ആദ്യം കാവ്യ മാധവന്‍ വന്നു, ഇപ്പോള്‍ ദിലീപും മീനൂട്ടിയും! ലാല്‍ ജോസിന്റെ മകളുടെ വിവാഹത്തിന്റെ വീഡിയോ

കേരളത്തിലെ താരപുത്രിമാരില്‍ അധികമാരും സിനിമയിലേക്ക് വന്നിരുന്നില്ലെങ്കിലും പല പ്രൊഫഷനാണ് തിരഞ്ഞെടുത്തത്. സംവിധായകന്‍ ലാല്‍ ജോസിന്റെ മകള്‍ വിവാഹജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. മാസങ്ങള്‍ക്ക് മുന്‍പ് ഐറിന്റെ വിവാഹനിശ്ചയം കേരളക്കര വമ്പന്‍ ആഘോഷമാക്കി മാറ്റിയിരുന്നു. സിനിമാലോകം ഒന്നടങ്കം ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

നിങ്ങളുടെ ഓണത്തിന് മാറ്റ് കൂട്ടാനും മോടി കൂട്ടാനും ഈ നെക്‌ലൈസ് സെറ്റുകൾ ധരിക്കൂ

ഇപ്പോഴിതാ ഐറിന്റെ വിവാഹം കഴിഞ്ഞെന്ന വാര്‍ത്തകളാണ് പുറത്ത് വന്നിരിക്കുന്നത്. പള്ളിയില്‍ വെച്ച് നടത്തിയ ചടങ്ങിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് ആരാധകരും ഇത് ഏറ്റുപിടിച്ചത്. രസകരമായ കാര്യം വിവാഹത്തില്‍ പങ്കെടുക്കാന്‍ ജനപ്രിയ നടന്‍ ദിലീപും മകള്‍ മീനാക്ഷിയും എത്തിയിരുന്നു എന്നതാണ്. ഇവരുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയ വഴി തരംഗമാവുന്നത്.

ലാല്‍ ജോസിന്റെ മകളുടെ വിവാഹം

ലാല്‍ ജോസിന്റെ മൂത്തമകള്‍ ഐറിന്റെ വിവാഹനിശ്ചയം മേയ് 26 നായിരുന്നു നടന്നത്. തിരുവനന്തപരും സ്വദേശി ജോഷ്വ മാത്യൂ ആണ് വരന്‍. വിവാഹനിശ്ചയം വമ്പന്‍ ആഡംബരത്തോടെയായിരുന്നു നടത്തിയത്. ഈ ചടങ്ങിലും ശേഷം നടത്തിയ വിരുന്ന് സത്കാരത്തിലും മലയാള സിനിമാലോകം ഒന്നടങ്കം എത്തിയിരുന്നു. മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍,കാവ്യ മാധവന്‍, ജയസൂര്യ, തുടങ്ങിയ പ്രമുഖ താരങ്ങളും സംവിധായകരും അണിയറ പ്രവര്‍ത്തകരുമെല്ലാം താരപുത്രിയെ അനുഗ്രഹിക്കാന്‍ എത്തിയിരുന്നു. അന്ന് ചടങ്ങിലെത്തിയ കാവ്യയെ ആണ് എല്ലാവരും ശ്രദ്ധിച്ചത്.

ലാല്‍ ജോസിന്റെ മകളുടെ വിവാഹം

വിവാഹനിശ്ചയം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം കഴിഞ്ഞ ദിവസം ഐറിന്റെ വിവാഹം നടന്നു. ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു വിവാഹചടങ്ങുകള്‍. കുടുംബക്കാരും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. അക്കൂട്ടത്തില്‍ ലാല്‍ ജോസിന്റെ അടുത്ത സ്‌നേഹിതനും സഹപ്രവര്‍ത്തകനുമായ ദിലീപും ഉണ്ടായിരുന്നു. വിവാഹത്തിന് മുന്നോടിയായി പള്ളിയിലെത്തിയ താരം ചടങ്ങുകളിലെല്ലാം പങ്കെടുത്ത് ഫോട്ടോ എടുത്തിട്ടാണ് മടങ്ങിയത്. ദിലീപിനൊപ്പം മകള്‍ മീനാക്ഷിയും വന്നിരുന്നു.

ലാല്‍ ജോസിന്റെ മകളുടെ വിവാഹം

(ഫോട്ടോ: കടപ്പാട് ഫേസ്ബുക്ക്)

ഏറെ കാലത്തിന് ശേഷമാണ് മീനൂട്ടിയെ ഒരു പൊതുപരിപാടിയില്‍ കാണുന്നത്. ഡോക്ടറാവാന്‍ പഠിക്കാന്‍ പോയതായിരുന്നു താരപുത്രി. പഠനത്തിനിടെ അധികം ലീവെടുത്ത് വരാറില്ലാത്തതാണ് മീനാക്ഷിയുടെ പുതിയ വിശേഷങ്ങളൊന്നും ആരും അറിയാത്തത്. ദിലീപ് ഫാന്‍സ് അസോസിയേഷനുകളില്‍ ഈ വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്. വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാന്‍ എത്തിയെങ്കിലും വിവാഹത്തിന് കാവ്യ മാധവന്‍ എത്തിയിരുന്നില്ല. മീനൂട്ടിയ്‌ക്കൊപ്പം കാവ്യ എവിടെ എന്നായിരുന്നു ആരാധകര്‍ അന്വേഷിച്ചത്.

ലാല്‍ ജോസിന്റെ മകളുടെ വിവാഹം

ദിലീപുമായിട്ടുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു കാവ്യ മാധവന്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ദിലീപിനും കാവ്യയ്ക്കും ഒരു മകള്‍ പിറന്നിരുന്നു. ശേഷം കാവ്യയെ പുറത്തേക്ക് ഒന്നും കണ്ടിരുന്നില്ല. എന്നാല്‍ ലാല്‍ ജോസിന്റെ മകളുടെ വിവാഹനിശ്ചയത്തിലാണ് ഒറ്റയ്ക്ക് വന്ന് കാവ്യ ആരാധകരെ ഞെട്ടിച്ചത്. ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ കാവ്യയെ നായികയായി അവതരിപ്പിച്ചത് ലാല്‍ ജോസ് ആയിരുന്നു. ദിലീപായിരുന്നു ചിത്രത്തിലെ നായകന്‍. അതിന് ശേഷം മീശമാധവനിലൂടെയാണ് മൂവരും ഒന്നിച്ചത്. കരിയറിന്റെ തുടക്ക കാലം മുതലിങ്ങോട്ട് ദിലീപിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ലാല്‍ ജോസ്.

 ലാല്‍ ജോസിന്റെ മകളുടെ വിവാഹം

ഐറിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്താത്തതില്‍ നിരാശയുണ്ടെന്ന് നടന്‍ കുഞ്ചാക്കോ ബോബനും പറഞ്ഞു. ഇന്ന് മുതല്‍ മിസ് ലെച്ചു മിസിസ് ലെച്ചു ആയിരിക്കുകയാണ്. രണ്ട് പേരും അനുഗ്രഹത്തോടെ ഇരിക്കട്ടെ. രണ്ട് പേര്ക്കും വിവാഹത്തിന്റെ മംഗളാംശകള്‍ അറിയിക്കുകയാണെന്നും ചാക്കോച്ചന്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഐറിന്റെയും ജ്വോഷോയുടെയും ചിത്രം പങ്കുവെച്ച് കൊണ്ടാണ് കുഞ്ചാക്കോ ബോബന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X