»   » മമ്മൂട്ടിയും മോഹന്‍ലാലും മുതല്‍ നിവിനും ഫഹദും വരെ!!! പ്രേക്ഷക ഹൃദയം കവര്‍ന്ന കള്ളന്മാര്‍!!!

മമ്മൂട്ടിയും മോഹന്‍ലാലും മുതല്‍ നിവിനും ഫഹദും വരെ!!! പ്രേക്ഷക ഹൃദയം കവര്‍ന്ന കള്ളന്മാര്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ പ്രേക്ഷക മനം കവര്‍ന്ന ഒരു കള്ളന്മാരുണ്ടായിട്ടുണ്ട്. സൂപ്പര്‍ താരങ്ങള്‍ മുതല്‍ യുവതാരങ്ങള്‍ വരെ കള്ളന്മാരായി തിരശീലയിലെത്തിയിട്ടുണ്ട്. പെരുന്നാള്‍ റിലീസായി തിയറ്ററിലെത്തിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് കള്ളന്‍ കഥാപാത്രത്തെ വീണ്ടും ചര്‍ച്ചയാക്കിയ പുതിയ ചിത്രം. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ ഫഹദിന്‍െ കള്ളന്‍ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ മലയാളത്തിലെ പ്രേക്ഷകരെ ചിരിപ്പിച്ചതും ചിന്തിപ്പിച്ചതുമായ ഒരു പിടി കള്ളന്മാരും ഓര്‍മ്മയിലേക്ക് എത്തുകയാണ്. 

ഇക്കുറി ഓണം തിയറ്ററില്‍ മാത്രമല്ല മിനിസ്‌ക്രീനിലും!!! പുത്തന്‍ ചിത്രങ്ങളുടെ ടെവിഷന്‍ പ്രീമിയര്‍!!!

ഒട്ടുമിക്ക നായക താരങ്ങളും കള്ളന്മാരായി വേഷമിട്ടിട്ടുണ്ട്. യുവതാരങ്ങളില്‍ ദുല്‍ഖറും ടൊവിനോയും വേറിട്ട് നില്‍കുമ്പോള്‍ അവര്‍ക്കകൊപ്പം ആസിഫ് അലിയുമുണ്ട്. നാടന്‍ കള്ളന്മാര്‍ മുതല്‍ നല്ല സ്‌റ്റൈലിഷ് കള്ളന്മാര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. കള്ളന്മാരാണ് കള്ളക്കടത്തുകാരല്ല.

മമ്മൂട്ടി

മമ്മൂട്ടിയുടെ ശ്രദ്ധിക്കപ്പെട്ട കള്ളന്‍ കഥാപാത്രങ്ങളില്‍ പ്രമോദ് പപ്പന്‍ സംവിധാനം ചെയ്ത തസ്‌കരവീരനിലെ അറക്കളം ബേബിയും സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കളിക്കളത്തിലെ കഥാപാത്രവുമാണ് മമ്മൂട്ടിയുടെ കരിയറിലെ ശ്രദ്ധേയരായ കള്ളന്മാര്‍. താരാദാസ് ഒരു ശ്രദ്ധേയ കഥാപാത്രമായിരുന്നെങ്കിലും അത് കള്ളക്കടത്തായിരുന്നു.

മോഹന്‍ലാല്‍

മോഹന്‍ലാലിനുമുണ്ട് ശ്രദ്ധേയമായ കള്ളന്‍ കഥാപാത്രങ്ങള്‍. ലോഹത്തിലേയും ലോക്പാലിലേയും മിസ്റ്റര്‍ ഫ്രോഡിലേയും കഥാപാത്രങ്ങള്‍ അല്പം ഹൈടെക് ആയ കള്ളന്മാരുടേതായിരുന്നു. ഇതുപോലെ തന്നെ കാക്കക്കുയിലിലും മോഹന്‍ലാല്‍ കളവ് നടത്തുണ്ട്. മോഹന്‍ലാലിന്റെ കള്ളന്‍ ചിത്രങ്ങളില്‍ കാക്കക്കുയിലായിരുന്നു ഏറ്റവും ജനപ്രിയം.

ജയറാം

റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത സൂപ്പര്‍മാന്‍ എന്ന ചിത്രത്തില്‍ ഒരു സൂപ്പര്‍ കള്ളനായിട്ടാണ് ജയറാം എത്തിയത്. ജയറാമിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന മുഴുനീള കള്ളന്‍ വേഷം. രാജ് ബാബു സംവിധാനം ചെയ്ത് 2011ല്‍ പുറത്തിറങ്ങിയ ഉലകം ചുറ്റും വാലിബനിലും കള്ളന്‍ കഥാപാത്രമായിരുന്നു ജയറാമിന്.

ദിലീപ്

കള്ളന്‍ എന്ന് പറയുമ്പോള്‍ എക്കാലവും പ്രേക്ഷക മനസിലേക്ക് ആദ്യം ഓടിയെത്തുന്ന കള്ളനാണ് മീശമാധവന്‍ എന്ന ചിത്രത്തിലെ കള്ളന്‍ മാധവന്‍. ചേക്കലിന്റെ സ്വന്തം മാധവനേപ്പോലെ സ്വീകാര്യനായ കള്ളന്മാര്‍ മലയാളത്തില്‍ പിന്നീട് ഉണ്ടായിട്ടില്ല. ക്രേസി ഗോപാലന്‍ എന്ന ദീപു കരുണാകരന്‍ ചിത്രത്തില്‍ കട്ടള ഗോപാലന്‍ എന്ന കള്ളനെയാണ് ദിലീപ് അവതരിപ്പിച്ചത്.

പൃഥ്വിരാജ്

യുവതാരങ്ങളിലേക്ക് വരുമ്പോള്‍ ഏറ്റവും ശ്രദ്ധേയനായ ഹൈടെക് കള്ളനാണ് റോബിന്‍ഹുഡിലെ സിദ്ധു എന്ന സിദ്ധാര്‍ത്ഥ്. എടിഎം ലൂട്ടിംഗ് എന്ന കേട്ടറിവ് മാത്രമുള്ള തട്ടിപ്പിനെ പ്രമേയമാക്കിയ ചിത്രമായിരുന്നു റോബിന്‍ ഹുഡ്. പൃഥ്വിരാജിന്റെ കഥാപാത്രത്തിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു സിദ്ധാര്‍ത്ഥ്.

നിവിന്‍ പോളി

മുഴുനീള സിനിമയില്‍ കള്ളനായി എത്തിയില്ലെങ്കിലും അഞ്ച് സുന്ദരികള്‍ എന്ന ആന്തോളജി ചിത്രത്തിലെ ഇഷ എന്ന ലഘു ചിത്രത്തില്‍ ഒരു കള്ളന്‍ കഥാപാത്രമായിരുന്നു നിവിന്‍ പോളിക്ക്. ക്രിസ്തുമസ് രാത്രിയില്‍സ ഒരു വീട്ടില്‍ പെയിന്റിംഗ് മോഷ്ടിക്കാനെത്തുന്നതായിരുന്നു കഥാപാത്രം. സപ്തമശ്രീ തസ്‌കരഹ എന്ന ചിത്രത്തിലും സാങ്കേതികത വശമുള്ള കള്ളനായി പൃഥ്വിരാജ് എത്തുന്നു.

ജയസൂര്യ

ഫുക്രി എന്ന ചിത്രത്തിലാണ് അടുത്ത കാലത്ത് ജയസൂര്യ കള്ളനായി എത്തിയത്. മുഴുനീള കള്ളന്‍ കഥാപാത്രത്തില്‍ ജയസൂര്യ നിറഞ്ഞാടിയ ചിത്രമായിരുന്നു ഗുലുമാല്‍. വികെ പ്രകാശ് സംവിധാനം ചെയ്ത ചിത്രത്തില്‍ ജയസൂര്യയുടെ പങ്കാളിയായി കുഞ്ചാക്കോ ബോബനും ഉണ്ടായിരുന്നു. എന്നാല്‍ കുഞ്ചാക്കോ ബോബന്റേത് കള്ളന്‍ കഥാപാത്രമായിരുന്നില്ല.

ജഗദീഷ്

ആലിബാബയും ആറരക്കള്ളന്മാരും എന്ന ചിത്രത്തിലാണ് ജഗദീഷ് കള്ളനാകുന്നത്. ചിത്രത്തിലും നായകനും ജഗദീഷാണ്. ജഗദീഷ് നായകനായി എത്തുന്ന ശ്രദ്ധേയ കള്ളന്‍ വേഷവും ആലിബാബയും ആറരക്കള്ളന്മാരിലേതുമാണ്.

സഹതാരങ്ങള്‍

കള്ളന്മാര്‍ നായികന്മാരാകുന്ന കഥാപാത്രങ്ങളേക്കുറിച്ചാണ് ഇവിടെ കുറിച്ചത്. നായകന്മാരല്ലെങ്കിലും ശ്രദ്ധിക്കപ്പെട്ട നിരവധി കള്ളന്‍ കഥാപാത്രങ്ങളുണ്ട്. സിഐഡി മൂസയിലെ ഹരിശ്രീ അശോകന്‍, ആലിബാബയും ആറരകള്ളന്മാരും എന്ന ചിത്രത്തിലെ ജഗതിയും കലാഭവന്‍ മണിയും, കാര്യസ്ഥനിലേയും ക്രേസി ഗോപാലനിലേയും സലിംകുമാറിന്റെ കഥാപാത്രങ്ങളും ചില ഉദാഹരണങ്ങള്‍ മാത്രം.

English summary
Notable thief characters of Malayalam heroes. The list starts from Mohanlal and Mammootty and its end with Nivin Pauly and Fahadh Faasil.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam