'ജസ്റ്റ് വൗ'; ഭാ​ഗ്യയുടെ വിവാഹത്തിനെത്തിയത് അച്ഛനും മകളും മാത്രം, ലഹങ്കയിൽ മീനൂട്ടി, കാവ്യയും മകളും എവിടെ?

കേരളക്കര അടുത്തിടെ കണ്ടതിൽ ഏറ്റവും വലിയ താരവിവാഹമാണ് ഇന്ന് നടന്ന ഭാ​ഗ്യ സുരേഷിന്റെ വിവാഹം. മലയാള സിനിമ ലോകത്തുള്ളവർ മുഴുവനും രാഷ്ട്രീയ രം​ഗത്ത് പ്രവർത്തിക്കുന്നവരും അടക്കം നിരവധി ക്ഷണിക്കപ്പെട്ട അതിഥികളാണ് സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്. മോഹൻലാലും മമ്മൂട്ടിയുമെല്ലാം കുടുംബസമേതം തിരക്കുകളെല്ലാം മാറ്റിവെച്ച് തലേദിവസം തന്നെ ​ഗുരുവായൂരിൽ എത്തുകയും ദക്ഷിണ സ്വീകരിച്ച് ഭാ​ഗ്യയെ ആശിർവാദിക്കുകയും ചെയ്തിരുന്നു. ​

ഗുരുവായൂർ അമ്പലത്തിൽ വെച്ചാണ് താലികെട്ട് ചടങ്ങുകൾ നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ വിവിഐപികളിൽ ഒരാൾ. നടൻ ദിലീപും കഴിഞ്ഞ ദിവസം മുതൽ സുരേഷ് ​​ഗോപിയുടെ വിവാ​ഹത്തിൽ പങ്കെടുക്കാനായി എത്തിച്ചേർന്നിരുന്നു. താലികെട്ട് ചടങ്ങിൽ ദിലീപ് മാത്രമാണ് പങ്കെടുത്തത്.

Dileep, meenakshi

പിന്നീട് സ്വകാര്യ ഓ‍ഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ‌ ദിലീപിനൊപ്പം മകൾ മീനാക്ഷിയും പങ്കെടുത്തിരുന്നു. ഭാ​ഗ്യയുടെ ​ഹൽദി, മെഹന്തി പരിപാടിയിലും മീനാക്ഷിയുടെ സാന്നിധ്യമുണ്ടായിരുന്നു. പക്ഷെ കാവ്യ മാധവനും മകൾ മഹാലക്ഷ്മിയും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നില്ല. എന്നാൽ ഹോട്ടലിൽ നിന്നെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ഒരു ഫോട്ടോയിൽ ദിലീപിനും മീനാക്ഷിക്കും ഒപ്പം കാവ്യയും മഹാലക്ഷ്മിയുമുണ്ട്.

കാവ്യയുടെയും ദിലീപിന്റെയും സോഷ്യൽമീഡിയ പേജിലാണ് ദിലീപിന്റെ സകുടുംബ ചിത്രം പ്രചരിക്കുന്നത്. കുടുംബ ചിത്രം പ്രചരിക്കാൻ തുടങ്ങിയതോടെ തൃശൂർ എത്തിയിട്ടും കാവ്യയും മകളും വിവാഹ​ത്തിൽ പങ്കെടുക്കാതിരുന്നതാണോയെന്ന സംശയങ്ങളും ആരാധകർക്കുണ്ട്.

ഭാ​ഗ്യയുടെ വിവാ​​ഹത്തിന് മീനാക്ഷിയും അടിച്ചുപൊളിച്ചുവെന്നത് താരപുത്രിയുടെ സോഷ്യൽമീഡിയ പേജിൽ നിന്നും വ്യക്തമാണ്. വിവാഹത്തിൽ പങ്കെടുക്കാനായി ഒരുങ്ങി തയ്യാറായി നിൽക്കുന്ന ചിത്രങ്ങൾ മീനാക്ഷി ഇൻസ്റ്റ​ഗ്രാമിൽ‌ പങ്കിട്ടത് വൈറലാണ്. ചുവപ്പും ​ഗോൾഡൺ നിറവും കലർന്ന സ്ലീവ് ലെസ് ലെഹങ്കയാണ് മീനാക്ഷി ധരിച്ചിരുന്നത്. ബാക്കിൽ ഡീപ്പ് നെക്കുള്ള തരത്തിലായിരുന്നു ലഹങ്കയുടെ ബ്ലൗസ്.

