ദിലീപിന്റെയും കാവ്യാ മാധവന്റെയും പുതിയ ചിത്രം! ഏറ്റെടുത്ത് ആരാധകര്‍

By Midhun Raj

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരജോഡികളാണ് ദിലീപും കാവ്യ മാധവനും. വിവാഹ ശേഷമുളള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. സിനിമ പോലെ കുടുംബ ജീവിതവും നല്ല രീതിയിലാണ് ദിലീപ് മുന്നോട്ടുകൊണ്ടുപോവുന്നത്. കുടുംബത്തിനൊപ്പമുളള നടന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. വിവാഹ ശേഷം കാവ്യ സിനിമയില്‍ നിന്നും വിട്ടുനിന്നപ്പോള്‍ ദിലീപ് വീണ്ടും സജീവമായിരുന്നു.

ഒരു വര്‍ഷം മുന്‍പാണ് ഇവരുടെ ജീവിതത്തിലേക്ക് മഹാലക്ഷ്മി വന്നത്. വിവാഹ വാര്‍ഷികവും മകളുടെ പിറന്നാളുമെല്ലാം ദിലീപ് ഗംഭീരമായി ആഘോഷിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറി. മഹാലക്ഷ്മിക്കൊപ്പമുളള ദിലീപിന്റെ പുതിയൊരു ചിത്രവും കഴിഞ്ഞ ദിവസം ആരാധകര്‍ ഏറ്റെടുത്തിരുന്നു.

പിന്നാലെ കാവ്യ മാധവനൊപ്പമുളള

പിന്നാലെ കാവ്യ മാധവനൊപ്പമുളള ദിലീപിന്റെ പുതിയ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. നിരവധി പേരാണ് ഈ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നത്. നിലവില്‍ നാദിര്‍ഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയിലാണ് ദിലീപ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സിനിമയില്‍ പുതിയ മേക്കോവറിലാണ് താരം എത്തുന്നത്.

ചിത്രത്തിന് വേണ്ടി താരം

ചിത്രത്തിന് വേണ്ടി താരം മൊട്ടയടിച്ചിരുന്നു. 60 വയസിലധികം പ്രായമുളള കഥാപാത്രത്തെയാണ് സിനിമയില്‍ ദിലീപ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ നടനും തിളങ്ങിയിരുന്നു. സമീപ കാലത്ത് പുറത്തിറങ്ങിയ ഫോട്ടാകളിലെല്ലാം മൊട്ടയടിച്ച രൂപത്തിലാണ് ദിലീപിനെ എല്ലാവരും കണ്ടത്.

ഇതില്‍ എറ്റവുമൊടുവിലായിട്ടാണ്

ഇതില്‍ എറ്റവുമൊടുവിലായിട്ടാണ് കാവ്യയ്‌ക്കൊപ്പമുളള ദിലീപിന്റെ ചിത്രം വന്നിരിക്കുന്നത്. ദിലീപ് വീണ്ടും സിനിമകളില്‍ സജീവമായപ്പോള്‍ കാവ്യ മാധവന്റെ തിരിച്ചുവരവിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രത്തിലാണ് നടി അവസാനം അഭിനയിച്ചത്.

Recommended Video

കണ്ണഞ്ചിപ്പിക്കുന്ന ലുക്കില്‍ കാവ്യ മാധവന്‍ | Filmibeat Malayalam
ദിലീപ് തന്നെയായിരുന്നു

ദിലീപ് തന്നെയായിരുന്നു ചിത്രത്തിലെ നായകന്‍. പിന്നീട് വിവാഹ ശേഷം സിനിമകളില്‍ നിന്നും നടി പൂര്‍ണമായി വിട്ടുനില്‍ക്കുകയായിരുന്നു. 2016ലാണ് ദിലീപും കാവ്യയും തമ്മിലുളള വിവാഹം നടന്നത്. അന്ന് വിവാഹ ചടങ്ങില്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയും തിളങ്ങിയിരുന്നു. മകളുടെ സമ്മതത്തോടെയാണ് തന്റെ വിവാഹമെന്ന് ദിലീപ് അറിയിച്ചിരുന്നു. പിന്നീട് ഇവരെല്ലാം ഒന്നിച്ചുളള കുടുംബ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി.

More from Filmibeat

Read more about: dileep kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X