twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപിനോടാണ് അതിന് നന്ദി പറയേണ്ടത്! നിവിന്‍ പോളിയ്ക്കും അജുവിനുമൊക്കെ ഭാഗ്യമൊരുക്കിയ ജനപ്രിയ നായകന്‍

    |

    ജനപ്രിയ നടന്‍ എന്ന പേര് സ്വന്തമാക്കി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു ദിലീപ്. ഇടക്കാലത്ത് വന്ന ചില പ്രശ്‌നങ്ങള്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. എന്നാല്‍ ജൂലൈ പതിനാറിന് ദിലീപിന് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് മലയാളത്തിലെ പ്രമുഖ യുവതാരങ്ങള്‍. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ മലര്‍വാടി ആര്‍ട്‌സ്‌ക്ലബ്ബ് എന്നൊരു സിനിമ പിറന്ന ദിവസമായിരുന്നിത്.

    ആദ്യമായി വിനീത് ശ്രീനിവാസന്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്നു എന്ന് മാത്രമല്ല ചിത്രത്തില്‍ അണിനിരന്നതൈല്ലാം പുതുമുഖങ്ങളായിരുന്നു. വിനീതിന്റെ സുഹൃത്തുക്കളായിരുന്ന നിവിന്‍ പോളി, അജു വര്‍ഗീസ്, ഭഗത് മാനുവല്‍ തുടങ്ങി നിരവധി ചെറുപ്പക്കാരെയയിരുന്നു വിനീത് ഈ ചിത്രത്തിലൂടെ പരിചയപ്പെടുത്തിയത്.

    ദിലീപിനോടാണ് നന്ദി

    മലര്‍വാടി ഹിറ്റായതോടെ ഈ പറഞ്ഞ താരങ്ങളെല്ലാം ഇന്നത്തെ സൂപ്പര്‍താരങ്ങളായി മാറി. ഇതിനെല്ലാം വലിയ പിന്തുണ നല്‍കിയത് ജനപ്രിയ നായകന്‍ ദിലീപാണെന്ന് പറയുകയാണ് ആരാധകരിപ്പോള്‍. ദിലീപ് ചെയ്തിരുന്നില്ലെങ്കില്‍ മറ്റാരെങ്കിലും നിര്‍മ്മിക്കുമെന്ന് പറയുന്നവരോടുള്ള മറുപടിയാണ് ഫാന്‍സ് പേജുകളിലൂടെ ആരാധകര്‍ അറിയിക്കുന്നത്. ഒരു സിനിമയുടെ പ്രധാന ഘടകം തന്നെയാണ് അതിന്റെ നിര്‍മാതാവ്. ഒരു പ്രൊഡക്ഷന്‍ കമ്പനിയുടെ ധൈര്യത്തില്‍ ആണ് പടം സ്‌ക്രീനില്‍ എടുക്കുന്നത്. ദിലീപ് ചെയ്തിരുന്നില്ലങ്കില്‍ വേറെ ആരേലും ചെയ്താനെ എന്ന് ചോദ്യത്തിന് ഉള്ള ഉത്തരം.

     ദിലീപിനോടാണ് നന്ദി

    നടന്മാര്‍ പലര്‍ക്കും സ്വന്തമായി പ്രൊഡക്ഷന്‍ കമ്പനി ഉണ്ട്. എന്നിട്ടും ട്വന്റി ട്വന്റി പോലെ ഒരു പടം പ്രൊഡ്യൂസ് ചെയ്യാനോ, ഡിസ്ട്രിബ്യുട്ട ചെയ്യാനോ ആരും വന്നിരുന്നില്ല. അതെ പോലെ തന്നെ മലര്‍വാടിയുടെ കാര്യത്തിലും പറയാം. പല കമന്റ്‌സിലും കണ്ട കാര്യമാണ്. ശ്രീനിവാസന്റെ മകന്‍ ആയത് കൊണ്ട് സുഖമായി വേറെ പ്രൊഡ്യൂസര്‍ കിട്ടും എന്ന്.

    ദിലീപിനോടാണ് നന്ദി

    എന്ത് കൊണ്ട് മറ്റു നടന്‍മാര്‍ ചെയ്തിരുന്നില്ല. എന്ത് കൊണ്ട് മറ്റു പ്രൊഡ്യൂസര്‍ മാര്‍ ചെയ്തില്ല. 5-6 പ്രൊഡ്യൂസറുമാര്‍ ഒഴിവാക്കിയിട്ടാണ് ഗ്രാന്‍ഡ് പ്രൊഡക്ഷന്‍ ഈ പടം ചെയ്തത് എന്ന് വിനീത് തന്നെ ഇന്റര്‍വ്യൂകളില്‍ പറയുന്നുണ്ട്. ഈ സിനിമ കൊണ്ട് ലാഭം ഉണ്ടാകാന്‍ ഒന്നുമല്ല. മറിച്ചു നല്ല താരങ്ങള്‍ ഉണ്ടാവട്ടെ എന്ന് ആഗ്രഹിച്ചതാണ് ദിലീപ്. പല ട്രോളുകളുടെയും കമന്റുകള്‍ളുടെയും മറുപടിയായി ഇത് കണ്ടാല്‍ മതിയെന്നും ദിലീപ് ആരാധകരുടെ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

    Recommended Video

    തിയറ്റർ തുറക്കാൻ കാത്ത് അജു | Filmibeat Malayalam
    ദിലീപിനോടാണ് നന്ദി

    അതേ സമയം മലര്‍വാടിയുടെ പത്താം വാര്‍ഷിക ദിവസമായ ഇന്നലെ ദിലീപിന് നന്ദി പറഞ്ഞ് കൊണ്ട് വിനീത് ശ്രീനിവാസനും അജു വര്‍ഗീസും അടക്കമുള്ള താരങ്ങള്‍ വന്നിരുന്നു. എല്ലാത്തിലുമപരി ദിലീപേട്ടനോടാണ് നന്ദി പറയേണ്ടതെന്നായിരുന്നു അജു വര്‍ഗീസ് പറഞ്ഞത്. ദിലീപിനെ പൊന്നാട അണിയിച്ച് കൊണ്ട് സന്തോഷം പങ്കുവെക്കുന്ന അജു വർഗീസും നിവിൻ പോളിയുമൊക്കെയുള്ള ചിത്രവും താരങ്ങൾ പുറത്ത് വിട്ടിരുന്നു. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങൾ നിറയെ മലവാർടി ആർട്സ് ക്ലബ്ബിനെ കുറിച്ചും അതിലെ പുതുമുഖങ്ങളെ കുറിച്ചുമുള്ള കാര്യങ്ങൾ നിറഞ്ഞ് നിൽക്കുകയായിരുന്നു.

    English summary
    Dileep Fans About Malarvaadi Arts Club Movie Production
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X