For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അതിശക്തനായി ദിലീപ് അമ്മയിലേക്ക് തിരിച്ചെത്തി, ജനപ്രിയന്റെ വരവിനെതിരെ വാളോങ്ങുന്നവര്‍ അറിയൂ!

  By Nimisha
  |

  താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു. ആരൊക്കെയായിരിക്കും നേതൃനിരയിലേക്ക് എത്തുന്നതെന്നറിയാനായാണ് എല്ലാവരും കാത്തിരിക്കുന്നത്. വരുന്ന മൂന്ന് വര്‍ഷത്തേക്കുള്ള ഭാരവാഹികളെയാണ് ഇപ്പോള്‍ തിരഞ്ഞെടുത്തത്. മോഹന്‍ലാലിന്റെ നേതൃ്വത്തിലുള്ള സംഘമാണ് ഇനി സംഘടനയെ നയിക്കുന്നത്. 17 വര്‍ഷത്തിന് ശേഷമാണ് പ്രസിഡന്റ് സ്ഥാനത്തുനിന്നും ഇന്നസെന്റ് പിന്‍വാങ്ങിയത്. അദ്ദേഹത്തിന്റെ പിന്‍ഗാമിയായാണ് മോഹന്‍ലാല്‍ എത്തിയത്.

  dileep

  കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംഘടനയ്ക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ചുവെന്നാരോപിച്ച് യുവതാരങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന തരത്തിലുള്ള പ്രചാരണം നേരത്തെ തന്നെയുണ്ടായിരുന്നു. കൊച്ചിയില്‍ ഉള്ളവരില്‍ പലരും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. യുവതാരങ്ങളില്‍ പലരും യോഗത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരോപണവിധേയനായ ദിലീപിനെ നേരത്തെ താരസംഘടനയില്‍ നിന്നും പുറത്താക്കിയിരുന്നു. ഈ നടപടി ശരിയായില്ലെന്ന് വ്യക്തമാക്കി നിരവധി താരങ്ങള്‍ രംഗത്തുവന്നിരുന്നു. കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ ഈ നടപടി തെറ്റായിരുന്നുവെന്നും ഇതിന്റെ സാധുത നിലനിര്‍ത്തേണ്ടതില്ലെന്നും വ്യക്തമാക്കിയിരുന്നു. സംഘടനയിലേക്ക് തിരിച്ചുവരുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് ദിലീപ് തന്നെയാണെന്ന് വിലയിരുത്തലിന് ശേഷമാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവിന് വഴിയൊരുങ്ങിയത്.

  ദിലീപിന്റെ തിരിച്ചുവരവ്

  ദിലീപിന്റെ തിരിച്ചുവരവ്

  നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ദിലീപ് താരസംഘടനയിലേക്ക് തിരിച്ചെത്തിയത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് സംഘടനയിലെ അഭിപ്രായവ്യാത്യാസങ്ങള്‍ പലതും പരസ്യമായത്. സംഭവത്തില്‍ ഗൂഡാലോചനയുണ്ടെന്ന് പറയുമ്പോഴും സംശയത്തിന്റെ മുന ദിലീപിലേക്ക് എത്തുമെന്ന് ഒരാള്‍ പോലും കരുതിയിരുന്നില്ല. ആരാധകരും കുടുംബാംഗങ്ങളുമൊക്കെ ഒരുപോലെ ഞെട്ടിയ സംഭവമായിരുന്നു ഇത്.

  അന്നേ എതിര്‍ത്തിരുന്നു

  അന്നേ എതിര്‍ത്തിരുന്നു

  ആരോപണവിധേയനായതില്‍പ്പിന്നെയാണ് ദിലീപിനെ പുറത്താക്കണമെന്ന മുറവിളി രൂക്ഷമായത്. താരത്തെ പുറത്താക്കണമെന്ന് ഒരുവിഭാഗം ശക്തമായി വാദിച്ചപ്പോള്‍ ആ തീരുമാനം നടപ്പിലാക്കുകയായിരുന്നു. താരത്തിന്റെ അംഗത്വവും റദ്ദാക്കിയിരുന്നു. എന്നാല്‍ ഈ തീരുമാനത്തെ എതിര്‍ത്ത് മറുവിഭാഗവും രംഗത്തെത്തിയിരുന്നു. ബഹിഷ്‌കരണ ഭീഷണി അരങ്ങുതകര്‍ക്കുന്നതിനിടയിലാണ് രാമലീല തിയേറ്ററുകളിലേക്ക് എത്തിയത്. മികച്ച സ്വീകാര്യത ലഭിച്ചതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്.

  സംഘടന കുരുങ്ങിയേനെ

  സംഘടന കുരുങ്ങിയേനെ

  പുറത്താക്കിയതുമായി ബന്ധപ്പെട്ട് ദിലീപ് കേസിന് പോയിരുന്നുവെങ്കില്‍ താരങ്ങള്‍ കുരുങ്ങിയേനെയെന്നായിരുന്നു സിദ്ദിഖ് പറഞ്ഞത്. ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുത്തതിന് പിന്നാലെയാണ് അദ്ദേഹം ദിലീപ് വിഷയത്തെക്കുറിച്ച് പ്രതികരിച്ചത്. നേരത്തെ താരത്തെ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചപ്പോഴും സിദ്ദിഖ് ദിലീപിനെക്കാണാന്‍ ഓടിയെത്തിയിരുന്നു.

  നിയമവിരുദ്ധമായ പുറത്താക്കല്‍

  നിയമവിരുദ്ധമായ പുറത്താക്കല്‍

  അമ്മയുടെ നടപടികളില്‍ നിന്നും വിരുദ്ധമായ തരത്തിലുള്ള പുറത്താക്കലാണ് നടന്നതെന്ന് ഇടവേള ബാബുവും വ്യക്തമാക്കി. നേരത്തെ സ്വീകരിച്ച നടപടി ഇനിയങ്ങോട്ട് നിലനില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദിലീപിന് പറയാനുള്ളത് എന്താണെന്ന് പോലും കേള്‍ക്കാതെയാണ് അദ്ദേഹത്തെ പുറത്താക്കിയത്. അത്തരമൊരു നടപടി സ്വീകരിച്ചത് തെറ്റായിപ്പോയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

   പ്രതികരിക്കാതെ ദിലീപ്

  പ്രതികരിക്കാതെ ദിലീപ്

  തന്നെച്ചൊല്ലിയുള്ള വിവാദങ്ങള്‍ അരങ്ങുതകര്‍ക്കുന്നതിനിടയിലും ദിലീപ് ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. ജനറല്‍ ബോഡി യോഗത്തിലെ അജണ്ടയില്‍ ചര്‍ച്ചയ്ക്കുള്ള വിഷയമായിരുന്നില്ല ഇത്. ഊര്‍മ്മിള ഉണ്ണിയായിരുന്നു ദിലീപിന്റെ തിരിച്ചുവരവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. പിന്നീട് മറ്റ് അംഗങ്ങളും ഇതേറ്റുപിടിക്കുകയായിരുന്നു.

  ഡബ്ലുസിസിയുടെ മൗനം

  ഡബ്ലുസിസിയുടെ മൗനം

  ആക്രമിക്കപ്പെട്ട സഹപ്രവര്‍ത്തകയ്ക്ക് ശക്തമായ പിന്തുണ നല്‍കി വനിതാതാരങ്ങള്‍ കൂടെയുണ്ടായിരുന്നു. ഈ സംഭവത്തിന് ശേഷമാണ് ഡബ്ലുസി രൂപീകരിച്ചത്. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന ലക്ഷ്യവുമായാണ് ഡബ്ലുസിസി തുടങ്ങിയത്. ഈ സംഘടന രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്തവണത്തേത്. തിരഞ്ഞെടുപ്പിനുള്ള സാഹചര്യം വരുത്താതെ ഐക്യകണ്‌ഠേന മോഹന്‍ലാലിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിക്കുകയായിരുന്നു. ഇതോടെയാണ് ഇവരുടെ നിലപാട് അപ്രസക്തമായി മാറിയത്.

  യുവതാരങ്ങള്‍ വിട്ടുനിന്നു

  യുവതാരങ്ങള്‍ വിട്ടുനിന്നു

  ഏത് പരിപാടിയായാലും അസാന്നിധ്യം കൊണ്ടാണ് ചിലര്‍ ശ്രദ്ധിക്കപ്പെടാറ്. യുവതാരങ്ങളില്‍ മിക്കവരുടെ കാര്യത്തിലും ഇത് ശരിയായിരുന്നുതാനും. കൊച്ചിയിലുണ്ടായിരുന്നിട്ടും പല താരങ്ങളും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. മോഹന്‍ലാല്‍ തന്നെ ഇതേക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. ജൂണ്‍ മാസത്തിലെ അവസാനത്തെ ഞായറാഴ്ച നടക്കുന്ന ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശിച്ച് താരങ്ങള്‍ക്ക് അറിയിപ്പും ലഭിച്ചിരുന്നു. യുവതാരങ്ങളുടെ അസാന്നിധ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി തുടരുന്നുണ്ട്.

  English summary
  Dileep back to Amma
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X