For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നമിതയ്ക്ക് വേണ്ടി മീനാക്ഷി എത്തി, താരപുത്രിയെ വിടാതെ കണ്ണാടിക്കാരൻ, എന്തൊരു അച്ചടക്കമെന്ന് സോഷ്യൽമീഡിയ!

  |

  പനമ്പള്ളി നഗറിൽ പുതിയ റസ്റ്ററന്റുമായി നടി നമിത പ്രമോദ് എത്തിയിരിക്കുകയാണ്. സമ്മർടൗൺ കഫേ എന്ന് പേരിട്ടിരിക്കുന്ന ഷോപ്പിന്റെ അനൗൺസ്മെന്റ് വീഡിയോ താരം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത് വൈറലായിരുന്നു.

  ഒരു വലിയ പ്രഖ്യാപനം ഉടനെയുണ്ടാകുമെന്ന് നമിത ഈയിടെ പ്രേക്ഷകരോട് വെളിപ്പെടുത്തിയിരുന്നു. ഇതോടെ നമിത പ്രമോദ് ഉടൻ വിവാഹിതയാകുന്നു എന്ന തരത്തിലുള്ള ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു.

  Also Read: രണ്ട് വിവാഹം എന്നാല്‍ രണ്ട് ജന്മം, അത് കൈകാര്യം ചെയ്യാനായില്ല; ദാമ്പത്യത്തെക്കുറിച്ച് മേതില്‍ ദേവിക

  എന്നാൽ‌ സംഭവം അതല്ല പുതിയ റസ്റ്ററന്റ് ആണെന്ന് നമിത പ്രമോദ് ശേഷം വെളിപ്പെടുത്തി. 'എന്റെ ജീവിതത്തിലെ മറ്റൊരു പ്രധാന ഘട്ടം. സമ്മർലൈഫ് കഫേ നിങ്ങളുടെ പ്രിയപ്പെട്ട നഗരമായ കൊച്ചിയിൽ ഉടൻ തുറക്കും.'

  'നിങ്ങൾക്കെല്ലാവർക്കും സേവനം നൽകാൻ ഞങ്ങൾ ആവേശത്തോടെ കാത്തിരിക്കുകയാണ്. നിങ്ങളുടെ പ്രാർഥനയിൽ ഞങ്ങളെ കൂടി ഉൾപ്പെടുത്തുക' എന്ന കുറിപ്പോടെയാണ് പുതിയ റസ്റ്ററന്റിന്റെ വീഡിയോ പ്രമോഷനുമായി നമിത സോഷ്യൽ മീഡിയയിൽ എത്തിയത്.

  ഇപ്പോഴിത റസ്റ്ററന്റിന്റെ ഉദ്ഘാടനം ആഘോഷമായി നടത്തിയിരിക്കുകയാണ് നമിത പ്രമോദ്. ഉദ്ഘാടനത്തിന് തിരി തെളിക്കാൻ മീനാക്ഷി ദിലീപ് അടക്കം നമിതയുടെ അടുത്ത സുഹൃത്തുക്കൾ എത്തിയിരുന്നു.

  അനു സിത്താര, അപർണ ബാലമുരളി, രജിഷ വിജയൻ, മിയ എന്നിവരും നമിതയ്ക്ക് ആശംസകളുമായി നേരിട്ടെത്തി. നാദിർഷയുടെ മക്കളായ ആയിഷ, ഖദീജ എന്നിവർക്കൊപ്പമാണ് മീനാക്ഷി ദിലീപ് എത്തിയത്. മീനാക്ഷി ദിലീപ് തന്നെയായിരുന്നു ചടങ്ങിന്റെ പ്രധാന ആകർഷണം.

  എല്ലാവരുടേയും കണ്ണുകൾ മീനാക്ഷി ദിലീപിലേക്ക് തന്നെയായിരുന്നു. മെഡിസിന് പഠിക്കുന്ന മീനാക്ഷിയുടെ ഉറ്റ ചങ്ങാതിയാണ് നമിത പ്രമോദ്. തങ്ങൾ ഇരുവരും അടുത്ത സുഹൃത്തുക്കളായത് പോലും അവിചാരിതമായിട്ടായിരുന്നുവെന്ന് നമിത പ്രമോദ് മുമ്പ് പറ‍ഞ്ഞിട്ടുണ്ട്.

