ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകള്‍ക്ക് 21 വയസ്; മീനൂട്ടിയുടെ ജന്മദിനം ആഘോഷമാക്കി പ്രിയപ്പെട്ടവര്‍
മലയാള സിനിമാപ്രേമികള്‍ വളരെയധികം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന താരപുത്രിയാണ് മീനാക്ഷി ദിലീപ്. എല്ലാവരും മീനൂട്ടി എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന മീനാക്ഷിയ്ക്ക് ഇന്ന് ജന്മദിനമാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് മുതല്‍ താരപുത്രിയുടെ പിറന്നാളുമായി ബന്ധപ്പെട്ടുള്ള ആശംസകള്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ നിറഞ്ഞ് നിന്നിരുന്നു. ഇപ്പോഴിതാ പ്രിയപ്പെട്ടവരെല്ലാം മീനൂട്ടിയ്ക്ക് ആശംസകള്‍ അറിയിക്കുകയാണ്.
2000 മാര്‍ച്ച് 23 നാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും ഏകമകളായി മീനാക്ഷി ജനിക്കുന്നത്. ഇന്ന് 21-ാം ജന്മദിനം ആഘോഷിക്കുന്ന താരപുത്രിയ്ക്ക് അച്ഛന്റെ പേരിലുള്ള ഫാന്‍സ് ഗ്രൂപ്പുകളില്‍ ആശംസാപ്രവാഹമാണ്. മീനൂട്ടിയുടെ ഏറ്റവും അടുത്ത സുഹൃത്തും നടിയുമായ നമിത പ്രമോദും സമാനമായ രീതിയില്‍ ജന്മദിന സന്ദേശവുമായി എത്തിയിരിക്കുകയാണ്.

മീനാക്ഷിയുടെ തോളില്‍ കൈയിട്ട് നില്‍ക്കുന്ന പുറകില്‍ നിന്നുള്ള ചിത്രമായിരുന്നു നമിത പങ്കുവെച്ചത്. 'പ്രിയപ്പെട്ട സുഹൃത്തിന് ജന്മദിനാശംസകള്‍. നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു.. എന്ന് ചിത്രത്തിന് താഴെ നമിത എഴുതുകയും ചെയ്തു. നന്ദി പറഞ്ഞതിനൊപ്പം തിരിച്ചും സ്‌നേഹിക്കുന്നുണ്ടെന്നായിരുന്നു മീനാക്ഷിയുടെ മറുപടി. നമിത മാത്രമല്ല നടി ചിപ്പിയുടെയും നിര്‍മാതാവ് രഞ്ജിത്തിന്റെയും മകള്‍ അവന്തികയും മീനൂട്ടിയ്ക്ക് ആശംസ അറിയിച്ച് എത്തിയിട്ടുണ്ട്.
നടി ഷെഫലി ജരിവാലയുടെ ഒപ്പമുള്ളത് ആരാണ്, കാമുകനാണോ. ചിത്രങ്ങൾ വൈറലാവുന്നു
Recommended Video
അച്ഛനും അമ്മയും സൂപ്പര്‍താരങ്ങള്‍ ആയത് കൊണ്ട് തന്നെ മീനൂട്ടിയ്ക്കും ചെറിയ പ്രായത്തില്‍ തന്നെ വലിയ ആരാധക പിന്തുണ ലഭിച്ചിരുന്നു. സിനിമയിലേക്ക് വരുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരുത്തിയിട്ടില്ലെങ്കിലും നിലവില്‍ മെഡിസിന് പഠിക്കുകയാണ് താരപുത്രി. മഞ്ജു വാര്യരുമായി ദിലീപ് ബന്ധം വേര്‍പിരിഞ്ഞതോടെ മകള്‍ അച്ഛനൊപ്പം പോവുകയായിരുന്നു.


Click it and Unblock the Notifications











