ദിലീപിനരികില്‍ കാവ്യ മാധവനും!നവരാത്രി ആഘോഷത്തില്‍ തിളങ്ങി താരദമ്പതികള്‍! ചിത്രങ്ങള്‍ വൈറല്‍!

മലയാളികളുടെ പ്രിയപ്പെട്ട താരജോഡിയാണ് ദിലീപും കാവ്യ മാധവനും. ബാലതാരത്തില്‍ നിന്നും തുടങ്ങി പിന്നീട് മുന്‍നിര നായികയായി മാറുകയായിരുന്നു കാവ്യ മാധവന്‍. ആദ്യ സിനിമയിലെ നായകനെയായിരുന്നു ജീവിതത്തിലും താരം സ്വീകരിച്ചത്. ഇരുവരുടേയും വിവാഹമാണെന്നറിഞ്ഞപ്പോള്‍ ആരാധകര്‍ക്കായിരുന്നു കൂടുതല്‍ സന്തോഷം. ഓണ്‍സ്‌ക്രീനിലെ മികച്ച കെമിസ്ട്രി തന്നെയാണ് ഇവര്‍ ജീവിതത്തിലും ആവര്‍ത്തിക്കുന്നത്. ശക്തമായ പിന്തുണയായിരുന്നു ഇവര്‍ക്ക് ലഭിച്ചിരുന്നത്. സിനിമയില്‍ സജീവമല്ലെങ്കിലും പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം കാവ്യ മാധവന്‍ തിളങ്ങാറുണ്ട്.

നവരാത്രിയുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാനായെത്തിയ ദിലീപിന്റേയും കാവ്യ മാധവന്റേയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ആവണംകോട് സരസ്വതി ക്ഷേത്രത്തിലെ പരിപാടിയില്‍ പങ്കെടുക്കാനായാണ് ഇരുവരും എത്തിയത്. പതിവ് പോലെ തന്നെ ഇവരുടെ വരവിനിടയിലെ ചിത്രങ്ങളും പരിപാടിക്കിടയിലെ നിമിഷങ്ങളുമൊക്കെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്യ ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

ദിലീപും കാവ്യ മാധവനും

ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ലാല്‍ ജോസ് ചിത്രത്തിന് വേണ്ടിയായിരുന്നു ദിലീപും കാവ്യ മാധവനും ആദ്യമായി ഒരുമിച്ചത്. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്നതിനിടയിലായിരുന്നു കാവ്യ നായികയായി അരങ്ങേറിയത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ഹൃദയത്തില്‍ ഇടംനേടാന്‍ ഈ താരത്തിന് കഴിഞ്ഞിരുന്നു. ദിലീപുമായുള്ള കെമിസ്ട്രിക്ക് നിറഞ്ഞ കൈയ്യടിയായിരുന്നു ആദ്യം മുതലേ ലഭിച്ചത്. ഇരുവരും ഒരുമിച്ചെത്തിയ സിനിമകളില്‍ മിക്കവയും മികച്ച വിജയമായിരുന്നു സ്വന്തമാക്കിയത്. ഗോസിപ്പ് കോളങ്ങളിലും ഇവരുടെ പേരുകള്‍ വലിച്ചിഴച്ചിരുന്നു. തന്റെ പേരില്‍ ബലിയാടാക്കപ്പെട്ട കാവ്യ മാധവനെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചുവെന്ന് ദിലീപ് അറിയിച്ചപ്പോള്‍ ഇവരെ ഇഷ്ടപ്പെട്ടിരുന്നവര്‍ക്ക് സന്തോഷമായിരുന്നു.

