അമ്മ കാവ്യയെ കൊണ്ട് മുടി കെട്ടിപ്പിച്ച് മകൾ മഹാലക്ഷ്മി, താരപുത്രിയുടെ രസകരമായ വീഡിയോ വൈറലാകുന്നു
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ ദിലീപിന്റേത്. നടന്റേയും ഭാര്യയും നടിയുമായ കാവ്യയുടേയും മക്കളുടേയും ചെറിയ വിശേഷങ്ങൾ പോലും പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാകാറുണ്ട്. 2016 ൽ ആയിരുന്നു ദിലീപും കാവ്യയും വിവാഹിതരാകുന്നത്. 2018 ൽ ഇവർക്ക് മഹാലക്ഷ്മി എന്നൊരു മകൾ ജനിക്കുകയും ചെയ്തു. എന്നാൽ മഹാലാക്ഷ്മിയുടെ ചിത്രങ്ങളോ വീഡിയോകളോ ഒന്നും പങ്കുവെച്ചിരുന്നില്ല. കുഞ്ഞിന്റെ പിറന്നാളിനാണ് പ്രേക്ഷകർ ആദ്യമായി കാണുന്നത്. വളരെ വിരളമായി മാത്രമേ മഹാലക്ഷ്മിയുടെ ചിത്രങ്ങൾ പുറത്ത് വരാറുള്ളൂ .
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മഹാലക്ഷ്മിയുടെ ഏറ്റവും പുതിയ വീഡിയോയാണ്. അച്ഛനും അമ്മയ്ക്കുമൊപ്പം കുറുമ്പ് കാണിക്കുന്ന മഹാലക്ഷ്മയെയാണ് വീഡിയോയിൽ കാണുന്നത്. നിമിഷനേരം കൊണ്ട് വീഡിയോ വൈറലാവുകയായിരുന്നു . കുഞ്ഞ് മഹാലക്ഷ്മിയുടെ സംസാരവും കളിയും ചിരിയുമാണ് ഇപ്പോൾ പ്രേക്ഷകരുടെ ചർച്ചാ വിഷയം.

സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ പിറന്നാൾ ദിനത്തിൽ നടി കക്കു പരമേശ്വരൻ ഒരുക്കിയ സൂം മീറ്റിലാണ് അച്ഛനും അമ്മയ്ക്കുമൊപ്പം മഹാലക്ഷമിയും എത്തിയത്. കുറുമ്പ് കാട്ടി കളി ചിരിയുമായി നിൽക്കുന്ന മഹാലക്ഷ്മിയൊണ് വീഡിയോയിൽ കാണുന്നത്. ചെറിയ വികൃതിക്കൊപ്പം തന്നെ അടുരിന് പിറന്നാൾ ആശംസയും മഹാലക്ഷ്മി നേരുന്നുണ്ട്. വീഡിയോയിൽ ഏറ്റവും രസകരം കാവ്യയേട് മുടി കെട്ടിത്തരാൻ പറയുന്നതാണ്. കാവ്യയുടെ അടുത്ത് അനുസരണയോടെ മുടി കെട്ടാനായി ഇരിക്കുന്ന മഹാലക്ഷ്മിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം കുഞ്ഞ് മഹാലക്ഷ്മിയാണ്. ഒരുപാട് കാലത്തിന് ശേഷമാണ് കുഞ്ഞിനെ പ്രേക്ഷകർ കാണുന്നത്. സമൂഹമാധ്യമങ്ങളിൽ അത്രയധികം സജീവമല്ല കവ്യയും ദിലീപും. അതിനാൽ തന്നെ മഹാലക്ഷ്മിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ അധികം പ്രത്യക്ഷപ്പെടാറില്ലായിരുന്നു. പൊതുവേദികളിലും കുഞ്ഞിനെ താരങ്ങൾ കൂടെ കൂട്ടാറില്ല. ദിലീപ് കുടുംബസമേതം എത്തിയ വിവാഹമായിരുന്നു നടൻ നാദിർഷയുടെ മകൾ അയിഷയുടേത്. വിവാഹ വേദിയിൽ നിന്നുള്ള മൂത്ത മകൾ മീനാക്ഷിയുടേയും കാവ്യയുടേയു ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ അന്നും ഇളയമകൾ മഹാലക്ഷമിയെ കണ്ടിരുന്നില്ല.

മഹാലക്ഷ്മിയുടെ ചിത്രത്തിന്ല മികച്ച കമന്റുകളാണ് ലഭിക്കുന്നത്. അമ്മയെ പോലെ സുന്ദരിയാണ് കുഞ്ഞ് മഹാലക്ഷമി എന്നാണ് പ്രേക്ഷകർ പറയുന്നത്. അച്ഛൻ ദിലീപിനേയും ചേച്ചി മീനാക്ഷിയേയും പോലെയുണ്ടെന്നും ഒരു കൂട്ടർ പറയുന്നുണ്ട്. മഹാലക്ഷമിയെ കണ്ടതോടെ മീനൂട്ടിയേയും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. ദിലീപിനും കാവ്യയ്ക്കുമൊപ്പം മഞ്ജു പിള്ളയും ഇന്നലെത്തെ സൂം മീറ്റിൽ ഉണ്ടായിരുന്നു.

ദിലീപുമായുള്ള വിവാഹത്തിന് ശേഷം കാവ്യ സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് വിവാഹിതയാകുന്നത്. സിനിമയിൽ സജീവമല്ലെങ്കിലും പൊതുവേദികളിൽ ദിലീപിനോടൊപ്പം കാവ്യ എത്താറുണ്ട്. 2016 ൽ പുറത്തിറങ്ങിയ പിന്നേയുമാണ് കാവ്യയുടെ ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രം. അടൂരായിരുന്നു സിനിമ സംവിധാനം ചെയ്തത് . കാവ്യ മാധവും ദിലീപും ഏറ്റവും ഒടുവിൽ ഒന്നിച്ച് അഭിനയിച്ച ചിത്രമായിരുന്നു ഇത്. നെടുമുടി വേണു, വിജയരാഘവൻ, ,ഇന്ദ്രൻ. കെപിഎസി ലളിത തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. 2016ൽ ആയിരുന്നു കാവ്യയുടേയും ദിലീപിന്റേയും വിവാഹം.


Click it and Unblock the Notifications