ദിലീപും തീപ്പെട്ടിക്കൊള്ളിയും, പ്രിയദര്‍ശന്റെ ഹിറ്റ് മൂവി വെട്ടം തിയറ്ററുകളിലെത്തിയിട്ട് 15 വര്‍ഷം!

മലയാളത്തില്‍ ഫാമിലി എന്റര്‍ടെയിനര്‍ ചിത്രങ്ങള്‍ വിജയത്തിലെത്തിക്കുന്ന താരമാണ് ദിലീപ്. ജനപ്രിയ താരമെന്ന് വിളിപ്പേര് വന്നതൊക്കെ ഇതിലൂടെയാണ്. ദിലീപിന്റെ ഒട്ടുമിക്ക സിനിമകളും തിയറ്റരുകളില്‍ പൊട്ടിച്ചിരി ഉണര്‍ത്തിയിരുന്നവയാണ്. ഈ പറക്കുംതളിക, പഞ്ചാബിഹൗസ്, തുടങ്ങിയ സിനിമകള്‍ക്കിടയിലേക്ക് എത്തിയ ദിലീപന്റെ സൂപ്പര്‍ഹിറ്റ് കോമഡി റോമാന്റിക് ചിത്രമായിരുന്നു വെട്ടം.

ദിലീപിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമ ഇന്നും മലയാള സിനിമാപ്രേമികളുടെ ഇഷ്ടചിത്രങ്ങളിലൊന്നാണ്. രസകരമായ നര്‍മ്മമുഹുര്‍ത്തങ്ങളും പ്രണയവും കുടുംബ ജീവിതവുമെല്ലാം വരച്ച് കാണിച്ച വെട്ടം റിലീസിനെത്തിയിട്ട് 15 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ദിലീപ് ആരാധകരാണ് ഈ ദിവസത്തെ പ്രത്യേകത സോഷ്യല്‍ മീഡിയ വഴി വീണ്ടും ഓര്‍മ്മപ്പെടുത്തിയത്.

വെട്ടം പിറന്നിട്ട് 15 വര്‍ഷം

2004 ആഗസ്റ്റ് ഇരുപതിനായിരുന്നു ദിലീപ്-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടില്‍ വെട്ടം പിറന്നത്. റിലീസിനെത്തി പതിനഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് വെട്ടം. എത്ര കണ്ടാലും മടുക്ക സിനിമകളിലൊന്നാണ് വെട്ടം ആണെന്നാണ് ആരാധകര്‍ പറയുന്നത്. സിനിമ പോലെ തന്നെ മനോഹരമായ പാട്ടുകളാണ് ചിത്രത്തിലുള്ളത്. അന്നും ഇന്നും എക്കാലവും പ്രേക്ഷകര്‍ മൂളി നടന്ന പാട്ടുകളായിരുന്നു വെട്ടത്തില്‍ ഉണ്ടായിരുന്നത്.

 വെട്ടം പിറന്നിട്ട് 15 വര്‍ഷം

ദിലീപിനൊപ്പം കലാഭവന്‍ മണി, ഇന്നസെന്റ്, ജനാര്‍ദ്ധനന്‍, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, കൊന്നിന്‍ ഹനീഫ, മാമുക്കോയ, ഹക്കീം റാവുത്തര്‍, ശരത്ചന്ദ്രബാബു, നെടുമുടി വേണു, ബൈജു സന്തോഷ്, കലാമണ്ഡലം കേശവന്‍, മച്ചാന്‍ വര്‍ഗ്ഗീസ്, സന്തോഷ്, ഗീത വിജയന്‍, മിഥുന്‍ രമേഷ്, സോന നായര്‍, സ്ഫടികം ജോര്‍ജ്ജ്, ബിന്ദുപണിക്കര്‍, കലാഭവന്‍ നവാസ്, സുകുമാരി, ശ്രുതി നായര്‍, രാമു, കുഞ്ചന്‍, വള്ളത്തോള്‍ ഉണ്ണികൃഷ്ണന്‍ എന്നിങ്ങനെ വമ്പന്‍ താരങ്ങളായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. മലയാളികള്‍ക്ക് അതിന് മുന്‍പ് പരിചയമില്ലാതിരുന്ന ഭാവ്‌ന പാനി എന്നൊരു നടിയായിരുന്നു വെട്ടത്തില്‍ നായികയായിട്ടെത്തിയത്.

വെട്ടം പിറന്നിട്ട് 15 വര്‍ഷം

ഉദയകൃഷ്ണ, സിബി കെ എന്നിവര്‍ക്കൊപ്പം സംവിധായകന്‍ പ്രിയദര്‍ശനും ചേര്‍ന്നായിരുന്നു വെട്ടത്തിന് രചന നിര്‍വഹിച്ചത്. 1995 ല്‍ പുറത്തിറങ്ങിയ 'ഫ്രഞ്ച് കിസ്' എന്ന ചലച്ചിത്രത്തെ ആസ്പദമാക്കിയായിരുന്നു വെട്ടത്തിനും കഥ ഒരുക്കിയത്. അതിനൊപ്പം 1998 ല്‍ റിലീസിനെത്തിയ ഹിന്ദി ചിത്രം 'പ്യാര്‍ തോ ഹോന ഹി താ' എന്ന സിനിമയില്‍ നിന്നുമായിരുന്നു കോമഡി രംഗങ്ങള്‍ ഒരുക്കിയത്. രേവതി കലാമന്ദിറിന്റെ ബാനറില്‍ മേനക സുരേഷും സുരേഷ് കുമാറും ചേര്‍ന്നായിരുന്നു നിര്‍മാണം. സ്വര്‍ഗ ചിത്രയാണ് വിതരണത്തിനെത്തിച്ചത്.

 വെട്ടം പിറന്നിട്ട് 15 വര്‍ഷം

കടക്കെണിയില്‍ നിന്നും കുടുംബത്തെ രക്ഷിക്കാന്‍ വേണ്ടി അല്ലറ ചില്ലറ വെട്ടിപ്പ് നടത്തുന്ന നായകന്റെ ജീവിതത്തിലേക്ക് ഒരു പെണ്‍കുട്ടി വന്ന് ചേര്‍ന്നതോടെ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയിലൂടെ കാണിച്ചത്. കാമുകനെ തേടി ഇറങ്ങിയ നായിക അവസാനം നായകനെ തന്നെ വിവാഹം കഴിക്കുന്നതോടെ സിനിമ അവസാനിക്കുന്നു.

ഇതിനിടെ സംഭവിക്കുന്ന നര്‍മ്മത്തില്‍ ചാലിച്ചുള്ള രംഗങ്ങളായിരുന്നു ചിത്രം ഹിറ്റാക്കിയത്. ജഗതി, മാമുക്കോയ, കലാഭവന്‍ മണി, കൊച്ചിന്‍ ഹനീഫ എന്നിങ്ങനെയുള്ള ഹാസ്യ താരങ്ങള്‍ ഒന്നിനൊന്ന് മികവുറ്റ പ്രകടനമായിരുന്നു കാഴ്ച വെച്ചത്.

 വെട്ടം പിറന്നിട്ട് 15 വര്‍ഷം

വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയദര്‍ശനും ദിലീപും വീണ്ടുമൊന്നിക്കുകയാണ്. പ്രിയദര്‍ശന്റെ സംവിധാനത്തിലെത്തുന്ന അടുത്ത ചിത്രത്തില്‍ ദിലീപ് നായകനാവുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ഒരു അഭിമുഖത്തില്‍ താന്‍ പ്രിയദര്‍ശനൊപ്പം സിനിമ ചെയ്യാന്‍ പോവുന്ന കാര്യം ദിലീപ് തന്നെ വ്യക്തമാക്കിയിരുന്നു. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ഇനിയും പുറത്ത് വിട്ടിട്ടില്ല. മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ തിരക്കിലാണ് പ്രിയദര്‍ശനിപ്പോള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X