സാരിയില്‍ തിളങ്ങി മീനാക്ഷി ദിലീപ്! ഏറെ കാലത്തിന് ശേഷം പൊതുവേദിയില്‍ തിളങ്ങി താരപുത്രി
ലാല്‍ ജോസിന്റെ മകളുടെ വിവാഹനിശ്ചയം പോലെ തന്നെ വിവാഹവും അതിഗംഭീരമായി നടത്തിയിരിക്കുകയാണ്. ക്രിസ്ത്യന്‍ ആചാര പ്രകാരം കഴിഞ്ഞ ദിവസമായിരുന്നു ഐറിന്‍ മേച്ചേരിയുടെയും ജ്വോഷയുടെയും വിവാഹം കഴിഞ്ഞത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ ദിലീപും മകള്‍ മീനാക്ഷിയും പള്ളിയില്‍ എത്തിയിരുന്നു. താരപിതാവും മകളുമായിരുന്നു ചടങ്ങിലെ ശ്രദ്ധേയം.
നിങ്ങളുടെ ഓണത്തിന് മാറ്റ് കൂട്ടാനും മോടി കൂട്ടാനും ഈ നെക്‌ലൈസ് സെറ്റുകൾ ധരിക്കൂ
ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോസും വൈറലായിരുന്നു. വിവാഹത്തില്‍ മാത്രമല്ല അന്ന് വൈകുന്നേരം നടത്തിയ വിവാഹ റിസ്പഷനിലും ദിലീപും മീനൂട്ടിയും എത്തിയിരുന്നു. കറുപ്പ് നിറമുള്ള ഷര്‍ട്ട് ധരിച്ചായിരുന്നു ദിലീപെത്തിയത്. ഒപ്പം മീനാക്ഷി ബ്ലാക്ക് ഡിസൈനര്‍ സാരി ഉടുത്തായിരുന്നു റിസപ്ഷനില്‍ പങ്കെടുത്തത്.

സിംപിള്‍ മേക്കപ്പും സാരിയ്ക്ക് ഇണങ്ങുന്ന ആഭരണങ്ങളുമായിരുന്നു മീനാക്ഷി ധരിച്ചത്. ഇതോടെ ക്യാമറ കണ്ണുകള്‍ താരപുത്രിയ്ക്ക് ചുറ്റുമായി. മറ്റുള്ളവരോട് കുശലം പറഞ്ഞും നവവധുവിന് ആശംസകള്‍ അറിയിച്ചിട്ടുമാണ് ദിലീപും മകളും മടങ്ങിയത്.
ഏറെ കാലത്തിന് ശേഷമാണ് മീനാക്ഷിയെ പൊതുവേദിയില്‍ കാണുന്നത്. ഡോക്ടറാവാന്‍ പഠിക്കാന്‍ പോയിരിക്കുകയാണ് താരപുത്രി. ഇതിനിടെ ഡബ്ബ്‌സ്മാഷ് വീഡിയോസിലൂടെ മീനൂട്ടി പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. ദിലീപിന്റെ സിനിമയിലെ ഡയലോഗുകളും താരപുത്രി പരീക്ഷിച്ചിരുന്നു.


Click it and Unblock the Notifications