തമ്മിൽ പിണങ്ങി പോവല്ലേ; മീനാക്ഷിയുടെ ഒക്കത്ത് പറ്റിച്ചേർന്ന് മഹാലക്ഷ്മി; കസിൻസിനൊപ്പം ദീലിപിന്റെ മക്കൾ!
കാവ്യ മാധവനുമായുള്ള വിവാഹശേഷമാണ് ദിലീപ് ആലുവ വിട്ട് ചെന്നൈയിലേക്ക് താമസം മാറിയത്. മീനാക്ഷി എംബിബിഎസ് പഠിച്ചതും മഹാലക്ഷ്മിയുടെ സ്കൂൾ പഠനവും എല്ലാം ചെന്നൈയിലാണ്. വിശേഷങ്ങളും വേണ്ടപ്പെട്ടവരുടെ പരിപാടികളും ഉണ്ടാകുമ്പോൾ മാത്രമാണ് നടൻ കുടുംബസമേതം എറണാകുളത്ത് എത്തുന്നത്. ചെന്നൈയിലേക്ക് പറിച്ച് നട്ടുവെങ്കിലും മക്കൾക്ക് ഒന്നും ഒന്നും കുറഞ്ഞ് പോകരുതെന്ന് ദിലീപിന് നിർബന്ധമുണ്ട്.
അതിനാലാണ് ഇടയ്ക്കിടെ ബന്ധുക്കളെയെല്ലാം വിളിച്ച് കൂട്ടി ദിലീപും കാവ്യയും മക്കളും എല്ലാം അവർക്കൊപ്പം സമയം ചിലവഴിക്കുന്നത്. നടന് കുടുംബം നൽകുന്ന പിന്തുണയും സ്നേഹവും എത്രത്തോളമാണെന്നത് കേസും വിവാദങ്ങളും നടന്ന സമയത്ത് കണ്ടിട്ടുള്ളതാണ് പ്രേക്ഷകർ. ഇപ്പോഴിതാ മീനാക്ഷിയുടേയും മഹാലക്ഷ്മിയുടേയും ചില ഫോട്ടോകളാണ് വൈറലാകുന്നത്.

ദിലീപിന്റെ സഹോദരങ്ങളുടെ മക്കൾക്കൊപ്പമുള്ള മീനാക്ഷിയുടേയും മഹാലക്ഷ്മിയുടേയും ഫോട്ടോകളാണ് വൈറലാകുന്നത്. കസിൻസിനൊപ്പം ഇത്രത്തോളം സന്തോഷത്തോടെ നിൽക്കുന്ന ഇരുവരുടേയും ചിത്രങ്ങൾ ആദ്യമായാണ് സോഷ്യൽമീഡിയയിൽ എത്തുന്നത്. കസിൻസുമായി നല്ലൊരു ബോണ്ട് ഇരുവർക്കും ഉണ്ടെന്നത് ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്.
ആദ്യത്തെ ഫോട്ടോയിൽ ദിലീപിന്റെ അമ്മയെ നടുക്ക് ഇരുത്തി മീനാക്ഷിയും മഹാലക്ഷ്മിയും മറ്റ് കസിൻസും പോസ് ചെയ്യുന്നതാണ്. ഓണക്കാലത്ത് പകർത്തിയതാവണം ഈ ഫോട്ടോ. കാരണം കേരള സാരിയും മുണ്ടും പട്ടുപാവടയുമൊക്കെയാണ് എല്ലാവരുടേയും വേഷം. രണ്ടാമത്തേത് പലപ്പോഴായി ഒരുമിച്ച് ഒത്തുകൂടിയപ്പോഴുള്ള സെൽഫി ചിത്രങ്ങളുടെ കൊളാഷാണ്. അവസാനത്തേതും കുറച്ച് വർഷങ്ങൾക്ക് മുമ്പ് പകർത്തിയതാണെന്ന് വ്യക്തം.
കാരണം കുഞ്ഞ് മഹാലക്ഷ്മിയെ ഒക്കത്തെടുത്തിരിക്കുകയാണ് മീനാക്ഷി. തമ്മിൽ പിണങ്ങി പോവല്ലേ... എന്നാണ് പോസ്റ്റിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ. കാവ്യ മാധവന്റെ ഫാൻ പേജിലാണ് ഫോട്ടോ പ്രത്യക്ഷപ്പെട്ടത്. വാഴ 2 സിനിമയിലെ ഒരു ഗാനത്തിന്റെ വരിയാണ് ഇത്. സിനിമയുടെ റിലീസിനുശേഷം സഹോദര സ്നേഹം വലിയ രീതിയിൽ ആഘോഷിക്കപ്പെടുകയും ട്രെന്റാവുകയും ആളുകൾ സഹോദരങ്ങൾക്കും കസിൻസിനും സുഹൃത്തുക്കൾക്കും എല്ലാം ഒപ്പമുള്ള ചിത്രങ്ങൾ പങ്കിട്ട് ഇത്തരം പോസ്റ്റുകൾ പങ്കിടാറുമുണ്ട്.
ആ ട്രെന്റിന്റെ ഭാഗമാവുകയാണ് ദിലീപിന്റെ മക്കളും. മീനാക്ഷിക്ക് പതിനെട്ട് വയസുള്ളപ്പോഴായിരുന്നു മഹാലക്ഷ്മിയുടെ വരവ്. ഇരുവരും തമ്മിൽ അതിനാൽ തന്നെ വലിയ രീതിയിൽ പ്രായവ്യത്യാസവുമുണ്ട്. സഹോദരി എന്നതിലുപരി ചേച്ചിയമ്മയാണ് മീനാക്ഷി മഹാലക്ഷ്മിക്ക്.

