»   » ദിലീപിന്റെ പ്രച്ഛന്ന വേഷങ്ങള്‍

ദിലീപിന്റെ പ്രച്ഛന്ന വേഷങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

സൂപ്പര്‍ സ്റ്റാറുകള്‍ അരങ്ങു വാഴുന്ന മലയാള സിനിമാ ലോകത്ത്‌ നര്‍മ്മം തുളുമ്പുന്ന സിനിമകളില്‍ സാധാരണക്കാരന്റെ വേഷത്തില്‍ നമ്മുടെ മുന്നിലെത്തി നമ്മുടെ മനം കവര്‍ന്ന നടനാണ്‌ ദിലീപ്‌. സഹസംവിധായകന്റെ റോളില്‍ തന്റെ സിനിമാ ജീവിതം തുടങ്ങിയ ദിലീപ്‌ പിന്നീട്‌ ചെറിയ ചെറിയ വേഷങ്ങളിലൂടെ തന്റെ അഭിനയ ജീവിതം തുടങ്ങുകയായിരുന്നു.

ക്യാമറയുടെ പിന്നില്‍ നിന്നും തന്നെ ക്യാമറയുടെ മുന്നിലേക്ക്‌ പറിച്ചു നട്ടപ്പോള്‍, തുടക്കത്തില്‍ ചെറിയ ചെറിയ വേഷങ്ങള്‍ കൊണ്ട്‌ തൃപ്‌തിപ്പെടേണ്ടി വന്നു എങ്കിലും ആ യാത്ര മലയാള കുടുംബ പ്രേക്ഷകരുടെ മനസ്സിലേക്ക്‌ തന്നെ ആയിരുന്നു.

ദിലീപിന്റെ പ്രച്ഛന്ന വേഷങ്ങള്‍

ക്യാമറയുടെ പിന്നില്‍ നിന്നും തന്നെ ക്യാമറയുടെ മുന്നിലേക്ക്‌ പറിച്ചു നട്ടപ്പോള്‍, തുടക്കത്തില്‍ ചെറിയ ചെറിയ വേഷങ്ങള്‍ കൊണ്ട്‌ തൃപ്‌തിപ്പെടേണ്ടി വന്നു എങ്കിലും ആ യാത്ര മലയാള കുടുംബ പ്രേക്ഷകരുടെ മനസ്സിലേക്ക്‌ തന്നെ ആയിരുന്നു.

പലപ്പോഴും സ്‌കൂള്‍ കലോത്സവങ്ങളിലെ പ്രച്ഛന്നവേഷ മത്സരങ്ങളെ ഓര്‍മിപ്പിച്ചു എങ്കിലും വ്യത്യസ്‌തമായ കഥാപാത്രങ്ങള്‍ ചെയ്‌തു തന്നെയാണ്‌ ദിലീപ്‌ കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും പ്രിയപ്പെട്ടവനായത്‌.

ദിലീപിന്റെ പ്രച്ഛന്ന വേഷങ്ങള്‍

2002ല്‍ ശശി ശങ്കറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കുഞ്ഞിക്കൂനനില്‍ ദിലീപ്‌ അവതരിപ്പിച്ച കുഞ്ഞന്‍ എന്ന കഥാപാത്രത്തെ പ്രച്ഛന്ന വേശം എന്നു വിമര്‍ശിക്കാന്‍ ഒക്കില്ല. മിമിക്രിയുടെ അതിപ്രസരം എന്ന്‌ ദിലാപ്‌ കഥാപാത്രങ്ങള്‍ പഴി കേള്‍ക്കാറുണ്ടെങ്കിലും അക്കൂട്ടത്തില്‍ പെടുത്താവുന്ന ഒന്നല്ല കുഞ്ഞന്‍.

2002ല്‍ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്‌ കൊടുത്ത്‌ സംസ്ഥാന സര്‍ക്കാര്‍ ദിലീപിന്റെ കുഞ്ഞനെ ആദരിക്കുകയുെ ചെയ്‌തു.

ദിലീപിന്റെ പ്രച്ഛന്ന വേഷങ്ങള്‍

ലാല്‍ ജോസിന്റെ സംവിധാന മികവില്‍ 2005ല്‍ പുറത്തിറങ്ങിയ ചാന്തുപൊട്ട്‌ എന്ന ചലച്ചിത്രം ദിലീപിന്റെ അഭിനയ ജീവിതത്തിലെ ഒരു നാഴിക കല്ലു തന്നെയാണ്‌. ഇതിലെ രാധ എന്ന രാധാകൃഷ്‌ണന്റെ കഥാപാത്രത്തോട്‌ നീതി പുലര്‍ത്താന്‍ ദിലീപിനു കഴിഞ്ഞിട്ടുണ്ട്‌. എന്നാല്‍ ഇത്തവണയും സംസ്ഥാന സര്‍ക്കാറിന്റെ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്‌ കൊണ്ട്‌ തൃപ്‌തിപ്പെടാന്‍ ആയിരുന്നു ദിലീപിന്‌ യോഗം.

