അച്ഛന്റെ ചിരിയും, അമ്മയുടെ സൗന്ദര്യവും, ചേച്ചിയുടെ കുഞ്ഞനുജത്തി മഹാലക്ഷ്മിയ്ക്ക് മൂന്നാം പിറന്നാൾ....
സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയാവുന്ന താരകുടുംബമാണ് നടൻ ദിലീപിന്റേത്. സമൂഹമാധ്യമങ്ങളിൽ ദിലീപും കാവ്യയും അത്രയധികം സജീവമല്ലെങ്കിലും ക്ഷണം നേരം കൊണ്ട് ഇവരുടെ വിശേഷങ്ങൾ പ്രേക്ഷകരുടെ ഇടയിൽ വൈറലാവാറുണ്ട്. ഫാൻസ് പേജിലൂടെയാണ് താരങ്ങളുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ എത്തുന്നത്. ദിലീപിന്റെ സിനിമ പോലെ തന്നെ കുടുംബവിശേഷങ്ങൾ അറിയാനും പ്രേക്ഷകർക്ക് താൽപര്യമാണ്. ദിലീപിനും കാവ്യയ്ക്കും ഒപ്പം മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുണ്ട്. ഇവരുടെ ചെറിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പ്രേക്ഷകരുടെ ഇടയിലും സിനിമാ കോളങ്ങളിലും വലിയ വാർത്തയാവാറുമുണ്ട്.
മലയാളി പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച മുഖമായിരുന്നു ദിലീപിന്റേയും കാവ്യയുടേയും മകൾ മഹാലക്ഷ്മിയുടേയത്. 2018 ഓക്ടബോർ 19 ന് ആയിരുന്നു മഹലാക്ഷ്മി ജനിച്ചത്. നടന്റെ പ്രതിസന്ധി ഘട്ടത്തിലായിരുന്നു മകളുടെ ജനനം. കുടുംബത്തിലേയ്ക്ക് പുതിയ അതിഥി എത്തിയ വിവരം നടൻ തന്നെയായിരുന്നു അന്ന് ആരാധകരുമായി പങ്കുവെച്ചത്. ഇപ്പോഴിത മഹാലാക്ഷ്മി മൂന്നാം വയസ്സിലേയ്ക്ക് കടന്നിരിക്കുകയാണ്. താരപുത്രിയ്ക്ക് ആശംസകൾ നേർന്ന് ആരാധകർ രംഗത്ത് എത്തിയിരിക്കുകയാണ്.

മഹാലക്ഷ്മിയുടെ ഒരു പഴയ ചിത്രത്തിനോടൊപ്പമാണ് പിറന്നാൾ ആശംസ സോഷ്യൽ മീഡിയ പേജുകളിൽ വൈറലാവുന്നത്.
''ഇന്ന് മൂന്നാം പിറന്നാൾ ആഘോഷിക്കുന്ന, മലയാളത്തിന്റെ പ്രിയ താരദമ്പതികളായ ദിലീപ് കാവ്യ ജോഡിയുടെ പൊന്നോമന - മഹാലക്ഷ്മി - മോൾക്ക് ദിലീപ് കാവ്യഗേൾസ് ഫാൻസിന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ മംഗളങ്ങൾ . അച്ഛന്റെ ഹൃദ്യമായ ചിരിയും, അമ്മയുടെ സൗന്ദര്യവും മുതൽക്കൂട്ടാക്കിയ, ചേച്ചികുട്ടിയായ മീനാക്ഷിയുടെ സ്വന്തം കുഞ്ഞനുജത്തി- മാമാട്ടിക്ക് - എല്ലാവിധ ഐശ്വര്യവും, സന്തോഷവും, ആയുരാരോഗ്യ സൗഖ്യങ്ങളും നൽകി സർവേശ്വരൻ അനുഗ്രഹിക്കട്ടെ എന്നും ആശംസിക്കുന്നു.. എന്നിങ്ങനെയുളള ആശംസകളാണ് സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്.

