കുറുമ്പുമായി ദിലീപിനും കാവ്യയ്ക്കും ഒപ്പം മഹാലക്ഷ്മി, ടെൻഷൻ മുഴുവൻ ചേച്ചി മീനാക്ഷിയ്ക്ക്, ചിത്രം വൈറലാവുന്നു

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയാവുന്ന താരകുടുംബമാണ് ദിലീപിന്റേത്. നടന്റെ സിനിമ വിശേഷങ്ങൾക്കൊപ്പം കുടുംബവിശേഷങ്ങളും പ്രേക്ഷകരുടെ ഇടയിലും സോഷ്യൽ മീഡിയയിലും ചർച്ചയാവാറുണ്ട്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റേത്. സോഷ്യൽ മീഡിയയിൽ ദിലീപും കാവ്യയും അധികം സജീവമല്ലെങ്കിലും ഇവരുടെ വിശേഷങ്ങൾ നിമിഷനേരം കൊണ്ട് വൈറലാവാറുണ്ട്. താരങ്ങളുടെ പേരിൽ നിരവധി ഫാൻസ് പേജുകളുണ്ട്. ഇതിലൂടെയാണ് താരങ്ങളുടെ വിശേഷം പ്രേക്ഷകരുടെ ഇടയിൽ വൈറലാവുന്നത്.

Recommended Video

Dileep shares pictures of daughter Mahalakshmi's writing ceremony

ദിലീപിനേയും കാവ്യയേയും പോലെ തന്നെ മക്കളായ മഹാലക്ഷ്മിയ്ക്കും മീനാക്ഷിയ്ക്കും കൈനിറയെആരാധകരുണ്ട്. സിനിമയിൽ മുഖം കാണിക്കുന്നതിന് മുൻപ് തന്നെ താരപുത്രിമാർ ആരാധകരെ സ്വന്തമാക്കിയിരുന്നു. ദിലീപിന്റെ മുത്തുമണികൾ എന്നാണ് മഹാലാക്ഷ്മിയേയും മീനാക്ഷിയേയും പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. ചേച്ചിയുടേയും അനിയത്തിയുടേയും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവാറുണ്ട്.

ആദ്യക്ഷരം കുറിച്ചു

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ദിലീപിന്റേയും കാവ്യയുടേയും മക്കളുടേയും ചിത്രങ്ങളാണ്. ഈ കഴിഞ്ഞു പോയ വിജയദശമി ദിനത്തിലായിരുന്നു മാഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചത്. ആവണംകോട് സരസ്വതി ക്ഷേത്രത്തിസൽ വെച്ചായിരുന്നു താരപത്രിയുടെടെ എഴുത്ത്. അച്ഛൻ ദിലീപിനും അമ്മ കാവ്യയ്ക്കും ചേച്ചി മീനാക്ഷിയ്ക്കും ഒപ്പമുളള കുഞ്ഞ് മഹാലക്ഷ്മിയുടെ ചിത്രം വൈറലായിരുന്നു. ദിലീപ് ആയിരുന്നു മകളുടെ പുതിയ തുടക്കം തന്റെ ആരാധകരുമായി പങ്കുവെച്ചത്.

ദിലീപിന്റെ വാക്കുകൾ

ദിലീപിന്റെ വാക്കുകൾഇങ്ങനെയായിരുന്നു..."ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ. ആദ്യാക്ഷരം അമ്മയാണ്‌, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ...എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം..." ദിലീപ് ചി കുറിച്ചു. നടൻ പങ്കുവെച്ച ചിത്രത്തിനോടൊപ്പം കുറിപ്പും സോഷ്യൽ മീഡി്യയിൽ വൈറലായിരുന്ന നടൻ പങ്കുവെച്ച ചിത്രങ്ങളിൽ മീനാക്ഷിയുടെ തോളിൽ മഹാലക്ഷ്മി ചരിഞ്ഞ് കിടക്കുന് ചിത്രം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു..

