കാവ്യയെ ഇഷ്ടമാണെന്ന് ദിലീപ് പറഞ്ഞത് ഈ നടിയോട് മാത്രം; പക്ഷെ വിവാഹം മനസ്സിലുണ്ടെന്ന് കരുതിയില്ല
മലയാള സിനിമ രംഗം കണ്ട ഏറ്റവും വലിയ വിവാദ പ്രണയകഥയാണ് ദിലീപിന്റെയും കാവ്യ മാധവന്റെയും ബന്ധം. പ്രശസ്ത നടനെ ആദ്യം കാണുമ്പോൾ കാവ്യയ്ക്ക് പ്രായം വെറും ഏഴ് വയസ്സായിരുന്നു. പിന്നീട് മുതിർന്നപ്പോൾ ദിലീപിന്റെ ഒപ്പം ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറി. പിന്നീട്, ഇരുപത്തിയൊന്ന് ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ച ഇരുവരും, അടുത്ത സുഹൃത്തുക്കളായി തീർന്നു. മഞ്ജു വാര്യരുമായുള്ള തന്റെ വിവാഹമോചനം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് ദിലീപ് കാവ്യയെ സ്വന്തമാക്കിയത്.
കാവ്യയെ ഇഷ്ടമാണെന്ന് തുറന്നു പറഞ്ഞ ദിലീപ്
എന്നാൽ, ഇരുവരുടെയും വിവാഹം നടക്കുന്നതിന് കുറച്ചു വർഷങ്ങൾക്ക് മുൻപ് തന്നെ, തനിക്ക് കാവ്യയെ ഇഷ്ടമാണെന്ന് ദിലീപ് പ്രശസ്ത നദി കെ.പി.എ.സി. ലളിതയോട് തുറന്നു സമ്മതിച്ചിരുന്നു. സിനിമയിൽ സജീവമായിരുന്ന കാലത്ത്, ഒരു പ്രശസ്ത മലയാളം മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വച്ചാണ് ലെജൻഡറി നടി ഈ വെളിപ്പെടുത്തൽ നടത്തിയത്.

പഴയ അഭിമുഖത്തിൽ, ദിലീപും കാവ്യ മാധവനും തമ്മിലുള്ള ബന്ധം അറിയാമായിരുന്നോ എന്ന ചോദ്യത്തിന്, താൻ ഒരിക്കലും ഇരുവരോടും ഇതേ പറ്റി അങ്ങോട്ട് ചോദിച്ചിരുന്നില്ല എന്നാണ് സീനിയർ താരം പറഞ്ഞത്. പക്ഷെ, ദിലീപ് പലപ്പോഴും അതെ കുറിച്ച് സൂചിപ്പിച്ചിരുന്നു. മുൻപൊരിക്കൽ, മീശ മാധവൻ താരം കാവ്യയെ തനിക്ക് ഇഷ്ടമാണെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്നും കെ.പി.എ.സി. ലളിത ഓർത്തെടുത്തു.
ദിലീപ് ഇടയ്ക്ക് തന്റെ പ്രിയപ്പെട്ട നായികയെ കുറിച്ച് സംസാരിക്കുമായിരുന്നു. കാവ്യ വെറും പൊട്ടിയാണ് എന്നൊക്കെ നടൻ തന്നോട് വന്ന് പറഞ്ഞിരുന്നു, എന്നാണ് പ്രശസ്ത നടി പറഞ്ഞത്. ആ കാലത്ത് അതൊക്കെ കേൾക്കുമ്പോൾ താൻ വെറുതെ ചിരിക്കുക മാത്രമാണ് ചെയ്തിരുന്നത് എന്നും കെ.പി.എ.സി. ലളിത പറഞ്ഞു. എന്നാൽ അന്നൊന്നും, കാവ്യയെ വിവാഹം കഴിക്കാൻ ദിലീപിന്റെ മനസ്സിൽ ആഗ്രഹമുണ്ടെന്ന് കരുതിയിരുന്നില്ല എന്നും നടി പറഞ്ഞു.

തന്റെ അഭിമുഖത്തിലൂടെ, കാവ്യ മാധവൻ എന്നും തന്റെ വെറുമൊരു സുഹൃത്ത് മാത്രമായിരുന്നു എന്ന ദിലീപിന്റെ അവകാശവാദത്തെ തള്ളിക്കളയുക കൂടിയാണ് കെ.പി.എ.സി. ലളിത ചെയ്തത് എന്ന് വേണമെങ്കിൽ പറയാം. കാരണം, ആ സമയത്ത് ദിലീപ് മഞ്ജു വാര്യരുടെ ഭർത്താവായിരുന്നു. എന്നാൽ, ദിലീപിനെ എന്നും അടുത്ത സുഹൃത്തായി മാത്രമേ കണ്ടിരുന്നുള്ളൂ എന്നും, വിവാഹം നടന്നതിന് കൃത്യം ഒരാഴ്ച മുൻപാണ് നടൻ കല്യാണാലോചനയുമായി ബന്ധുക്കളെ തന്റെ വീട്ടിലേക്ക് അയച്ചതെന്നുമാണ് കാവ്യ മാധവൻ വിവാഹ ശേഷമുള്ള ഒരു അഭിമുഖത്തിൽ പറഞ്ഞത്.
ദിലീപിന്റെയും കാവ്യയുടെയും ജീവിതം ഇന്ന്
2016 നവംബറിൽ, കൊച്ചിയിൽ നടന്ന സ്വകാര്യമായ ചടങ്ങിൽ വച്ചാണ് ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്തത്. ആദ്യമൊന്നും രണ്ടാമത് ഒരു വിവാഹം ആഗ്രഹിച്ചിരുന്നില്ലയെന്നും, മകൾ മീനാക്ഷിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് താൻ മറ്റൊരു ബന്ധത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയതെന്നും, അന്ന് നടൻ വെളിപ്പെടുത്തിയിരുന്നു. അപ്പോൾ, താൻ കാരണം ബലിയാടായ ആളെ തന്നെ ജീവിതത്തിലേയ്ക്ക് കൈ പിടിച്ചു കൂട്ടാം എന്ന് തീരുമാനിക്കുകയായിരുന്നു എന്നും, വളരെ കാലങ്ങൾ ഇരുവരെയും കുറിച്ച് വന്നിരുന്ന ഗോസിപ്പുകളെ സൂചിപ്പിച്ചു കൊണ്ട് ദിലീപ് പറഞ്ഞു.
2018 ഒക്ടോബറിൽ ദിലീപിനും കാവ്യ മാധവനും മഹാലക്ഷ്മി എന്നൊരു മകൾ ജനിച്ചു. വിവാഹത്തോടെ സിനിമാ അഭിനയത്തോട് വിട പറഞ്ഞ നടി ഇപ്പോൾ ലക്ഷ്യ എന്ന പേരിൽ നടത്തുന്ന തന്റെ ബുട്ടീക്കിന്റെ പ്രവർത്തനങ്ങളുമായി തിരക്കിലാണ്. ഇതിനിടെ, ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷിയുടെ മെഡിക്കൽ വിദ്യാഭ്യാസത്തിനായി നടനും കുടുംബവും ചെന്നൈയിലേക്ക് താമസം മാറിയിരുന്നു.


Click it and Unblock the Notifications