ദിലീപിന്റെ പ്രച്ഛന്ന വേഷങ്ങള്‍

കമല്‍ സംവിധാനം ചെയ്‌ത പച്ചക്കുതിര എന്ന സിനിമയില്‍ ദിലീപ്‌ ഇരട്ട റോളില്‍ ആണ്‌ പ്രത്യക്ഷപ്പെട്ടത്‌. ഇതിലെ ആകാശ്‌ മേനോന്‍ എന്ന ബുദ്ധി വളര്‍ച്ച ഇല്ലാത്ത കഥാപാത്രത്തെ നന്നാക്കുന്നതില്‍ ദിലീപ്‌ പരാജയപ്പെട്ടു എന്നു തന്നെ വേണം പറയാന്‍. ഇവിടെ നിന്നും ദിലീപിന്റെ പ്രച്ഛന്നവേഷങ്ങള്‍ക്ക്‌ തുടക്കമായി എന്നും പറയാം.

ദിലീപിന്റെ പ്രച്ഛന്ന വേഷങ്ങള്‍

മലയാളം കണ്ട അതുല്യ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ലോഹിതദാസിലെ സംവിധായകന്റെ പരാജയം വിളിച്ചോതിയ സിനിമ കൂടിയാണ്‌ ചക്കരമുത്ത്‌. ഇതിലെ ദിലീപ്‌ അവതരിപ്പിക്കുന്ന അരവിന്ദ്‌ പ്രേക്ഷകര്‍ക്ക്‌ അരോചകമായാണ്‌ അനുഭവപ്പെട്ടത്‌.

ദിലീപിന്റെ പ്രച്ഛന്ന വേഷങ്ങള്‍

2012ല്‍ ജോസ്‌ തോമസിന്റെ മായാമോഹിനിയായ ദിലീപ്‌ എത്തിയപ്പോള്‍ പ്രച്ഛന്നവേഷക്കാരന്‍ എന്ന പേര്‌ ദിലീപ്‌ ഊട്ടി ഉറപ്പിക്കുകയായിരുന്നു. ബോക്‌സ്‌ ഓഫീസില്‍ ഈ സിനിമയെ ഒരു ഹിറ്റ്‌ ആയപ്പോള്‍ അധപതിച്ചത്‌ മലയാള സിനിമാ പ്രേക്ഷകരുടെ നിലവാരമാണ്‌ എന്ന്‌ പറയാതെ വയ്യ.

ദിലീപിന്റെ പ്രച്ഛന്ന വേഷങ്ങള്‍

2011ല്‍ പുറത്തിറങ്ങിയ അക്കു അക്‌ബറിന്റെ വെള്ളരി പ്രാവിന്റെ ചങ്ങാതിയാണ്‌ ദിലീപിന്‌ സംസ്ഥാനത്തെ മികച്ച നടന്‍ എന്ന അംഗീകാരം നേടിക്കൊടുത്തത്‌. തികച്ചും അപ്രകതീക്ഷിതമായിരുന്നു ഈ അവാര്‍ഡ്‌ പ്രഖ്യാപനം. കഥാവശേഷന്‍, കുഞ്ഞിക്കൂനന്‍, ചാന്തുപൊട്ട്‌ എന്നിവയൊക്കെ ഇറങ്ങിയപ്പോള്‍ ഉണ്ടായിരുന്ന അവാര്‍ഡ്‌ പ്രതീക്ഷകളെല്ലാം നിരാശയിലാണ്‌ കലാശിച്ചിരുന്നത്‌. ഒരു പ്രായശ്ചിത്തം പോലെ കിട്ടിയ ഈ അവാര്‍ഡ്‌ പക്ഷേ ദിലീപ്‌ അര്‍ഹിക്കുന്നതായിരുന്നില്ല. പ്രായശ്ചിത്തം ചെയ്യാനുള്ളതാണോ അംഗീകാരങ്ങള്‍ എന്ന്‌ അധികൃതര്‍ ആലോചിക്കട്ടെ.

English summary
Dileep started his cinema career as an Associate Editor and then gradually he shifted from behind the camera to in front of the camera.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam