ദിലീപും മകൾ മീനാക്ഷിയും വലിയ സന്തോഷത്തിലാണ്, മകളെ ചേര്‍ത്ത് പിടിച്ച് നടൻ, ചിത്രം വൈറലാവുന്നു

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ ദിലീപിന്റേത്. ദിലീപും കാവ്യയും മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയുമെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ഇവരുടെ ചെറിയ വിശേഷങ്ങൾ പോലും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. കാവ്യയും ദിലീപും സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും ഇവരുടെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും നിമിഷ നേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. താരങ്ങൾ നിരവധി ഫാൻസ് ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിലുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ദിലീപിന്റെ കുടുംബത്തിലെ ഓണവിശേഷമാണ്. ഇക്കുറി കുടുംബാംഗങ്ങൾക്കൊപ്പമാണ് ദിലീപ് ഓണം ആഘോഷിച്ചത്. വീട്ടിൽ നിന്നുള്ള നടന്റെ ഓണാഘോഷ ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. താരത്തിന്റെ ഫാൻസ് പേജുകളിലൂടെയാണ് ചിത്രം വൈറലാവുന്നത്. അതേസമയം കാവ്യയുടെ ചിത്രങ്ങൾ പുറത്ത് വന്നിട്ടില്ല. തങ്ങളുടെ പ്രിയപ്പെട്ട താരത്തെ പ്രേക്ഷകർ തേടുന്നുണ്ട്.

ചേച്ചിയും അനിയത്തിയും

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രമായിരുന്നു ദിലീപിന്റെ മക്കളായ മീനാക്ഷിയുടേയും മാഹാലക്ഷ്മിയുടേയും ഓണാഘോഷം. മീനാക്ഷിയായിരുന്നു അനിയത്തി മഹാലക്ഷ്മിയ്ക്കൊപ്പമുളള ചിത്രം പങ്കുവെച്ചത്. ഒരേനിറത്തിലുള്ള വസ്ത്രം ധരിച്ചാണ് താരപുത്രിമാർ പ്രത്യക്ഷപ്പെട്ടത്. അൽപം ലേറ്റായി എന്ന് കുറിച്ച് കൊണ്ടായിരുന്നു ചിത്രം മീനാക്ഷി ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത്. കൂടാതെ താരപുത്രിയുടെ സിംഗിൾ ചിത്രങ്ങളും പങ്കുവെച്ചിരുന്നു. ഇത് നിമിഷനേരം കൊണ്ട് വൈറലാവുകയും ചെയ്തിരുന്നു. ഇതാദ്യമായിട്ടായിരുന്നു മഹാലക്ഷ്മിക്കൊപ്പമുള്ള ചിത്രം മീനാക്ഷി പങ്കുവെയ്ക്കുന്നത്.

ദിലീപേട്ടന്റെ മുത്തു മണികൾ

ആരാധകർ മാത്രമല്ല താരങ്ങളും മീനാക്ഷിയുടെ ചിത്രത്തിന് കമന്റുമായി എത്തിയിരുന്നു. ലിറ്റിൽ ഡോറാസ് ബുജി റിപ്പോർട്ടിങ്ങ് എന്നായിരുന്നു നമിതയുടെ കമന്റ്. '' ദിലീപേട്ടന്റെ മുത്തുമണികൾ'' എന്നായിരുന്നു മീനാഷിയുടേയും മഹാലക്ഷ്മിയുടേയും ചിത്രത്തിന് ആരാധകർ നൽകിയ കമന്റ്. നടി അപർണ്ണ ബാലമുരളി, ഗായിക സിത്താര കൃഷ്ണകുമാർ തുടങ്ങിയവർ കമന്റുമായി എത്തിയിരുന്നു. സുന്ദരി എന്നായിരുന്നു അപർണ്ണയുടെ കമന്റ്. ഇതിന് മറുപടിയും താരപുത്രി നൽകിയിരുന്നു. മീനാക്ഷിയുടേയും മഹാലക്ഷ്മിയുടേയും ചിത്രം മാത്രമല്ല. ദിലീപിനോടൊപ്പമുള്ള മീനാക്ഷിയുടെ ചിത്രവും വൈറലായിട്ടുണ്ട്. ഫാൻസ് ഗ്രൂപ്പിലാണ് ചിത്രം പ്രചരിച്ചത്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അച്ഛനും മകളുമാണ് ദിലീപും മീനാക്ഷിയും.

അച്ഛനും മകളും

ഏറെ സന്തോഷത്തോടൊപ്പം അച്ഛനോടൊപ്പം നിൽക്കുന്ന മീനാക്ഷിയെ ആയിരുന്നു ചിത്രത്തിൽ കാണുന്നത്. മീനാക്ഷി മാത്രമല്ല ഏറെ സന്തോഷവാനായിരുന്നു ദിലീപും .അച്ഛന്റേയും മകളുടേയും സന്തോഷകരമായ നിമിഷം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. മീനാക്ഷിയുടെ ബ്ലൗസിന്റെ നിറത്തിലുള്ള ഷർട്ടായിരുന്നു ദിലീപും ധരിച്ചിരുന്നത്. അച്ഛനൊപ്പമുള്ള ഫോട്ടോയില്‍ മീനാക്ഷിയുടെ മുഖത്തെ സന്തോഷം കാണേണ്ടത് തന്നെയാണെന്നായിരുന്നു ആരാധകര്‍ പറയുന്നത്. ദിലീപിന്റെ മക്കളുടേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട്.

സോഷ്യൽ  മീഡിയയിൽ സജീവം

ഈ അടുത്ത കാലത്താണ മീനാക്ഷി ഇൻസ്റ്റഗ്രാമിൽ സജീവമായത്. തന്റെ ചിത്രങ്ങളും വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാവാറുമുണ്ട്. ഈ അടുത്തയിടക്ക് സാരിയിൽ സ്റ്റൈലൻ ലുക്കിലുള്ള ചിത്രം താരപുത്രി പങ്കുവെച്ചിരുന്നു. കറുത്ത നിറത്തിലുള്ള സ്ലീവ് ബ്ലൗസ് ആയിരുന്നു മീനാക്ഷി ധരിച്ചിരുന്നത്. ഇതിനും മുൻപും പല തവണ മീനാക്ഷി സാരിയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അനൂപ് ഉപാസനയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഇത്തവണത്തെ ഓണത്തിന് ദിലീപ് സജീവമായിരുന്നു. മിനിസ്ക്രീൻ ഓണാഘോഷ പരിപാടികൾക്ക് നടൻ പ്രത്യക്ഷപ്പെട്ടിരുന്നു. ഏറെ നാളത്തിന് ശേഷമാണ് ദിലീപ് ഓണപരിപാടിയുമായി എത്തിയത്.

ചിത്രം; കടപ്പാട്, ദിലീപ് ഓൺലൈൻ

More from Filmibeat

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X