മീശമാധവനിലെ ചേക്കിലെ കള്ളനായ മാധവനെയും ഗോപാലനെയും സ്വീകരിച്ചവരോട് ദിലീപ് പറയുന്നു
ദിലീപ് കള്ളന്‍ വേഷത്തിലെത്തിയ സിനിമകളെല്ലാം തിയറ്ററുകളില്‍ പൊടിപൂരമായിരുന്നു ഉണ്ടാക്കിയത്. ജനപ്രിയന്റെ കരിയറിലെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രം മീശമാധവനിലൂടെയാണ് കേരളക്കര ഒരു കള്ളനെ സ്‌നേഹിച്ചത് തന്നെ. ഇപ്പോഴിതാ വീണ്ടും കള്ളനായി എത്തിയിരിക്കുകയാണ് താരം.
നവംബര്‍ പതിനഞ്ചിന് റിലീസ് ചെയ്ത ജാക്ക് ആന്‍ഡ് ഡാനിയേല്‍ എന്ന ചിത്രത്തിലൂടെയാണ് ദിലീപ് ഹൈടെക്ക് കള്ളനായി എത്തിയത്. എസ് എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്ത സിനിമയില്‍ ദിലീപിനൊപ്പം തമിഴ് സൂപ്പര്‍ ആക്ഷന്‍ കിങ് അര്‍ജുന്‍ സര്‍ജയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

റിലീസ് ചെയ്ത ദിവസം മുതല്‍ പ്രേക്ഷക പ്രശംസ ലഭിച്ച് കൊണ്ടിരിക്കുന്ന സിനിമയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ദിലീപിപ്പോള്‍. ഫേസ്ബുക്കിലൂടെ പുറത്ത് വന്ന കുറിപ്പിലൂടെയാണ് ജാക്ക് ഡാനിയേല്‍ വിജയിപ്പിച്ചവര്‍ക്ക് ദിലീപ് നന്ദി പറഞ്ഞിരിക്കുന്നത്.
'മീശമാധവനിലെ ചേക്കിലെ കള്ളനായ മാധവനേയും, ക്രേസി ഗോപാലനിലെ കട്ടില കള്ളനായ ഗോപാലനേയും, ഇപ്പോ ജാക്ക് എന്ന ഹൈടെക് കള്ളനേയും സ്വീകരിച്ച എന്റെ പ്രിയപ്പെട്ട മലയാളികളോട് തീര്‍ത്താല്‍ തീരാത്ത നന്ദിയും കടപ്പാടും അറിയിക്കുന്നു. 100% ഫാമിലി എന്റര്‍ടൈനറായിട്ടോടുന്ന ഈ സിനിമയെ വലിയൊരു വിജയമാക്കി തീര്‍ക്കാന്‍ നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടാകണം. എല്ലാവരും തീയറ്ററുകളില്‍ തന്നെ പോയി സിനിമ കാണുമെന്ന് വിശ്വസിക്കുന്നു. എല്ലാവര്‍ക്കും ഐശ്വര്യവും നന്മകളും നേരുന്നു... പ്രാര്‍ത്ഥനയോടെ നിങ്ങളുടെ സ്വന്തം ദിലീപ്'.


Click it and Unblock the Notifications