മഹാലക്ഷ്മിയുടെ പിറന്നാൾ എല്ലാ വർഷവും വളരെ ഗംഭീരമായിട്ടാണ് ദിലീപും കുടുംബവും ആഘോഷിക്കാറുള്ളത്. ഒന്നാം പിറന്നാളിന് ആയിരുന്നു കുഞ്ഞിന്റ ചിത്രം ആദ്യമായി പുറത്ത് വിട്ടത്. പ്രേക്ഷകർ ആകാംക്ഷയോടെയാണ് മഹലാക്ഷ്മിയെ കാണാൻ കാത്തിരുന്നത്. നടന്റെ സോഷ്യൽ മീഡിയ പേജിലൂടെയും താരങ്ങളുടെ ഫാൻസ് പേജിലൂടേയുമാണ് അന്ന് ചിത്രങ്ങൾ പുറത്ത് വന്നത്. അച്ഛനും അമ്മയ്ക്കും ചേച്ചിക്കും ഒപ്പമുള്ള ചിത്രങ്ങൾ അന്ന് വലിയ ചർച്ചയായിരുന്നു . ''ഒന്നാം പിറന്നാൾ ദിനത്തിൽ മഹാലക്ഷ്മി അച്ഛനും അമ്മയ്ക്കും മുത്തശ്ശിക്കും ചേച്ചിക്കുമൊപ്പം''... എന്ന് കുറിച്ച് കൊണ്ടായിരുന്നു ദിലീപ് ചിത്രം പോസ്റ്റ് ചെയ്തത്. മഹാലക്ഷ്മിയുടെ പിറന്നാൾ ആഘോഷിക്കാൻ മലയള സിനിമാ ലോകം ഒന്നടങ്കം എത്തിയിരുന്നു.

മക്കളുടെ സന്തോഷങ്ങളെല്ലാം ദിലീപ് ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്. കുടുംബത്തിലേയ്ക്ക് പുതിയ അതിഥി എത്തിയ വിവരം ദിലീപ് തന്നെ ആയിരുന്നു അന്ന് പങ്കുവെച്ചത്. കൂടാതെ മകളുടെ പേരിനെ കുറിച്ചും താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. ''പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തിൽ എന്റെ കുടുംബത്തിൽ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും എന്നും ഞങ്ങൾക്കൊപ്പമുണ്ടാവണം സ്നേഹത്തോടെ, കാവ്യ, ദിലീപ് '' എന്ന് നടൻ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. വിജയദശമി ദിനത്തിൽ ആയിരുന്നു മഹാലക്ഷ്മി ജനിച്ചത്. മഹാലക്ഷ്മി എന്നായിരുന്നു താരങ്ങൾ പേര് നൽകിയത്, 2018 നവംബർ 17 നാണ് മകളുടെ പേരിടൽ ചടങ്ങ് നടന്നത്. ദിലീപ് തന്നെയായിരുന്നു കുഞ്ഞിന്റെ പേരും പങ്കുവെച്ചത്.
Recommended Video

മഹാലക്ഷ്മി ജീവിതത്തിൽ പുതിയ ചുവട് വെച്ചിരിക്കുകയാണ്. ഈ വിജയദശമി ദിനത്തിൽ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചിരിക്കുകയാണ്. ദിലീപ് തന്നെയാണ് മകളുടെ പുതിയ വിശേഷം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. കാവ്യയ്ക്കും ദിലീപിനും ചേച്ചി മീനാക്ഷിയ്ക്കും ഒപ്പമുള്ള മഹാലക്ഷ്മിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.''"ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ. ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ...എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം..." ദിലീപ് ചിത്രം പങ്കുവെച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. . ചിത്രവും നടന്ഡറെ വാക്കും വൈറലായിരുന്നു നടൻ പങ്കുവെച്ച ചിത്രങ്ങളിൽ മീനാക്ഷിയുടെ തോളിൽ ചാഞ്ഞ് കിടക്കുന്ന മഹാലക്ഷ്മിയുടെ ചിത്രം ആരാധകരുടെ ഇടയിൽ ചർച്ചയായി മാറിയിരുന്നു. സഹോദരിമാരുടെ ആത്മബന്ധത്തെ പുകഴ്ത്തി ആരാധകർ രംഗത്ത് എത്തിയിരുന്നു. എന്നും രമ്ട് പേരും ഇതുപോലെ സ്നേഹത്തോടെ ജീവിക്കട്ടെ എന്നായിരുന്നു ആരാധകർ പറഞ്ഞത്.


Click it and Unblock the Notifications