മഹാലക്ഷ്മിക്കും ജീവനാണ് മീനൂട്ടിയെ. എല്ലാ വീഡിയോകളിലും ഫോട്ടോകളിലും മീനാക്ഷിയുടെ വിരലിൽ തൂങ്ങിയും പറ്റിച്ചേർന്നും മഹാലക്ഷ്മിയെ കാണാം. മക്കളുടെ ബോണ്ടിങിനെ കുറിച്ച് ദിലീപും വാചാലനാകാറുണ്ട്. സിനിമയിൽ ചുവടുറപ്പിക്കാൻ നെട്ടോട്ടമായിരുന്നതിനാൽ മീനാക്ഷി കുട്ടിയായിരുന്നപ്പോൾ അവൾക്കൊപ്പം സമയം ചിലവഴിക്കാനോ ആ വളർച്ച ആസ്വദിക്കാനോ തനിക്ക് കഴിഞ്ഞിട്ടില്ലെന്നും ആ കുറവെല്ലാം മഹാലക്ഷ്മിയിലൂടെ പരിഹരിക്കപ്പെട്ടു എന്നുമാണ് ദിലീപ് പറയാറുള്ളത്.
മഹാലക്ഷ്മിക്ക് കുഞ്ഞായിരുന്നപ്പോൾ മീനാക്ഷിയുടെ മുഖഛായയായിരുന്നുവെന്നും നടൻ മുമ്പ് പറഞ്ഞിട്ടുണ്ട്. കാവ്യയുടെ ലക്ഷ്യയ്ക്ക് വേണ്ടി മീനാക്ഷിയും മഹാലക്ഷ്മിയും ഒരുമിച്ച് മോഡലുകളായി പ്രത്യക്ഷപ്പെടാറുണ്ട്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകളും വീഡിയോകളും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുമുണ്ട്. ദിലീപിന്റെ സഹോദരൻ അനൂപും സിനിമയിൽ സജീവമാണെങ്കിലും കുടുംബത്തെ ലൈം ലൈറ്റിലേക്ക് അധികം കൊണ്ടുവരാറില്ല.
വല്ലപ്പോഴും ഇത്തരത്തിൽ കുടുംബചിത്രങ്ങളിൽ മാത്രമാണ് പ്രത്യക്ഷപ്പെടാറുള്ളത്. എംബിബിഎസ് പൂർത്തിയാക്കിയ മീനാക്ഷി ഇപ്പോൾ ജോലി ചെയ്ത് തുടങ്ങി. ഇടയ്ക്കിടെ ആശുപത്രിയിൽ നിന്നുള്ള വിശേഷങ്ങൾ സ്റ്റോറിയായി പങ്കിടാറുമുണ്ട്. മീനാക്ഷി സിനിമയിലേക്ക് അരങ്ങേറുന്നത് കാണാൻ കാത്തിരിക്കുന്ന ദിലീപ് ആരാധകരുമുണ്ട്.
എന്നാൽ സിനിമയിലേക്ക് വരാൻ സാധ്യതയുണ്ടെന്ന് സൂചന നൽകുന്ന യാതൊന്നും മീനാക്ഷി ഇതുവരെ പങ്കുവെച്ചിട്ടില്ല. മകളുടെ ഇഷ്ടത്തിന് വിട്ടുകൊടുത്തിരിക്കുകയാണ് ദിലീപും. ഭഭബയാണ് അവസാനം റിലീസ് ചെയ്ത ദിലീപ് സിനിമ.


Click it and Unblock the Notifications


