മീനാക്ഷി തടഞ്ഞത് കൊണ്ട് ദിലീപ് അപമാനിക്കലിൽ നിന്ന് രക്ഷപ്പെട്ടു; ജയറാമിന് പണം കിട്ടി, പക്ഷെ നഷ്ടപ്പെ‌ട്ടത്...

കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടിയ താരങ്ങളാണ് ജയറാമും ദിലീപും. ജയറാം കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെ കടന്ന് പോകുമ്പാേഴാണ് ദിലീപിന്റെ കടന്ന് വരവ്. രണ്ട് പേരും മിമിക്രി രം​ഗത്ത് നിന്നും വന്നവർ. കോമഡി അനായാസം വഴങ്ങുന്ന നായകൻമാർ. എന്നാൽ ഒരു ഘട്ടത്തിൽ ജയറാമിന്റെ സ്ഥാനം ദിലീപിലേക്ക് എത്തി. ജയറാമിന്റെ ​ഗ്രാഫിടിഞ്ഞു. മറ്റ് ഭാഷകളിലും സാന്നിധ്യമറിയിച്ച നടനാണ് ജയറാം. എന്നാൽ തമിഴിലും തെലുങ്കിലും സിനിമകൾ തെരഞ്ഞെടുക്കുമ്പോൾ ജയറാമിന് പിഴവുകൾ പറ്റുന്നെന്നാണ് അഭിപ്രായങ്ങൾ.

മലയാളത്തിലെ മുൻനിര നായക നടൻ പക്ഷെ തമിഴിൽ ചെയ്യുന്നത് കോമഡി റോളുകളാണ്. സംവിധായകൻ ശങ്കറിന്റെ ​ഗെയിം ചേഞ്ചറിൽ ജയറാമിന് ലഭിച്ച റോൾ ജയറാം ആരാധകരെ നിരാശപ്പെടുത്തി. ശങ്കറിനോട് അങ്ങോട്ട് അവസരം ചോദിച്ചയാളാണ് ജയറാം. നേരത്തെ സുരേഷ് ​ഗോപിക്ക് ഐ എന്ന സിനിമയിൽ ശങ്കർ നൽകിയ റോളും വിമർശിക്കപ്പെട്ടതാണ്. ശങ്കർ സിനിമയിൽ നിന്നും രക്ഷപ്പെട്ട മലയാള നടനാണ് ദിലീപ്.

Dileep  Meenakshi Dileep

ശങ്കർ സംവിധാനം ചെയ്ത നൻപൻ എന്ന സിനിമയിലേക്ക് ദിലീപിനെയായിരുന്നു ആദ്യം പരി​ഗണിച്ചത്. ശ്രീവാസ്തവൻ എന്ന കഥാപാത്രത്തിനായാണ് ദിലീപിനെ ശങ്കർ സമീപിച്ചത്. കോമഡി കലർന്ന വേഷമാണിത്. ​​​ദിലീപിനെ ഈ റോൾ ചെയ്യുന്നതിൽ നിന്നും തടഞ്ഞത് മീനാക്ഷിയാണ്. 3 ഇഡിയറ്റ്സ് എന്ന ബോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് നൻപൻ. ദിലീപിന് ഓഫർ ചെയ്ത റോൾ കോമ‍ഡി റോളാണെന്ന് മനസിലാക്കിയ മീനാക്ഷി ദിലീപിനെ പിന്തിരിപ്പിച്ചു.

കരിയറിലെ മോശം കാലഘട്ടത്തിലൂടെയാണ് ശങ്കർ കടന്ന് പോകുന്നത്. ഒരു കാലത്ത് ബി​ഗ് ബഡ്ജറ്റ് സിനിമകളെടുത്ത് പ്രേക്ഷകരെ ഹരം കൊള്ളിച്ച ശങ്കർ ഇന്ന് കോടികളുടെ നഷ്ടമുണ്ടാക്കിയ സിനിമകളുടെ സംവിധായകനായാണ് അറിയപ്പെടുന്നത്. ഇന്ത്യൻ 2, ​ഗെയിം ചെയ്ഞ്ചർ എന്നീ ശങ്കറിന്റെ രണ്ട് സിനിമകളും വൻ പരാജയമായിരുന്നു. 100 കോടിയിലേറെ രൂപയുടെ നഷ്ടമാണ് ഗെയിം ചെയ്ഞ്ചർ ഉണ്ടാക്കിയത്. ഇന്ത്യൻ 2 വിന് നിർമാണ ചെലവിന്റെ 65 ശതമാനവും നഷ്ടപ്പെട്ടു.

ബ്രഹ്മാണ്ഡ സിനിമകളുടെ സംവിധായകനെന്ന് പേരെടുത്ത ശങ്കറിന്റെ വീഴ്ചയിൽ മലയാളികളിൽ‌ പലർക്കും വലിയ നിരാശയൊന്നുമില്ല. പല ഭാഷകളിലെയും വലിയ ഫിലിം മേക്കേർസിനെ പ്രശംസിക്കുന്നവരാണ് മലയാളി പ്രേക്ഷകർ. എന്നാൽ ശങ്കറിനോട് ചെറിയ അനിഷ്ടമുണ്ട്. മലയാളി നടൻമാർക്ക് ശങ്കർ നൽകുന്ന കഥാപാത്രങ്ങൾ മോശമാണെന്ന അഭിപ്രായങ്ങളാണ് ഇതിന് കാരണം.

More from Filmibeat

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X