അന്ന് മണി ഇന്ന് സലിംകുമാർ, ഒപ്പമുണ്ടായിരുന്നവരെല്ലാം പോയി മറയുന്നു; സുഹൃത്തിന് അരികിൽ കരച്ചിലടക്കി ദിലീപ്!

വളരെ അപ്രതീക്ഷിതമായാണ് നടൻ സലിംകുമാറിന്റെ മരണ വാർത്ത എത്തിയത്. കഴിഞ്ഞ ദിവസം അസുഖം മൂർച്ഛിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് അറിഞ്ഞപ്പോൾ മുതൽ മലയാളികളെല്ലാം അദ്ദേഹം സുഖം പ്രാപിച്ച് തിരികെ ജീവിതത്തിലേക്ക് വരുന്നതിനായി പ്രാർത്ഥനയിലായിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന്റെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു നിലനിർത്തിയിരുന്നത്. വെറും അമ്പത്തിയാറ് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് പ്രിയ നടന്റെ വിയോ​ഗം.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ രോഗത്തിന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് ശ്ര​ദ്ധ നേടിയതെങ്കിലും സീരിയസ് വേഷങ്ങളും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം പിന്നീട് തെളിയിച്ചു.

Salim Kumar Dileep

അമൃത ആശുപത്രിയിലാണ് ഏറെ നാളുകളായി നടൻ ചികിത്സ തേടുന്നത്. താരത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയെന്ന് അറിഞ്ഞപ്പോൾ പ്രിയ സുഹൃത്തുക്കളെല്ലാം ഓടി എത്തിയിരുന്നു. ആദ്യം ഒടിയെത്തിവർ ദിലീപും നാദിർഷയുമായിരുന്നു. ഇപ്പോഴിതാ മൃതദേഹത്തിന് അരികിൽ വിങ്ങിപൊട്ടുന്ന ഹൃദയവുമായി നിൽ‌ക്കുന്ന നടൻ ദിലീപിന്റെ വീഡിയോകളാണ് വൈറലാകുന്നത്. സിനിമയിൽ ദിലീപിന് ഏറ്റവും അടുപ്പമുള്ളവരിൽ ഒരാൾ കൂടിയാണ് സലിംകുമാർ.

ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് അറിഞ്ഞപ്പോൾ തന്നെ നാദിർഷയും ദിലീപും ഓടി എത്തിയിരുന്നു. ഉണ്ണിയുടെ അളിയൻ, ഭൂവന ചന്ദ്രന്റെ ഉമാകാന്തൻ, കുഞ്ഞന്റെ ചന്ദ്രൻ, മൂസയുടെ പ്രാന്തൻ, സച്ചിയുടെ തബല ഭാസ്കരൻ, മാധവന്റെ വക്കീൽ മുകുന്ദാനുണ്ണി, രാമന്റെ പ്യാരി, ഗോപാലന്റെ ലക്ഷ്മണൻ ഇരുവരും ചേർന്ന് സൃഷ്ടിച്ച കോമ്പോകൾ നിരവധിയാണ്.

പത്ത് വർഷങ്ങൾക്ക് മുമ്പ് കലാഭവൻ മണി മരിച്ചപ്പോഴാണ് ഇതുപോലെ ​ഹൃദയം തകർന്ന് നിൽക്കുന്ന ദിലീപിനെ പ്രേക്ഷകർ മുമ്പ് കണ്ടത്. ഒപ്പമുണ്ടായിരുന്നവരെല്ലാം പോയി മറയുന്നു എന്നത് ദിലീപിനെ എത്രത്തോളം വേദനിപ്പിക്കുന്നുവെന്നത് പുറത്ത് വരുന്ന ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. സുഹൃത്തിന്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് സംസാരിക്കവെ വാക്കുകൾ ഇടറി നാദിർഷ കോൾ അവസാനിപ്പിച്ചു.

ദിലീപ് സിനിമകളിലെ അവിഭാജ്യ ഘടകമായിരുന്നു സലിം കുമാർ. ഇരുവരും ഒരുമിച്ച ഒട്ടുമിക്ക സിനിമകളും ഹിറ്റായിരുന്നു. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും സലിം കുമാറിന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിച്ചേരുന്നുണ്ട്. വൈകുന്നേരം വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. മമ്മൂട്ടി അവസാനമായി നടനെ കാണാൻ എത്താൻ കഴിഞ്ഞില്ല.

Salim Kumar Dileep

എന്നാൽ വീഡിയോ കോളിൽ എത്തി അദ്ദേഹത്തിന്റെ കുടുംബാം​ഗങ്ങളെ സമാധാനിപ്പിച്ചു. പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടാണ്‌ പ്രിയപ്പെട്ട സലിംകുമാര്‍ വിട വാങ്ങിയത്. ദേശീയ പുരസ്കാരം വരെ നേടിയ അനുഗ്രഹതീനായ കലാകാരന്‍. മറ്റുള്ളവരെ സഹായിക്കുകയും അവരെ സഹോദര തുല്യം ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന നിഷ്കളങ്കമായ സ്നേഹത്തിനുടമയായിരുന്നു അദ്ദേഹം.

നിരവധി സിനിമകളില്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ എനിക്ക് സാധിച്ചു. സിനിമയ്ക്ക് അകത്തും പുറത്തും എന്‍റെ ഒരു നല്ല സുഹൃത്തുകൂടിയായിരുന്നു സലിം കുമാര്‍. സാമൂഹികവിഷയങ്ങളെ നിരീക്ഷിക്കുകയും തുറന്ന് അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുന്ന പൗരബോധം എല്ലാക്കാലത്തും അദ്ദേഹത്തിനുണ്ടായിരുന്നു. പ്രിയ സുഹൃത്തിന്‌ വേദനയോടെ ആദരാഞ്ജലികൾ എന്നാണ് മോഹൻലാൽ കുറിച്ചത്.

ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ഇടയ്ക്ക് കരയുകയും കരയിപ്പിക്കുകയും ചെയ്ത സലിം നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്. തീരാത്ത സങ്കടമായി സഹോദരാ നിന്റെ വിയോഗം എന്നാണ് മമ്മൂട്ടി കുറിച്ചത്. 2005ലാണ് സലിംകുമാറിനെ തേടി ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമെത്തുന്നത്. അച്ഛനുറങ്ങാത്ത വീടിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടനായി തെരഞ്ഞെടുക്കപ്പെട്ടു. 2010ൽ ആദാമിന്റെ മകൻ അബുവിലൂടെ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളും സലിം കുമാർ സ്വന്തമാക്കി.

Read more about: salim kumar dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X