For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കാവ്യയെ മറന്നിട്ടില്ല മീനാക്ഷി..., പ്രിയപ്പെട്ടയാൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് താരപുത്രി'; വൈറലായി ചിത്രങ്ങൾ!

  |

  മുപ്പത്തിയെട്ടാം പിറന്നാൾ ആഘോഷിക്കുകയാണ് മലയാളത്തിലെ മുൻനിര നടിമാരിലൊരാളായ കാവ്യ മാധവൻ. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും നിരവധി ആരാധകർ ഇപ്പോഴും ഈ ശാലീന സുന്ദരിക്കുണ്ട്. ‌

  സോഷ്യൽമീഡിയയിൽ പേജുകൾ ഉണ്ടെങ്കിലും ഒന്നിലും അത്ര ആക്ടീവല്ല കാവ്യ മാധവൻ. കാവ്യ മാധവന്റെ പുതിയ വിശേഷങ്ങളെല്ലാം താരത്തിന്റ ഭർത്താവ് ദിലീപിന്റേയോ ഫാൻസ് പേജുകൾ‌ വഴിയാണ് ആരാധകർ അറിയുന്നത്.

  Also Read: എനിക്ക് ആത്മവിശ്വാസം നൽകിയത് അവളാണ്; ഐശ്വര്യയിൽ നിന്ന് പഠിച്ച കാര്യങ്ങളെ കുറിച്ച് അഭിഷേക് പറഞ്ഞത്

  ബാലതാരമായി വെള്ളിത്തിരയില്‍ എത്തി പിന്നീട് മലയാളികളുടെ നായികാ സങ്കല്‍പ്പം തന്നെ മാറ്റിമറിച്ച താരമാണ് കാവ്യ മാധവന്‍. പി. മാധവന്‍-ശ്യാമള ദമ്പതികളുട മകളായി 1984 സെപ്റ്റംബര്‍ 19ന് കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരത്തായിരുന്നു കാവ്യയുടെ ജനനം.

  നീലേശ്വരം ജി.എല്‍.പി സ്‌കൂള്‍, രാജാസ് ഹൈസ്‌കൂള്‍ എന്നിവടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. വര്‍ഷങ്ങളോളം കാസര്‍ഗോഡ് ജില്ലയിലെ കലാതിലകമായിരുന്നു കാവ്യ.

  Also Read: സീരിയല്‍ നടി രശ്മി ജയഗോപാൽ അന്തരിച്ചു; ഇത് അവസാന ചിത്രമാവുമെന്ന് കരുതിയില്ലെന്ന് സ്വന്തം സുജാത താരങ്ങൾ

  പൂക്കാലം വരവായ് എന്ന ചിത്രത്തിലൂടെയാണ് കാവ്യ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ദിലീപ് നായകനായെത്തിയ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലാണ് കാവ്യ ആദ്യമായി നായികയാകുന്നത്.

  അഴകിയ രാവണന്‍, തിളക്കം, റണ്‍വെ, കൊച്ചിരാജാവ്, ലയണ്‍, ചക്കരമുത്ത്, പാപ്പി അപ്പച്ചാ, ഗദ്ദാമ, വെള്ളരിപ്രാവിന്റെ ചങ്ങാതി, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, ക്ലാസ്‌മേറ്റ്‌സ്, ഈ പട്ടണത്തില്‍ ഭൂതം, തെങ്കാശിപ്പട്ടണം, ഡാര്‍ലിംഗ് ഡാര്‍ലിംഗ്, ദോസ്ത്, മീശമാധവന്‍, മിഴി രണ്ടിലും, സദാനന്ദന്റെ സമയം, പെരുമഴക്കാലം തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ കാവ്യ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു.

  2004ലും 2011ലും കാവ്യയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2009ല്‍ ബിസിനസുകാരനായ നിഷാല്‍ ചന്ദ്രയെ വിവാഹം കഴിച്ചെങ്കിലും രണ്ട് വര്‍ഷത്തിന് ശേഷം ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. പിന്നീട് 2016ല്‍ നടന്‍ ദിലീപിനെ കാവ്യ വിവാഹം കഴിച്ചു.

