Don't Miss!
- Lifestyle
ചര്‍മ്മത്തേയും ആരോഗ്യമുള്ളതും തിളക്കമുള്ളതും രോഗരഹിതവുമാക്കും യോഗാസനം
- Sports
IND vs AUS: ആ പ്രശ്നം കോലിയെ പിന്തുടരുന്നു! കടുപ്പമാവും-മുന്നറിയിപ്പുമായി ജാഫര്‍
- News
അടപ്പിച്ച ഭക്ഷ്യ സ്ഥാപനങ്ങൾക്ക് ഹൈജീന്‍ റേറ്റിംഗ് നിർബന്ധം; ഹെൽത്ത് കാർഡ് ഫെബ്രുവരി 1 മുതൽ
- Finance
ക്രെഡിറ്റ് കാർഡ് മോഹത്തെ സിബിൽ സ്കോർ പിന്നോട്ട് വലിക്കുന്നുവോ? പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഈ കാര്‍ഡ് നോക്കാം
- Automobiles
2023 ൽ പുത്തൻ അപ്ഡേഷനുമായി കെടിഎം 390 വരവ് അറിയിച്ചിട്ടുണ്ടേ
- Technology
പടം കാണാം പൈസ നൽകാതെ... കൂടുതൽ പ്ലാനുകളിൽ ഒടിടി ആനുകൂല്യങ്ങളുമായി എയർടെൽ
- Travel
പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാൻ പുഴയോര വനത്തിലൂടെ പോകാം!തൂവാനം വെള്ളച്ചാട്ടം ട്രക്കിങ് വീണ്ടും തുടങ്ങുന്നു
ദിലീപും കാവ്യയ്ക്കും മുന്നില്‍ കുട്ടികളെ നിലത്തിരുത്തി; മക്കളെ നിലത്തിരുന്നോ? അസ്വസ്ഥനായ ദിലീപിന്റെ വീഡിയോ
കേരളത്തില്‍ ഏറ്റവുമധികം ചര്ച്ചയാക്കപ്പെടാറുള്ള താരകുടുംബമാണ് നടന് ദിലീപിന്റേത്. കാവ്യ മാധവനുമായിട്ടുള്ള വിവാഹത്തോട് കൂടി നിരന്തരം വാര്‍ത്തകളിലാണ് താരം. അടുത്തിടെയാണ് ഇരുവരും ആറാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതും. ഇതിന് പിന്നാലെ പൊതുസമൂഹത്തിന് മുന്നിലേക്ക് എത്തിയ താരദമ്പതിമാരുടെ ചിത്രങ്ങളും വീഡിയോസുമാണ് ഇപ്പോള്‍ വൈറലാവുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ അടുത്ത സുഹൃത്തുക്കളുടെയും അവരുടെ മക്കളുടെയുമൊക്കെ വിവാഹങ്ങളില്‍ പങ്കെടുക്കാന്‍ ദിലീപും കാവ്യയും ഒരുമിച്ച് എത്തിയിരുന്നു. ഏറ്റവും പുതിയതായി പ്രചരിക്കുന്ന വീഡിയോയില്‍ ദിലീപും കാവ്യയും ചില കുട്ടികളോട് പെരുമാറുന്ന രീതിയെ കുറിച്ചാണ് ആരാധകര്‍ക്കിടയില്‍ സംസാരം നടന്നിരിക്കുന്നത്.

കുറച്ച് കാലങ്ങളായി ദിലീപ്-കാവ്യ ദമ്പതിമാരെ കുറിച്ച് കാര്യമായ വാര്‍ത്തകളൊന്നും വന്നിരുന്നില്ല. ഇരുവരും പൊതുവേദികളില്‍ കാര്യമായി പ്രത്യക്ഷപ്പെടാതെ വീട്ടിലും മറ്റുമായി കഴിയുകയായിരുന്നു. ഇതിനിടയിലാണ് ചില കല്യാണങ്ങള്‍ക്കായി താരങ്ങള്‍ ഒരുമിച്ചെത്തുന്നത്.
ഏറ്റവുമൊടുവില്‍ നിര്‍മാതാവ് സജി നന്ത്യാട്ടിന്റെ മകന്റെ വിവാഹത്തിലാണ് ദമ്പതിമാര്‍ ഒരുമിച്ചെത്തിയത്. കറുപ്പ് നിറമുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായി കാവ്യ എത്തിയപ്പോള്‍ കറുത്ത ഷര്‍ട്ടും പാന്റുമായിരുന്നു ദിലീപിന്റെ വേഷം.

നടന് ലാലു അലക്സ് അടക്കം പല താരങ്ങളും വിവാഹത്തിന് എത്തിയിരുന്നു. വേദിയുടെ മുന്നിലിരുന്ന ദിലീപിന്റെയും കാവ്യയുടെയും അടുത്ത് വന്ന് പലരും ഫോട്ടോസ് എടുക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് കുറച്ച് കുട്ടികള്‍ ഫോട്ടോസിനായി എത്തുന്നത്.
ഫ്ളവര്‍ ഗേള്‍സായി നിന്ന കുട്ടികളെ ദിലീപും കാവ്യയും ഇരിക്കുന്ന കസേരയുടെ താഴെ നിലത്ത് ഇരുത്തുകയാണ് ചെയ്തത്. ഫോട്ടോ എടുക്കാനാണെങ്കിലും കുട്ടികളെ നിലത്ത് ഇരുത്തിയതില്‍ ദിലീപ് അസ്വസ്ഥനായിരുന്നു.

നിലത്താണോ അവരെ ഇരുത്തുന്നതെന്ന് ചോദിച്ച് കസേരയില്‍ നിന്നും ചാടി എഴുന്നേറ്റ ദിലീപ് അവരെ ചേര്‍ത്ത് പിടിക്കുന്നതും ശേഷം ഫോട്ടോസ് എടുക്കുന്നതുമൊക്കെ വീഡിയോയില്‍ കാണാം. കാവ്യയും സന്തോഷത്തോട് കൂടിയാണ് കുട്ടികളുടെ കൂടെ ഫോട്ടോ എടുക്കുന്നതും അവരെ ചേര്‍ത്ത് പിടിച്ചതും. നിലത്ത് ഇരുത്തുന്നതില്‍ അടക്കം കുട്ടികളോട് ദിലീപ് കാണിച്ച സ്നേഹത്തിന് ആരാധകര്‍ക്കിടയില്‍ നിന്നും നിരവധി പ്രശംസ ലഭിക്കുകയാണ്.

വീഡിയോയുടെ താഴെ വരുന്ന കമന്റുകളില്‍ ദിലീപിനെയും കാവ്യയെയും അനുകൂലിച്ചും പ്രതികൂലിച്ചുമാണ്. കുറ്റാരോപിതന് എന്ന് മാറ്റി നിര്‍ത്തിയാല്‍ ദിലീപ് നന്മയുള്ള മനുഷ്യ സ്നേഹിയാണെന്നാണ് ഒരു ആരാധകന്റെ കമന്റ്.
പ്രതിസന്ധികളെല്ലാം മാറി പഴയ ജീവിതത്തിലേക്കും പ്രൗഡിയിലേക്കും ദിലീപിന് തിരികെ വരാന്‍ സാധിക്കും. ദിലീപ് ഇനിയും നല്ല സിനിമകള്‍ ചെയ്യണം. നമ്മളൊക്കെ കുറെ കാലമായി നിങ്ങളുടെ. സിനിമ കണ്ടിട്ട്. രണ്ട് പേര്‍ക്കും നല്ലത് വരട്ടെ. ജനങ്ങള്‍ നിങ്ങളുടെ കൂടെ തന്നെയുണ്ട് എന്നൊക്കെയാണ് ഭൂരിഭാഗം പേരും പറയുന്നത്.

അതേ സമയം താരങ്ങളെ വിമര്‍ശിച്ചും ചിലര്‍ എത്തുന്നുണ്ട്. മഞ്ജുവിന്റെ മനസ്സിനെക്കാള്‍ വലിയ ഭംഗി ഒന്നും കാവ്യയുടെ മുഖത്തിന് ഇല്ല. രണ്ട് പേര്‍ക്കും പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തതിനാല്‍ മറ്റുള്ളവരുടെ കല്യാണവും കൂടി നടക്കുകയാണ് എന്ന് തുടങ്ങി വിമര്‍ശിച്ചും പരിഹസിച്ചും നിരവധി കമന്റുകളാണ് വരുന്നത്.