ദിലീപും കാവ്യ മാധവനും വീണ്ടും തിളങ്ങിയപ്പോള്‍; സിദ്ദിഖിന്റെ മകന്റെ വിവാഹ വീഡിയോസ് വൈറലാവുന്നു

മലയാള സിനിമാ ലോകത്ത് ഏറ്റവുമധികം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്ന താരങ്ങളാണ് ദിലീപും കാവ്യ മാധവനും. 2016 ല്‍ എല്ലാവരെയും ഞെട്ടിച്ച് കൊണ്ടാണ് താരങ്ങള്‍ വിവാഹിതരാവുന്നത്. പിന്നീട് താരദമ്പതിമാര്‍ വലിയ പ്രതിസന്ധിയിലാവുകയും ചെയ്തിരുന്നു. ലോക്ഡൗണ്‍ കാലത്ത് വളരെ കുറച്ച് തവണയെ ഇരുവരും പുറത്തേക്ക് വന്നിട്ടുള്ളു. കൂടുതലും വിവാഹങ്ങളില്‍ പങ്കെടുക്കാനാണ് ദിലീപും കാവ്യയും ഒരുമിച്ച് എത്തുന്നതും.

ഏറ്റവും പുതിയതായി നടന്‍ സിദ്ദിഖിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് കാവ്യയും ദിലീപും എത്തിയത്. മലയാള സിനിമാലോകം ഒന്നടങ്കം പങ്കെടുത്ത വിവാഹ വിരുന്നില്‍ ശ്രദ്ധാ കേന്ദ്രമായത് ഇരുവരുമായിരുന്നു. വേദിയിലേക്ക് എത്തിയ താരങ്ങള്‍ നവ താരദമ്പതിമാര്‍ക്ക് ആശംസകള്‍ അറിയിക്കുകയും ഒപ്പം നിന്ന് ഫോട്ടോ എടുത്തതിന് ശേഷമാണ് മടങ്ങി പോയത്. അതേ സമയം മെഗാസ്റ്റാര്‍ മമ്മൂട്ടി ദിലീപുമായി കുശാലന്വേഷണം നടത്തുന്ന വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്.

ദിലീപിനും കാവ്യയ്ക്കും പുറമേ മോഹന്‍ലാല്‍, രമേഷ് പിഷാരടി, ബിജു മേനോന്‍, മനോജ് കെ ജയന്‍, അബു സലീം, നടിമാരായ നവ്യ നായര്‍, മംമ്ത മോഹന്‍ദാസ്, മിയ, അനു സിത്താര, സംവിധായകന്മാരായ ബി ഉണ്ണികൃഷ്ണന്‍, സത്യന്‍ അന്തിക്കാട് എന്നിങ്ങനെ നിരവധി താരങ്ങളാണ് എത്തിയത്.

dileep-and-kavya-madhavan

നടന്‍ സിദ്ധിഖിന്റെ മകനും സിനിമാ നടനുമായ ഷഹീന്‍ സിദ്ദിഖാണ് കഴിഞ്ഞ ദിവസം വിവാഹിതനായത്. ഡോക്ടറായ അമൃത ദാസാണ് വധു. കഴിഞ്ഞ ആഴ്ച വിവാഹനിശ്ചയം നടത്തിയെങ്കിലും അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു. ഇപ്പോള്‍ വിവാഹ വിരുന്നില്‍ പങ്കെടുക്കാനാണ് താരങ്ങള്‍ ഒരുമിച്ച് എത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി താരപുത്രന്റെ വിവാഹ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്.

സിദ്ധിഖിനെ പോലെ തന്നെ മകന്‍ ഷഹീനും മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട താരമാണ്. മമ്മൂട്ടിയുടെ മകനായി പത്തേമാരി എന്ന ചിത്രത്തിലൂടെയാണ് ഷഹീന്‍ ശ്രദ്ധേയനാവുന്നത്. പിന്നീട് മമ്മൂട്ടിയുടെ തന്നെ കസബയിലും അഭിനയിച്ചു. ടേക്ക് ഓഫ്, ഒരു കുട്ടനാടന്‍ ബ്ലോഗ്, വിജയ് സൂപ്പറും പൗര്‍ണമിയും, മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി, എന്നിങ്ങനെ ചെറുതും വലുതുമായി അനേകം സിനിമകളില്‍ ഷഹീന്‍ സിദ്ദിഖ് അഭിനയിച്ചിരുന്നു. വിവാഹശേഷവും താരപുത്രൻ അഭിനയത്തിൽ തന്നെ തുടരണമെന്നാണ് ആരാധകരുടെ ആവശ്യം. പിതാവിനെ പോലെ തന്നെ ശക്തമായ കഥാപാത്രങ്ങൾ ഷഹീനും വഴങ്ങുമെന്നാണ് നിഗമനങ്ങൾ.

Read more about: dileep kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X