ഇൻസ്റ്റഗ്രാമിൽ മീനാക്ഷി ദിലീപ് സുഹൃത്തുക്കളാക്കിയത് ഇവരെ മാത്രം...
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരപുത്രിയാണ് മീനാക്ഷി ദിലീപ്. അച്ഛൻ ദിലീപിനോടൊപ്പം പ്രത്യക്ഷപ്പെടാറുള്ള മീനാക്ഷിയ്ക്ക് കൈനിറയെ ആരാധകരാണ്. താരപുത്രിയുടെ ചെറിയ വിശേഷങ്ങൾ പോലും സമൂഹമാധ്യമങ്ങളിൽ വലിയ വാർത്തയാകാറുണ്ട്. ദിവസങ്ങൾക്ക് മുൻപാണ് മീനാക്ഷി ഇൻസ്റ്റഗ്രാമിൽ ചുവട് ഉറപ്പിച്ചത്. മീനാക്ഷി ദിലീപ് എന്നാണ് താരപുത്രിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഐഡി. ഒരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്. മീനാക്ഷിയുടെ പേരിൽ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ വ്യാജ അക്കൗണ്ടുകൾ സജീവമാണ്. എന്നാൽ ഇപ്പോഴാണ് മീനാക്ഷി സ്വന്തമായി അക്കൗണ്ട് ആരംഭിക്കുന്നത്. മീനാക്ഷിയുടെ ഇൻസ്റ്റഗ്രാം പ്രവേശനം ദിലീപ് ആരാധകർ ആഘോഷമാക്കിയിരുന്നു.

ദിവസങ്ങൾക്ക് മുൻപാണ് അക്കൗണ്ട് ആരംഭിച്ചതെങ്കിലും നിലവിൽ ഫ്‌ളോവേഴ്‌സിന്റെ എണ്ണം പതിനായിരം കടന്നു. മീനാക്ഷി തിരികെ ഫോളോ ചെയ്യുന്നത് കേവലം 33 പേരെ മാത്രമാണ്. അതിൽ ഒരാൾ ദിലീപിന്റെ സഹോദരൻ അനൂപ് ആണ്. അനൂപ് പത്മനാഭൻ എന്നാണ് ദിലീപിന്റെ സഹോദരന്റ ഇൻസ്റ്റഗ്രാം പേര്. ഇവരെ കൂടാതെ നടിമാരായ നമിത, ശ്രിന്ദ, ആൻ അഗസ്റ്റിൻ എന്നിവരേയും മീനാക്ഷി ഫോളോ ചെയ്യുന്നുണ്ട്. ഇവർ മൂന്ന് പേരും മീനൂട്ടിയേയും പിന്തുടരുന്നുണ്ട്.
നടി നമിത പ്രമോദ് മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്താണ്. നമിത തന്നെ ഇരുവരും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. ദിലീപിന്റെ അടുത്ത സുഹൃത്താണ് നാദിർഷ. മീനാക്ഷിയുടെ അടുത്ത സുഹൃത്തുക്കളാണ് നാദിർഷയുടെ രണ്ടു പെണ്മക്കളായ ഖദീജയും അയിഷയും. ഇവരും താരപുത്രിയുടെ സൗഹൃദ വലയത്തിലുണ്ട്. ബാക്കി ഉള്ളവരെല്ലാം മീനാക്ഷിയുടെ അടുത്ത സുഹത്തുക്കളാണ്.
Recommended Video
നാല് ദിവസങ്ങൾക്ക് മുൻപാണ് മീനാക്ഷി ദിലീപ് ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ആരംഭിച്ചത്. തന്റെ ഒരൊറ്റ ചിത്രം മാത്രമാണ് താരപുത്രി പോസ്റ്റ് ചെയ്തത്. ഇത് നിമിഷങ്ങൾ കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. സിനിമാ കോളങ്ങളിൽ മീനാക്ഷിയുടെ പുതിയ ലുക്ക് വൻ ചർച്ചയായിരുന്നു. വെള്ള നിറത്തിലുള്ള വസ്ത്രം ധരിച്ച് ഫ്രീ ഹെയറിൽ സിമ്പിൾ ലുക്കിലായിരുന്നു മീനാക്ഷി ചിത്രത്തിനായി പോസ് ചെയ്തത്. ഈ ചിത്രം 9560 പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്. 429 ൽ പരം കമന്റുകളും ലഭിച്ചിട്ടുണ്ട്. അടുത്ത സുഹൃത്തുക്കൾക്കളുടെ കമന്റിന് മറുപടി നൽകിയിട്ടുമുണ്ട്. അഭിനയത്തിന്റെ പാതയിലല്ല മീനാക്ഷി. . സിനിമ സ്ക്രിപ്റ്റ് തിരഞ്ഞെടുക്കാനും സിനിമയെ വിലയിരുത്താനുമെല്ലാം നല്ല കഴിവുള്ള മീനാക്ഷി പക്ഷെ വിദ്യാഭ്യാസത്തിനു തിരഞ്ഞെടുത്തിരിക്കുന്നത് മെഡിക്കൽ രംഗമാണ്. ചെന്നൈയിൽ എം.ബി.ബി.എസ്. വിദ്യാർത്ഥിനിയാണ് മീനാക്ഷി.


Click it and Unblock the Notifications