  ഡീപ്പ് നെക്കുള്ള ഓറഞ്ച് കളർ ഷോർട്ട് ​ഗൗണായിരുന്നു മീനാക്ഷിയുടെ വേഷം. തിരികൊളുത്തിയ ശേഷം സംസാരിക്കാൻ മൈക്ക് കൊടുത്തെങ്കിലും മീനാക്ഷി സംസാരിക്കാൻ തയ്യാറായില്ല.

  Also Read: ഇഷ്ടപ്പെട്ടയാൾ മഞ്ജു വാര്യർ തന്നെ; കാവ്യയെ മേക്കപ്പ് ചെയ്തപ്പോൾ; രഞ്ജുവും ജാൻമണിയും അന്ന് പറഞ്ഞത്

  നമിതയ്ക്കും ഫാമിലിക്കും ഓൾ ദി ബെസ്റ്റ് പറഞ്ഞ് മീനൂട്ടി അവസാനിപ്പിച്ചു. 'ഞാന്‍ ഒരിക്കലും ഹോട്ടല്‍ ബിസിനസിലേക്ക് വരുമെന്ന് കരുതിയില്ല. കൊച്ചി പനമ്പിള്ളി നഗറിലാണ് സമ്മർ ടൗൺ.'

  'സുഖപ്രദമായ വിന്റേജ് കഫേ ആണിത്. ഭക്ഷണവും അന്തരീക്ഷവും എന്നെപ്പോലെ തന്നെ നിങ്ങൾക്കും ഇഷ്ടപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഉദ്‌ഘാടനത്തിന് പെൺകുട്ടികൾ വരണം എന്ന ആഗ്രഹം നിറവേറി' നമിത പറഞ്ഞു. അതേസമയം ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ മീനാക്ഷിയെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.

  താര പുത്രിയെ വിടാതെ പിന്തുടരുന്ന ആ കണ്ണാടിക്കാരൻ ആരാണെന്നും ആരാധകർ സംശയം ചോദിക്കുന്നുണ്ട്. മീനാക്ഷിയുടെ അച്ചടക്കത്തേയും സിംപ്ലിസിറ്റിയേയും ആരാധകർ പുകഴ്ത്തുന്നുണ്ട്. ആരാധകർ ഏറെ കാത്തിരിക്കുന്ന ഒന്നാണ് മീനാക്ഷിയുടെ സിനിമാ പ്രവേശനം.

  മകൾ അതേ കുറിച്ചൊന്നും ഇതുവരെ സംസാരിച്ചിട്ടില്ലെന്നാണ് അടുത്തിടെ ദിലീപ് പറഞ്ഞത്. ജയസൂര്യ നായകനായ ഈശോയിലാണ് നമിത പ്രമോദ് ഒടുവിൽ അഭിനയിച്ചത്. ചിത്രം സോണി ലിവിൽ ഡയറക്ട് ഒടിടി റിലീസായിരുന്നു. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം മൊഴി മാറ്റി എത്തിയിരുന്നു.

  കാളിദാസ് ജയറാം നായകനാകുന്ന രജ്നി, ഗോകുൽ സുരേഷിന്റെ എതിരെ, ആസിഫ് അലിയുടെ രഞ്ജിത് സിനിമ എന്നിവയാണ് നമിതയുടെ പുതിയ പ്രോജക്ടുകൾ. രാജേഷ് പിളള സംവിധാനം ചെയ്ത ട്രാഫിക് എന്ന സിനിമയിലൂടെ ആയിരുന്നു നമിതയുടെ സിനിമ അരങ്ങേറ്റം.

  പുതിയ തീരങ്ങള്‍, അമര്‍ അക്ബര്‍ അന്തോണി, പുളളിപുലിയും ആട്ടിന്‍കുട്ടിയും, വില്ലാളിവീരന്‍, സൗണ്ട് തോമ, വിക്രമാദിത്യന്‍ തുടങ്ങിയ ഒട്ടേറെ സിനിമകളില്‍ താരം നായികയായി അഭിനയിച്ചിട്ടുണ്ട്.

  Read more about: meenakshi dileep
  English summary
  Dileep Daughter Meenakshi And Friends Inaugurated Namitha Pramod's Restaurant-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X