  പ്രതിസന്ധികളെയും വിവാദങ്ങളെയുമെല്ലാം അതിജീവിച്ച്‌ സന്തോഷകരമായി മുന്നോട്ടുപോകുകയാണ് ഇരുവരും. ഇരുവർക്കും മഹാലക്ഷ്മിയെന്നൊരു മകളുണ്ട്.

  കാവ്യയുടെ പിറന്നാൾ ദിനത്തിൽ പതിവായി പിറന്നാൾ ആശംസകൾ നേർന്ന് എത്താറുണ്ട് ദിലീപിന്റെ മകൾ മീനാക്ഷി. എന്നാൽ ഇത്തവണ വളരെ വൈകിയാണ് മീനാക്ഷി കാവ്യയ്ക്ക് പിറന്നാൾ ആശംസകൾ നേർ‌ന്ന് എത്തിയത്.

  മീനാക്ഷിയുടെ പിറന്നാൾ ആശംസകൾ കാണാതായതോടെ മീനാക്ഷിയും കാവ്യയും തമ്മിൽ പിണക്കത്തിലാണോ എന്നുള്ള തരത്തിൽ വരെ ആളുകൾ കമന്റുകളുമായി എത്തിയിരുന്നു. മീനാക്ഷി മാത്രമല്ല ദിലീപും കാവ്യയ്ക്ക് പിറന്നാൾ ആശംസകളൊന്നും നേർന്നിരുന്നില്ല.

  എന്നാലിപ്പോഴിത വളരെ വൈകി കാവ്യയ്ക്ക് പിറന്നാൾ ആശംസിച്ച് എത്തിയിരിക്കുകയാണ് മീനാക്ഷി. കാവ്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഒരു ഹൃദയത്തിന്റെ ചിഹ്നവും മീനാക്ഷി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ‌ കമന്റ് ബോക്സ് മീനാക്ഷി ഓഫ് ചെയ്തിട്ടിരിക്കുകയാണ്.

  മീനാക്ഷി പ്രിയ സുഹൃത്ത് നമിതയ്ക്കും പിറന്നാൾ ആശംസകൾ നേർന്ന് എത്തിയിട്ടുണ്ട്. കാവ്യയുടെ കഴിഞ്ഞ ജന്മദിനത്തില്‍ മീനാക്ഷി പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായിരുന്നു. കാവ്യയ്ക്ക് ഒപ്പം ചിരി അടക്കി പിടിച്ച് നില്‍ക്കുന്ന ഒരു ഫോട്ടോയാണ് മീനാക്ഷി കഴിഞ്ഞ വർഷം പങ്കുവെച്ചത്.

  ഹാപ്പി ബേര്‍ത്ത് ഡേ.. ഐ ലവ് യു എന്നായിരുന്നു ഫോട്ടോയ്ക്ക് മീനാക്ഷി അന്ന് നല്‍കിയ ക്യാപ്ഷന്‍. അതേ സമയം ഇത്തവണത്തെ ഓണത്തിന് കാവ്യയ്ക്കും ദിലീപിനും മഹാലക്ഷ്മിയ്ക്കും ഒപ്പമുള്ള മീനാക്ഷിയുടെ ഫോട്ടോ വൈറലായിരുന്നു.

  ഇപ്പോൾ കാവ്യയ്ക്കൊപ്പമിരിക്കുന്ന ഫോട്ടോ മാസങ്ങൾക്ക് മുമ്പ് ഒരു മാ​ഗസീനിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിൽ നിന്നുള്ളതാണ്. മഞ്ജു വാര്യരുമായുള്ള ദിലീപിന്റെ വിവാഹമോചനത്തിന് ശേഷം മീനാക്ഷി സ്വന്തം ഇഷ്ടപ്രകാരമാണ് ദിലീപിനൊപ്പം പോയത്.

  Read more about: meenakshi
  English summary
  dileep daughter meenakshi's latest photo with stepmother kavya madhavan goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X