For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രശ്മിക്ക് കെട്ടിപ്പിടിച്ച് ഉമ്മ നൽകി മക്കൾ, 40ാം പിറന്നാൾ ആഘോഷമാക്കി നടി....

  |

  ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത ജ്വാലയായി എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് രശ്മി ബോബൻ. പരമ്പര അവസാനിച്ച് വർഷങ്ങൾ കഴിയുമ്പോഴും ഇന്നും പ്രേക്ഷകരുടെ ഇടയിൽ രശ്മിയുടെ കഥാപാത്രം ചർച്ച വിഷയമാണ്. 20 വർഷങ്ങൾക്കപ്പുറം സിനിമ, സീരിയലിലുമായി പല കഥാപാത്രങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഇന്നും പ്രേക്ഷകരുടെ മനസ്സുകളിൽ ആദ്യം ഓടിയെത്തുന്നത് ജ്വാലയായിലെ കഥാപാത്രമാണ്.

  മിനിസ്ക്രീൻ , ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട രശ്മിയുടെ പിറന്നാളാണ് ഇന്ന്. നൽപ്പതാം പിറന്നാൾ ആഘോഷിക്കുന്ന ചിത്രം നടി തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. രസകരമായ പോസ്റ്റ് പങ്കുവെച്ച് കൊണ്ടാണ് രശ്മി തന്റെ പിറന്നാൾ ആഘോഷ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നടിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് സുഹൃത്തുക്കളും സഹപ്രവർത്തകരും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

  കുടുംബത്തോടൊപ്പം വളരെ ലളിതമായിട്ടായിരുന്നു രശ്മിയുടെ 40ാം പിറന്നാൾ ആഘോഷം. ഭർത്താവ് ബോബനും മക്കൾക്കുമൊപ്പം കേക്ക് മുറിക്കുന്ന ചിത്രങ്ങളം നടി ഫേസ്ബുക്കിൽ പേജിൽ പങ്കുവെച്ചിട്ടുണ്ട്. പിറന്നാൾ ചിത്രത്തിനൊപ്പം നടി പങ്കുവെച്ച മറ്റെരു പോസ്റ്റ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. 20 വയസ്സുള്ളപ്പോൾ നമ്മളെ കുറിച്ച് മറ്റുളളവർ പറയുന്നത് ചെവി കൊടുക്കാറില്ല. എന്നാൽ 30 ൽ ജനങ്ങൾ നിങ്ങളെ കുറിച്ച് ചിന്തിക്കുന്നതിനെ കുറിച്ചോർത്ത് ആശങ്കപ്പെടാൻ തുടങ്ങും, എന്നാൽ 40 ൽ ലോകം നമ്മളെ കുറിച്ച് ഒട്ടും ചിന്തിക്കുന്നില്ലെന്ന് മനസ്സിലാകും. രശ്മി രസകരമായ പോസ്റ്റിലൂടെ പങ്കുവെയ്ക്കുന്നു.

  ശരീര വലിപ്പത്തിന്റെ പേരിൽ ഒരുപാട് അപമാനം കേൾക്കേണ്ടി വന്നിട്ടുണ്ടെന്ന് നട നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ച വിഷയമായിരുന്നു. ചെറിയ ഭാരത്തിന്റെ പേരിൽ കേൾക്കേണ്ടി വന്ന മറക്കാനാവാത്ത സംഭവവും നടി വെളിപ്പെടുത്തിയിരുന്നു. 17, 18 വയസ്സുള്ളപ്പോൾ നടന്ന സംഭവമാണ് രശ്മി വെളിപ്പെടുത്തിയത്. കസിന്റെ വിവാഹത്തിന് സാരിയൊക്കെ ഉടുത്ത് വളരെ എക്സൈറ്റഡ് ആയിട്ടാണ് പോയത്. ആദ്യമായിട്ടായിരുന്നു അന്ന് സാരി ഉടുത്ത്. തന്നെ കണ്ടപ്പോൾ ഒരു സ്ത്രീ അപമാനിക്കുന്ന രീതിയിൽ കമന്റ് പറഞ്ഞുവെന്നും രശ്മി പറഞ്ഞിരുന്നു. ഇത് തന്നെ വിഷമിപ്പിച്ചെന്നും നടി അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

  രശ്മിയുടെ ഒരു ഫോട്ടോ ഈ അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സാരി ലുക്കിലുള്ള നടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ആഘോഷ് വൈഷ്ണവം ആണ രശ്മിയുടെ ചിത്രം പകർത്തിയത്. നടിയുടെ കുടുംബ സുഹൃത്താണ് ഈ ഫോട്ടേഗ്രാഫർ. മറ്റൊര ഫോട്ടോയും സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരുന്നു. സീമ സുരേഷാണ് ചിത്രം പകർത്തിയത്.ഒട്ടും മേയ്ക്കപ്പില്ലാതെ സാധാരണ വേഷത്തിൽ ഫ്രഷ് ലുക്കിലായിരുന്നു രശ്മി ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്.

  സാന്ദ്രയുടെ കുസൃതി കുഞ്ഞുങ്ങളെ കണ്ടോ | FilmiBeat Malayalam

  സൂര്യ ടി.വി. യിലെ അവതാരകയാണ് രശ്മി പ്രത്യക്ഷപ്പെടുന്നത്. അസൂയപ്പൂക്കൾ എന്ന എന്ന സീരിയലിലാണ് ആദ്യമായി അഭിനയിച്ചത്. മിലി എന്ന കഥാപാത്രത്തെയാണ് രശ്മി അവതരിപ്പിച്ചത്. പിന്നീട് 30 ഓളം ടെലി ഫിലിമുകളിലും സിനിമകളിലും സീരിയലുകളിലും സഹനടിയുടെ വേഷങ്ങൾ രശ്മി ചെയ്തു. ഇതിൽ പ്രശസ്തമായവ മനസ്സു പറയുന്ന കാര്യങ്ങൾ, ശ്രീ കൃഷ്ണ, പെയ്തൊഴിയാതെ, പാവക്കൂത്ത്, സ്വപ്നം, എന്നിവയാണ്. സത്യൻ അന്തിക്കാട് ചിത്രനമായ മനസ്സിനക്കരെയിലൂടൊണ് രശ്മി വെള്ളിത്തിരയിൽ എത്തുന്നത്. കല്യാണം കഴിഞ്ഞ് മൂത്ത മോന്‍ ജനിച്ച ശേഷമാണ് സിനിമയിൽ അഭിനയിച്ചത്. തുടര്‍ന്നും സത്യന്‍ സാറിന്റെ സിനിമകളില്‍ മികച്ച കഥാപാത്രങ്ങള്‍ രശ്മിക്ക് കിട്ടിയിരുന്നു. ഇതിനോടകം അമ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇനി പുറത്തു വരാനുള്ള രശ്മിയുടെ ചിത്രം വണ്ണാണ്

  Read more about: serial tv
  English summary
  Dileep Costar Reshmi Boban celebrates her 40th birthday With Family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X