For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വലിയ ഇടവേളയ്ക്ക് ശേഷം ഉദ്​ഘാടകനായി ദിലീപ് പൊതുവേദിയിലേക്ക്, ആശംസകൾ നേർന്ന് ആരാധകരും!

  |

  ദിലീപ് സിനിമകൾക്ക് എപ്പോഴും റിപ്പീറ്റ് വാല്യുവുണ്ട്. ഈ പറക്കു തളിക, സിഐഡി മൂസ, കൊച്ചി രാജാവ് തുടങ്ങിയ സിനിമകൾ അന്നത്തേയും ഇന്നത്തേയും തലമുറയെ ഒരുപോലെ ചിരിപ്പിക്കുന്നുണ്ട്. ​ദിലീപ് സിനിമകൾ കാണാത്ത മലയാളികൾ തന്നെ ചുരുക്കമായിരിക്കും.

  ​ഗോഡ് ഫാദേഴ്സില്ലാതെ സിനിമയിലെത്തിയ ദിലീപ് സഹ സംവിധായകനായി തുടങ്ങിയ കരിയറാണ് ഇപ്പോൾ മലയാളത്തിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള പ്രമുഖ നടന്മാരുടെ ലിസ്റ്റിലേക്ക് ദിലീപിനെ എത്തിച്ചത്.

  Also Read: 'നിരവധി ലൊക്കേഷനുകളിൽ പിന്തുടർന്നു, കാലിൽ വീണ് കരഞ്ഞു; ഒടുവിൽ അമ്മ ഇടപെട്ടു'; ഭാവന

  അമ്പത്തിനാലുകാരനായ ദിലീപ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ വോയ്സ് ഓഫ് സത്യനാഥന്റെ ഷൂട്ടിങ് തിരക്കിലാണ്. ദിലീപിനെ നായകനാക്കി റാഫി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വോയ്സ് ഓഫ് സത്യനാഥൻ.

  പ്രഖ്യാപന സമയം മുതൽ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. അതിന് ഏറ്റവും വലിയ കാരണം റാഫി-ദിലീപ് ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയാണ്. ഒരിടവേളയ്ക്ക് ശേഷം നിർത്തിവെച്ചിരുന്ന സിനിമയുടെ ഷൂട്ടിങ് വീണ്ടും പുരോ​ഗമിക്കുകയാണ്.

  Also Read: സഹിക്കുന്നതിനും ഒരു പരിധിയില്ലെ; ആലിയ ഭട്ടിന്റെ ഉറക്ക പൊസിഷനുകളെക്കുറിച്ച്; രണ്‍ബീര്‍ കപൂര്‍

  പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗൺ, തെങ്കാശിപ്പട്ടണം, റിങ് മാസ്റ്റർ എന്നിവയ്ക്ക് ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ. ഇരുവരും ഒന്നിച്ച ചിത്രങ്ങൾ എല്ലാം തന്നെ സൂപ്പർഹിറ്റുകൾ ആയിരുന്നു. ഹിറ്റ് കോമ്പോ വീണ്ടും ഒന്നിക്കുമ്പോൾ ചിരിയുടെ പൂരമാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

  ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. റാഫി തന്നെയാണ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്‌.

  കഴിഞ്ഞ വർഷം ഒക്ടോബറിലാണ് വോയ്സ് ഓഫ് സത്യനാഥൻ എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. എന്നാൽ പിന്നീട് പലകാരണങ്ങൾ കൊണ്ട് ചിത്രീകരണം നിർത്തിവെക്കേണ്ടി വന്നു. ചിത്രത്തിൽ ജോജു ജോർജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

  സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു.

  വിവാദങ്ങളിൽ ഉൾപ്പെട്ടതോടെ പൊതുവേദിയിൽ വളരെ വിരളമായി മാത്രമെ ദിലീപ് പ്രത്യക്ഷപ്പെടാറുള്ളു. കേരളത്തിൽ പ്രത്യേകിച്ചു. താര സംഘടനയുടെ പരിപാടികളിലോ ഉദ്ഘാടകനായോ ഒന്നും ദിലീപ് വരാതായിട്ട് നാളുകളായി.

  ഇപ്പോഴിത വളരെ നാളുകൾക്ക് ശേഷം കൊച്ചിയിൽ ആരംഭിക്കാൻ പോകുന്ന പുതിയൊരു ഷോപ്പിന്റെ ഉദ്ഘാടനത്തിനായി ദിലീപ് സുഹൃത്ത് നാദിർഷയ്ക്കൊപ്പം എത്താൻ പോവുകയാണ്. ഇതുമായി ബന്ധപ്പെട്ടൊരു പരസ്യവും ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നുണ്ട്.

  പരസ്യ വീഡിയോ വൈറലായതോടെ നിരവധി ദിലീപ് ആരാധകരാണ് കമന്റുമായി എത്തുന്നത്. 'അങ്ങിനെ വലിയ ഇടവേളയ്ക്കു ശേഷം ദിലീപ് ഏട്ടൻ ഒരു പൊതു വേദിയിൽ, വരാൻ പറ്റില്ലെങ്കിലും ആശംസകളും പ്രാർഥനകളും നേരുന്നു' തുടങ്ങിയ കമന്റുകളാണ് ദിലീപ് ആരാധകർ വീഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്.

  അടുത്തിടെ തെന്നിന്ത്യന്‍ താര സുന്ദരി തമന്ന ഭാട്ടിയ ദിലീപിനൊപ്പം മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന സിനിമയുടെ സ്വിച്ച് ഓൺ കർമ്മവും നടന്നിരുന്നു. ദിലീപിന്‍റെ 147-ാമത്തെ ചിത്രമാണിത്. രാമലീലയ്ക്ക് ശേഷം ദിലീപും അരുൺ ​ഗോപിയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.

  ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഒട്ടേറെ മാസ് ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുള്ള തിരക്കഥാകൃത്താണ് ഉദയകൃഷ്ണ. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. കേശു ഈ വീടിന്റെ നാഥനാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത ദിലീപ് ചിത്രം.

  Read more about: dileep
  English summary
  Dileep Became chief guest For An Inauguration, New promo Video Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X