വേദിയിലും ഒരുമിച്ച്

വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നുവെങ്കിലും പൊതുപരിപാടികളിലും ചടങ്ങുകളിലുമെല്ലാം കാവ്യ മാധവന്‍ സജീവമാണ്. പങ്കെടുക്കുന്ന പരിപാടികളിലെല്ലാം മുഖ്യശ്രദ്ധാകേന്ദ്രമായി മാറാറുണ്ട് ഇരുവരും. നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട പരിപാടിയില്‍ ഇരുവരും ഒരുമിച്ചാണ് പങ്കെടുത്തത്. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ വേദിയിലും കാവ്യ മാധവനുണ്ടായിരുന്നു. ദിലീപിനരികിലായാണ് കാവ്യ ഇരുന്നത്.

 ക്ഷേത്രദര്‍ശനത്തിനിടയിലെ ചിത്രങ്ങളും വീഡിയോയും

ആവണംകോട് സരസ്വതി ക്ഷേത്രത്തിലേക്കായിരുന്നു ദിലീപും കാവ്യ മാധവനും എത്തിയത്. ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് പിന്നാലെയായാണ് പരിപാടിയിലും ഇവര്‍ പങ്കെടുത്തത്. ക്ഷേത്രത്തില്‍ തൊഴുത് മടങ്ങുന്നതിന്‍രെ ചിത്രങ്ങളും വീഡിയോയും ഫാന്‍സ് ഗ്രൂപ്പിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. നാളുകള്‍ക്ക് ശേഷം ഇരുവരേയും ഒരുമിച്ച് കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. കുഞ്ചാക്കോ ബോബന്റെ മകന്റെ മാമോദീസ ചടങ്ങിലും ലാല്‍ ജോസിന്റെ മകളുടെ വിവാഹനിശ്ചയത്തിലും കാവ്യ മാധവനും പങ്കെടുത്തിരുന്നു.

മകളുടെ ഫോട്ടോ

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായാണ് ദിലീപിനും കാവ്യയ്ക്കുമരികിലേക്ക് മകളെത്തിയത്. മഹാലക്ഷ്മി എന്ന പേരാണ് ഇവര്‍ മകള്‍ക്ക് നല്‍കിയത്. മകളുടെ ചിത്രം കാണാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മകളുടെ വരവിന് ശേഷമുള്ള ചടങ്ങുകളുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നുവെങ്കിലും ആ മുഖം ഇതുവരേയും കാണാനാവാത്തതില്‍ ആരാധകരും അസ്വസ്ഥരാണ്. മകള്‍ എവിടയെന്നാണ് ഇത്തവണയും ആരാധകര്‍ ചോദിച്ചിട്ടുള്ളത്.

വിജയദശമി ദിനത്തില്‍

കഴിഞ്ഞ വര്‍ഷത്തെ വിജയദശമി ദിനത്തിലായിരുന്നു ദിലീപ് മകള്‍ എത്തിയെന്ന സന്തോഷം പങ്കുവെച്ച് എത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരം സന്തോഷം പങ്കുവെച്ചത്. നിമിഷനേരം കൊണ്ടായിരുന്നു പോസ്റ്റ് വൈറലായി മാറിയത്. ഒക്ടോബര്‍ 19നായിരുന്നു മകള്‍ ജനിച്ചത്. മകളുടെ ആദ്യ പിറന്നാള്‍ ദിനത്തില്‍ ചിത്രം പുറത്തുവിടുമായിരിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍.

കുടുംബത്തിലെ ആഘോഷം

ഒന്നിന് പുറകെ ഒന്നൊന്നായി ദിലീപിന്റെ കുടുംബത്തിലേക്ക് ആഘോഷങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെയായിരുന്നു കാവ്യ മാധവന്റെ പിറന്നാള്‍. മകള്‍ ജനിച്ചതിന് ശേഷമുള്ള ആദ്യ പിറന്നാള്‍ കൂടിയായിരുന്നു കഴിഞ്ഞുപോയത്. മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാളാണ് വരാനിരിക്കുന്നതും. എങ്ങനെയായിരിക്കും ആഘോഷമെന്ന തരത്തിലാണ് ചോദ്യങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X