കൂടുതൽ ചിത്രങ്ങൾ

ഇപ്പോഴിത മഹാലക്ഷ്മിയുടെ വിദ്യാരംഭത്തിലെ കൂടുതൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാലുകയാണ്.ഫോട്ടോഗ്രാഫറായ അരുണ്‍ ശങ്കര്‍ മേനോനാണ് ഫേസ്ബുക്കിലൂടെ ദിലീപിന്റെയും കുടുംബത്തിന്റേയും ചിത്രങ്ങള്‍ പങ്കുവെച്ചത്. ആ മനോഹരനിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ എനിക്ക് അവസരം ലഭിച്ചുവെന്ന് പറഞ്ഞായിരുന്നു അദ്ദേഹം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ക്ഷണനേരം കൊണ്ട് തന്നെ ചിത്രങ്ങള്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. മഹലാക്ഷ്മിയുടെ കൈപിടിച്ച് അക്ഷരം എഴുതിപ്പിക്കുന്ന കാവ്യയുടേയും ദിലീപിന്റേയും മീനാക്ഷിയുടേയും ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കുറുമ്പ് കാട്ടുന്ന മാഹാലക്ഷ്മി തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

മൂന്നാം  പിറന്നാൾ

പച്ച ചുരിദാറണിഞ്ഞായിരുന്നു കാവ്യ എത്തിയത്. കസവ് മുണ്ടും നേര്യതുമായിരുന്നു ദിലീപിന്റെ വേഷം. സാധാരണ പോലെ സിമ്പിൾ ലുക്കിൽ തന്നെയായിരുന്നു മീനാക്ഷി ക്ഷേത്രത്തിൽ എത്തിയത്. അച്ഛൻ ദിലീപിന് അരുകിൽ മഹാലക്ഷ്മിയെ ടെൻഷനോടെ നേക്കി ഇരിക്കുന്ന മീനാക്ഷിയെയാണ് ചിത്രത്തിൽ കാണുന്നത്. . ദിവസങ്ങൾക്ക് മുൻപായിരുന്നു മഹാലക്ഷ്മിയുടെ മൂന്നാം പിറന്നാൾ. അനിയത്തിക്കൊപ്പമുള്ള ചിത്രം മീനാക്ഷി പങ്കുവെച്ചിരുന്ന. ഈ ചിത്രം വൈറലായിരുന്നു. 2018 ആണ് മഹാലക്ഷ്മി ജനിക്കുന്നത്. വിജയദശമി ദിനത്തിൽ ജനിച്ച മകൾക്ക് മഹാലക്ഷ്മി എന്നായിരുന്നു താരങ്ങൾ പേര് നൽകിയത്

ദിലീപിന്റെ മക്കൾ

2018 നവംബർ 17 നാണ് മകളുടെ പേരിടൽ ചടങ്ങ് നടന്നത്. ദിലീപാണ് മകളുടെ പേര് ആരാധകരുമായി പങ്കുവെച്ചത്. എന്നാൽ കുഞ്ഞിന്റെ ചിത്ര താരം അധികം പങ്കുവെച്ചിരുന്നില്ല. ഒന്നാം പിറന്നാളിനാണ് മഹാലക്ഷ്മിയുടെ ചിത്രം നടൻ പങ്കുവെയ്ക്കുന്നത്. വളരെ അപൂർ‌വമായി മാത്രമേ മകളുടെ ചിത്രങ്ങൾ‌ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളൂ. രണ്ട് മാസങ്ങൾക്ക് മുമ്പ് ഓണനാളിൽ ദിലീപ് മക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു, ഈ ചിത്രം വൈറലുമായിരുന്നു. സഹോദരിക്കൊപ്പമുള്ള ചിത്രം മീനാക്ഷിയും പങ്കുവെച്ചിരുന്നു. താരപുത്രി സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിലും മഹാലക്ഷ്മിക്കൊപ്പമുള്ള ചിത്രം അധികം പങ്കുവെയ്ക്കാറില്ലായിരുന്നു, സഹോദരിമാരുടെ ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

More from Filmibeat

Read more about: dileep kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X