അധികം ആഭരണങ്ങൾ ധരിക്കാതെ സിൽവർ നിറത്തിലുള്ള ഒരു വലിയ കമ്മൽ മാത്രമാണ് മീനാക്ഷി വസ്ത്രത്തിനൊപ്പം ധരിച്ചത്. മുടി അഴിച്ചിട്ടിരിക്കുകയായിരുന്നു. ശ്രേയസിനും ഭാ​ഗ്യയ്ക്കും ഒപ്പം നിൽക്കുന്ന ദിലീപിന്റെയും മീനാക്ഷിയുടെയും ചിത്രങ്ങൾ വൈറലാണ്. മറ്റുള്ള താരപുത്രിമാരെപോലെ സമൂഹമാധ്യമങ്ങളിൽ സജീവമല്ല മീനാക്ഷി.

Dileep, meenakshi

വളരെ വിരളമായി മാത്രമാണ് ഫോട്ടോകളും കുറിപ്പുകളും താരപുത്രി പങ്കിടുന്നത്. ലഹങ്കയിൽ അതീവ സുന്ദരിയായി നിൽക്കുന്ന മീനാക്ഷിയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെ ലൈക്കുകളും കമന്റുകളും ഒഴുകിയെത്തി. അരലക്ഷത്തിന് അടുത്ത് ലൈക്കുകൾ ഇതിനോടകം മീനൂട്ടിയുടെ ചിത്രങ്ങൾക്ക് ലഭിച്ച് കഴിഞ്ഞു.

കമന്റുകളിൽ ഏറെയും മീനാക്ഷിയോടുള്ള സ്നേഹം പ്രകടിപ്പിച്ചുള്ളത്. മറ്റ് ചില കമന്റുകൾ അമ്മ മഞ്ജുവുമായുള്ള മീനാക്ഷിയുടെ സാമ്യത ചൂണ്ടികാട്ടിയുള്ളതാണ്. മീനാക്ഷിയെ കാണുമ്പോൾ കുട്ടി മഞ്ജുവിനെ കാണുന്ന സന്തോഷമാണ് ആരാധകർക്ക്. അതുകൊണ്ട് തന്നെ അമ്മയുടെയല്ലേ മകൾ എന്ന കമന്റുകൾ നിരന്തരമായി മീനാക്ഷിയുടെ ചിത്രങ്ങൾക്ക് ലഭിക്കുന്നത്. മഞ്ജുവിനെ പോലെ സകലകലാവല്ലഭയാണ് മീനാക്ഷിയും.

നൃത്തം, അഭിനയം തുടങ്ങി എല്ലാം മീനാക്ഷിക്കും വശമുണ്ട്. അമ്മയെപ്പോലെ വണ്ടിഭ്രാന്ത് മീനൂട്ടിക്കുമുണ്ട്. അടുത്തിടെ മിനികൂപ്പറിൽ പറക്കുന്ന മീനാക്ഷിയുടെ വീഡിയോ വൈറലായിരുന്നു. ചെന്നൈയിൽ പഠിക്കാൻപോയ ശേഷമാണ് സോഷ്യൽമീഡിയയിൽ അടക്കം മീനാക്ഷി സജീവമായി തുടങ്ങിയത്. മെഡിസിന് പഠിക്കുന്ന മീനാക്ഷി ഇപ്പോൾ ഹൗസ് സർജൻസിയാണ് ചെയ്യുന്നത്.

ദിലീപ് കഴിഞ്ഞ കുറച്ച് നാളുകളായി കുടുംബസമേതം ചെന്നൈയിലാണ് താമസം. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങൾ സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിട്ടും മഞ്ജു വാര്യർ വന്നിരുന്നില്ല. അടുത്തി ദിവസം നടക്കാനിരിക്കുന്ന റിസപ്ഷനിലാകും മഞ്ജു അടക്കമുള്ളവർ പങ്കെടുക്കുക.

Read more about: dileep meenakshi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X