ഞാനും പൊസസീവാണ്, തിരിച്ച് വരവ് നടക്കില്ലെന്ന് കരുതി ദിലീപ്; 'മഞ്ജുവിനെ 19 വയസിലല്ലേ കണ്ടത്'

മലയാള സിനിമാ ലോകം കണ്ട ഏറ്റവും വലിയ തിരിച്ച് വരവായിരുന്നു നടി മഞ്ജു വാര്യരുടേത്. വർഷങ്ങളോളം സിനിമാ രം​ഗത്ത് നിന്നും മാറി നിന്ന മറ്റൊരു നടിക്കും ഇത്ര വലിയ സ്വീകാര്യത സൗത്ത് ഇന്ത്യൻ സിനിമാ രം​ഗത്ത് ലഭിച്ചിട്ടില്ല. നടൻ ദിലീപുമായുള്ള വിവാഹ ശേഷമാണ് മഞ്ജു അഭിനയ രം​​ഗത്ത് നിന്നും മാറി നിന്നത്. അന്ന് ദിലീപിനേക്കാൾ വലിയ താരമാണ് മഞ്ജു. അഭിനയ രം​ഗം വിടാനുള്ള തീരുമാനം പ്രേക്ഷകരെ ഏറെ വിഷമിപ്പിച്ചു. വിവാഹ ശേഷം ലെെം ലെെറ്റിൽ നിന്നും മഞ്ജു പൂർണമായും മാറി നിന്നു.

നടി തിരിച്ചെത്തണമെന്ന് ആരാധകർ തുടരെ ആവശ്യപ്പെട്ട് കൊണ്ടിരുന്നു. മഞ്ജു അഭിനയ രം​ഗത്ത് തു‌ടരുന്നതിൽ ദിലീപിന് താൽപര്യം ഇല്ലായിരുന്നു. തിരിച്ച് വരവിൽ മഞ്ജു ഇത്ര വലിയ താരമാകുമെന്ന് ദിലീപ് പ്രതീക്ഷിച്ചിരുന്നുമില്ല. ഇവർ വിവാഹിതരായിരുന്ന കാലത്ത് ദിലീപ് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം പറയുന്നുണ്ട്.

Dileep  Manju Warrier

സിനിമയിൽ നിനക്ക് 19 വയസാണെന്ന് ഞാൻ പറയും. കാരണം അതിനപ്പുറമുള്ള പ്രായം പ്രേക്ഷകർ കണ്ടിട്ടേയില്ല. ഉണ്ടാക്കി വെച്ചിരിക്കുന്ന ഇമേജും അത് പോലെയാണ്. കണക്കുകളെടുത്താൽ കല്യാണം കഴിച്ച് തിരിച്ച് വന്നാൽ പിന്നെ ഈ കാണുന്ന ബഹളങ്ങൾ കണ്ടിട്ടില്ലെന്ന് അന്ന് ദിലീപ് പറഞ്ഞു. ദിലീപിന് മഞ്ജു വാര്യരോട് അസൂയ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ മഞ്ജു ഒരു പാവമാണ്, അതിനോട് അസൂയപ്പെട്ടിട്ട് എന്താ കാര്യം എന്നാണ് ദിലീപ് മറുപടി നൽകിയത്.

താൻ മഞ്ജുവിനെ പുറത്തിറക്കാറില്ലെന്ന വാദം തെറ്റാണെന്നും ദിലീപ് അന്ന് പറഞ്ഞു. മഞ്ജു വളരെ ലിബറൽ ആണ്. സൂപ്പർമാർക്കറ്റുകളിലും എവിടെയും മഞ്ജുവിനെ കാണാം. എറണാകുളത്തെ ഷോപ്പുകൾ അന്വേഷിച്ചാൽ എല്ലാം കാര്യവും പർച്ചേഴ്സ് ചെയ്യാൻ പോകുന്നത് മഞ്ജുവാണ്.

Dileep  Manju Warrier

ഒരുപാട് ഹീറോയിൻസിന്റെ കൂടെ അഭിനയിക്കുന്നു. അടുപ്പിച്ച് ​ഒരു നായികയ്ക്കൊപ്പം അഭിനയിക്കുമ്പോൾ ​ഗോസിപ്പ് വരാം. ജോലിയുടെ ഭാ​ഗമാണ്. ​ഗോസിപ്പുകൾ എന്റെ എനർജിയുടെ രഹസ്യമാണ്. മഞ്ജുവിന് കാര്യങ്ങൾ അറിയാം. ഈ വക കാര്യങ്ങൾ പറഞ്ഞ് മെക്കിട്ട് കയറാനോ വേറെ ആൾക്കാർ പറയുന്നത് തലയിലെടുക്കുകയുമില്ല. എല്ലാ കാര്യങ്ങളും ഓപ്പണായിരിക്കണെമന്നാണ് മഞ്ജുവിന്.

ചാന്തുപൊട്ടിലെ പാട്ട് സീനിനെക്കുറിച്ച് ചോദിച്ചപ്പോൾ അത് കുഴപ്പമില്ലെന്നാണ് പറഞ്ഞത്. പക്ഷെ സ്വാഭാവികമായും ഏത് ഭാര്യക്കും തോന്നാം. അവരും മനുഷ്യ സ്ത്രീയാണ്. പക്ഷെ എന്റെ ജോലിയായതിനാൽ ചിലപ്പോൾ കടിച്ച് പിടിച്ചിരിക്കുന്നതായിരിക്കാം. ഞാനും പൊസസീവാണെന്നും ദിലീപ് പറഞ്ഞു. കല്യാണം കഴിഞ്ഞ സമയത്ത് മഞ്ജു രണ്ട് സിനിമ തീർക്കുന്നുണ്ടായിരുന്നു. പത്ത് പതിനഞ്ച് ദിവസം ഞങ്ങൾ തമ്മിൽ കണ്ടിട്ടേയില്ല.

അങ്ങനെയാണ് മഞ്ജു സിനിമകളിൽ നിന്നും മാറി നിന്നതെന്നും ദിലീപ് അന്ന് പറഞ്ഞു. 2014 ൽ ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെയാണ് മഞ്ജു തിരിച്ചെത്തുന്നത്. പിന്നീട് ലേഡി സൂപ്പർസ്റ്റാറായി നടി മാറി. വലിയ പ്രൊജക്ടുകളുമായി കരിയറിൽ സജീവമാണ് മഞ്ജു വാര്യർ ഇന്ന്. ഒടുവിൽ റിലീസ് ചെയ്ത എമ്പുരാൻ മികച്ച വിജയം നേടി. മലയാളത്തിന് പുറമെ തമിഴിലും മഞ്ജു സജീവമാണ്. വേട്ടെയാൻ, വിടുതലെെ പാർട് 2 എന്നിവയാണ് മഞ്ജുവിന്റെ ഒടുവിൽ പുറത്തിറങ്ങിയ തമിഴ് സിനിമകൾ.

Read more about: dileep manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X