ദിലീപും ഭാര്യ ഉര്‍വശിയും വിവാഹ വാർഷികം ആഘോഷിക്കുന്നു! പ്രണയദിനത്തിൽ സർപ്രൈസുമായി നാദിർഷ
വീണ്ടുമൊരു പ്രണയദിനത്തില്‍ ആശംസകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ പേജുകള്‍ നിറയുകയാണ്. അക്കൂട്ടത്തില്‍ സിനിമാക്കാരും ഞെട്ടിക്കുകയാണ്. മൂപ്പത്തിമൂന്നാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന കേശുവേട്ടനും രത്‌നമ്മ ചേച്ചിയ്ക്കും സ്‌പെഷ്യല്‍ ആശംസകളുമായിട്ടാണ് നാദിര്‍ഷയും കൂട്ടുകാരം എത്തിയിരിക്കുന്നത്.
ദിലീപും ഉര്‍വശിയും ഭാര്യ ഭര്‍ത്താക്കന്മാരായി അഭിനയിക്കുന്ന കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയില്‍ നിന്നുമാണ് വാലന്റ്റൈന്‍സ് ദിനത്തില്‍ കിടിലന്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. ഇരുവരും സിനിമയില്‍ വിവാഹവാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഫോട്ടോസ് അടക്കമുള്ള പോസ്റ്ററായിരുന്നു പുറത്ത് വിട്ടത്. പുറത്ത് വന്ന ഉടനെ ഈ പോസ്റ്റര്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

അറുപത് വയസുകാരന്റെ ഗെറ്റപ്പിലാണ് ചിത്രത്തില്‍ ദിലീപ് അഭിനയിക്കുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നസ്ലിന്‍, ജൂണ്‍ ഫെയിം വൈഷ്ണവി എന്നിവരാണ് ദിലീപിന്റെയും ഉര്‍വശിയുടെയും മക്കളായി അഭിനയിക്കുന്നത്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സജീവ് പാഴൂരാണ്. സിദ്ദിഖ്, സലിം കുമാര്‍, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ശ്രീജിത്ത് രവി, ജഫാര്‍ ഇടുക്കി എന്നിവരാണ് മറ്റ് താരങ്ങള്‍.


Click it and Unblock the Notifications











