ഈ സന്തോഷം ഇപ്പോൾ ദിലീപിന്റെ മുഖത്തില്ല, പണ്ട് ദിലീപ് നമ്മുടെ ആരോവാണെന്ന ഫീലായിരുന്നു; പഴയ ഫോട്ടോ വീണ്ടും വൈറൽ!
ദിലീപും മഞ്ജു വാര്യരും വേർപിരിഞ്ഞിട്ട് ഏട്ട് വർഷത്തോളം പിന്നിട്ടുവെങ്കിലും ഇന്നും മലയാളികൾക്ക് മനസുകൊണ്ട് ഉൾക്കൊള്ളാൻ താൽപര്യമില്ലാത്ത ഒരു വിവാഹമോചനമാണ് ഇവരുടേത്. അതുകൊണ്ട് തന്നെ സോഷ്യൽമീഡിയയിൽ ഇടയ്ക്കിടെ ഇരുവരുടെയും പഴയ കപ്പിൾ ഫോട്ടോകൾ പൊന്തി വരാറുണ്ട്. ഇപ്പോഴിതാ നടി ഗോപികയുടെ വിവാഹത്തിന് മഞ്ജുവിനൊപ്പം എത്തിയ ദിലീപിന്റെ ഫോട്ടോയാണ് വൈറലാകുന്നത്. ദിലീപ് അടക്കം മലയാള സിനിമയിലെ പല സൂപ്പർതാരങ്ങളോടൊപ്പവും ഗോപിക നായികയായി തിളങ്ങിയിട്ടുണ്ട്.
തമിഴിലും ഏതാനും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ സജീവമായി തുടങ്ങിയപ്പോഴായിരുന്നു ഗോപികയുടെ വിവാഹം. പിന്നീട് സിനിമയിൽ താരം സജീവമായിരുന്നില്ല. 2008 ജൂലൈ 17 നാണ് അയർലൻഡിൽ ജോലി ചെയ്യുന്ന മലയാളിയായ അജിലേഷിനെ ഗോപിക വിവാഹം ചെയ്തത്.

ഇപ്പോൾ താരം കുട്ടികളുമൊത്ത് കുടുംബസമേതം ഓസ്ട്രേലിയയിലാണ് സ്ഥിരതാമസം. വിവാഹത്തിനുശേഷം 2013 വരെ താരം സിനിമാരംഗത്ത് സജീവമായിരുന്നു. ഗേളി എന്നാണ് യഥാർത്ഥ നാമം. സിനിമയിലേക്ക് കടന്നശേഷമാണ് പേര് ഗോപികയെന്ന് മാറ്റിയത്. ഭാര്യ അത്ര പോര എന്ന സിനിമയിലാണ് ഗോപിക ഒടുവിൽ അഭിനയിച്ചത്.
സോഷ്യൽമീഡിയയിൽ അത്ര സജീവമല്ലാത്തതിനാൽ തന്നെ താരത്തിന്‍റെ കുടുംബവുമൊത്തുള്ള ചിത്രങ്ങൾ അധികം പുറത്തുവന്നിട്ടില്ല. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു വിവാഹം എന്നതുകൊണ്ട് തന്നെ സിനിമാക്കാരെയെല്ലാം വിളിച്ച് ഗോപിക ആഘോഷമാക്കിയിരുന്നു. അന്ന് ഭാര്യയായിരുന്ന മഞ്ജുവിനേയും കൂട്ടിയാണ് ദിലീപ് തന്റെ ഓൺസ്ക്രീൻ പെയറിന്റെ വിവാഹത്തിന് എത്തിയത്.
ബ്രൗൺ നിറത്തിലുള്ള സിംപിൾ ചുരിദാറിൽ അതീവ സുന്ദരിയായാണ് മഞ്ജു എത്തിയത്. നടിയെന്ന രീതിയിലുള്ള ഒരു മേക്കപ്പും ഇല്ലാതെ നീളൻ മുടി വിടർത്തിയിട്ട് സിന്ദൂരമണിഞ്ഞ് നിറചിരിയുമായാണ് ഫോട്ടോയ്ക്കെല്ലാം മഞ്ജു പോസ് ചെയ്തത്. വെളുത്ത നിറത്തിലുള്ള ഷർട്ടും കറുത്ത പാന്റുമായിരുന്നു ദിലീപിന്റെ വേഷം. ഗോപികയ്ക്കും ഭർത്താവിനും ഒപ്പമുള്ള ദിലീപിന്റെയും മഞ്ജുവിന്റെയും ചിത്രങ്ങളിൽ എല്ലാം രണ്ടുപേരുടെയും മനസ് നിറഞ്ഞുള്ള ചിരിയും സന്തോഷവും കാണാം.
പഴയ ചിത്രങ്ങൾ വീണ്ടും സോഷ്യൽമീഡിയയിൽ വൈറലായപ്പോൾ ഈ സന്തുഷ്ട കുടുംബം ഇന്ന് ഇല്ലല്ലോയെന്ന് ഓർക്കുമ്പോൾ വിഷമം തോന്നുന്നുവെന്നാണ് കമന്റുകൾ. ഈ സന്തോഷം ഇപ്പോൾ ദിലീപിന്റെ മുഖത്ത് ഇല്ല, രണ്ടാളും എന്ത് ഹാപ്പിയായാണ് നിൽക്കുന്നത്. ഇതാണ് ശരിക്കും നിലനിന്നതെങ്കിൽ ഇന്ന് ദിലീപ് എല്ലാരുടേം കണ്ണിലുണ്ണിയായിരുന്നേനെ.

ഈ ദിലീപിന്റ മുഖത്ത് എന്തൊരു തെളിമ, മഞ്ജു ഇറങ്ങിയതും ദിലീപിന് കണ്ടക ശനി തുടങ്ങി, ഇതാണ് സൂപ്പർ. ദിലീപ്-മഞ്ജു നല്ല ജോഡിയായിരുന്നു. നല്ല ചേർച്ചയുണ്ടായിരുന്നു. എന്നാലും ഇവൾക്ക് തമ്മിൽ പിരിയാൻ തോന്നിയല്ലോ, പണ്ട് ദിലീപ് നമ്മുടെ ആരോവാണെന്ന ഫീൽ ആയിരുന്നു.. ഇപ്പോൾ അങ്ങനെ തോന്നാറില്ല. മനസുകൊണ്ട് ഒരു അകൽച്ച എന്നിങ്ങനെയെല്ലാമാണ് കമന്റുകൾ. ദിലീപുമായുള്ള ബന്ധം വേർപ്പെടുത്തിയശേഷം കരിയറിനും നൃത്തത്തിനും പ്രാധാന്യം നൽകിയാണ് മഞ്ജുവിന്റെ യാത്ര.
മകൾ മീനാക്ഷി ദിലീപിന്റെ സംരക്ഷണയിലാണ്. മകളുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കും സ്നേഹം അറിയിച്ച് മഞ്ജു എത്താറുണ്ട്. തമിഴിലും തിരക്കുള്ള നടിയാണ് ഇപ്പോൾ മഞ്ജു. അതേസമയം ദിലീപ് വീണ്ടും വിവാഹിതനായി. നടി കാവ്യ മാധവനാണ് ഭാര്യ. ഇരുവർക്കും മഹാലക്ഷ്മി എന്നൊരു മകളുണ്ട്.


Click it and Unblock the Notifications