മീനാക്ഷിയുടെ പിറന്നാള്‍ ആഘോഷമാക്കി ദിലീപും കുടുംബവും! ചിത്രങ്ങള്‍ വൈറലാവുന്നു! കാണൂ!

ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷിയുടെ പിറന്നാളാണ് ഞായറാഴ്ച(24-03-2019). താരപുത്രിക്ക് ആശംസ നേര്‍ന്ന് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. ഫേസ്ബുക്ക് പേജിലൂടെ ദിലീപിന്‍റെ ആരാധകരും മീനൂട്ടിക്ക് ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്. ക്ഷണനേരം കൊണ്ടാണ് ചിത്രങ്ങള്‍ വൈറലായി മാറുന്നത്. സോഷ്യല്‍ മീഡിയയിലെങ്ങും ഈ താരപുത്രിയുടെ ചിത്രങ്ങളാണ്. ദേ പുട്ടില്‍ ദിലീപും കാവ്യ മാധവനും എത്തിയതിന്‍റെ ചിത്രങ്ങളായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്.

പ്രതിസന്ധി ഘട്ടത്തില്‍ അച്ഛനൊപ്പം ശക്തമായ പിന്തുണ നല്‍കി മീനാക്ഷി ഒപ്പമുണ്ടായിരുന്നു. ദിലീപിന്റെ വ്യക്തി ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയ സംഭവത്തില്‍ ഈ മകളും ഏറെ വേദനിച്ചിരുന്നു. എന്നാല്‍ അത്തരത്തിലൊരു സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിക്കാന്‍ അച്ഛന് കഴിയില്ലെന്ന വിശ്വാസവും ഈ മകള്‍ക്കുണ്ട്. ആരാധകര്‍ക്കും ഇതേ വിശ്വാസമുണ്ട്. സിനിമയിലെത്തിയ കാലം മുതല്‍ക്കെ ദിലീപിനെ ശത്രുക്കള്‍ വിടാതെ പിന്തുടര്‍ന്നിരുന്നു. അത്തരത്തില്‍ താരത്തിന്‍രെ ശത്രുക്കളാണ് ഇത്തരമൊരു സംബവത്തിന് പിന്നിലെന്നാണ് ആരാധകരും കുടുംബാംഗങ്ങളും ഉറച്ചുവിശ്വസിക്കുന്നത്. പിറന്നാളുകാരിയുടെ ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

 മീനാക്ഷിയുടെ പിറന്നാള്‍

മീനാക്ഷിയുടെ പിറന്നാള്‍

താരങ്ങളെക്കുറിച്ചും അവരുടെ മക്കളെക്കുറിച്ചുമൊക്കെ അറിയാനായി കാത്തിരിക്കാറുണ്ട് പ്രേക്ഷകര്‍. ദിലീപിന്‍റെ മകളായ മീനാക്ഷിയാണ് സോഷ്യല്‍ മീഡിയയിലെ ഇന്നത്തെ താരം. താരപുത്രിക്ക് പിറന്നാളാശംസയുമായാണ് ആരാധകരെത്തിയിട്ടുള്ളത്. കുട്ടിക്കാല ചിത്രങ്ങള്‍ മുതല്‍ സമീപകാല ഫോട്ടോ വരെ ആരാധകര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അച്ഛന്റെ മകള്‍

അച്ഛന്റെ മകള്‍

ഒരുകാലത്ത് തന്നോടൊപ്പം നായികയായി അഭിനയിച്ചിരുന്ന മഞ്ജു വാര്യരേയാണ് ദിലീപ് ജീവിത സഖിയാക്കിയത്. വിവാഹത്തോടെ സിനിമയോട് വിട പറഞ്ഞ് കുടുംബ ജീവിതവുമായി കഴിയുകയായിരുന്നു മഞ്ജു വാര്യര്‍. ഇതിനിടയിലാണ് ഇവര്‍ക്കിടയിലേക്ക് മീനാക്ഷി എത്തിയത്. മീനൂട്ടി എന്ന മീനാക്ഷിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവാറുണ്ട്. കുടുംബജീവിതത്തിലെ അഭിപ്രായ ഭിന്നതകള്‍ കാരണം ഇരുവരും വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി യാതൊരുവിധ കുറ്റപ്പെടുത്തലുകളുമില്ലാതെയാണ് ഇരുവരും വേര്‍പിരിഞ്ഞത്. അച്ഛനൊപ്പം പോവാനാണ് താല്‍പര്യമെന്നായിരുന്നു മീനാക്ഷി വ്യക്തമാക്കിയത്.

മകളുടെ തീരുമാനം

മകളുടെ തീരുമാനം

ദിലീപിനൊപ്പം പോവാനാണ് താല്‍പര്യമെന്ന് മീനാക്ഷി പറഞ്ഞതോടെ മഞ്ജു വാര്യരും മകളുടെ തീരുമാനത്തെ അനുകൂലിക്കുകയായിരുന്നു. അച്ഛനും മകളും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയിരുന്നു മഞ്ജു വാര്യര്‍. മകളുടെ കാര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്ന് വ്യക്തമാക്കി ദിലീപും എത്തിയിരുന്നു. മകള്‍ സിനിമയിലേക്കെത്തുമോയെന്ന് ചോദിച്ചപ്പോള്‍ സിനിമയിലേക്കില്ലെന്നും ഡോക്ടറാവാനാണ് അവള്‍ക്ക് താല്‍പര്യമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ചെന്നൈയില്‍ എംബിബിഎസിന് ചേര്‍ന്നിരിക്കുകയാണ് മീനാക്ഷി.

രണ്ടാം വിവാഹത്തിന് പ്രേരിപ്പിച്ചത്

രണ്ടാം വിവാഹത്തിന് പ്രേരിപ്പിച്ചത്

ഓണ്‍സ്‌ക്രീനില്‍ ദിലീപിന്റെ മികച്ച ജോഡിയായിരുന്ന കാവ്യ മാധവനെ ജീവിതസഖിയാക്കിയതിന് പിന്നിലും മീനൂട്ടിയാണെന്ന് ദിലീപ് പറഞ്ഞിരുന്നു. സിനിമാതിരക്കുകളുമായി നീങ്ങുന്നതിനിടയില്‍ മകളുടെ ഭാവിയെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചും തനിക്ക് കൃത്യമായി ശ്രദ്ധിക്കാന്‍ കഴിയുമായിരുന്നില്ല. അത്തരമൊരു സാഹചര്യത്തിലാണ് രണ്ടാം വിവാഹത്തെക്കുറിച്ച് ആലോചിച്ചത്. എന്നാല്‍ രണ്ടാം വിവാഹത്തെക്കുറിച്ച് ഇങ്ങോട്ട് പറഞ്ഞ് അവിടെയും മീനാക്ഷി അച്ഛനെ അത്ഭുതപ്പെടുത്തി. കാവ്യാ മാധവനെയാണ് വിവാഹം കഴിക്കുന്നതെന്നറിഞ്ഞപ്പോള്‍ ഏറെ സന്തോഷത്തിലായിരുന്നു താരപുത്രി. ഇവരുടെ വിവാഹത്തില്‍ നിറപുഞ്ചിരിയുമായി മീനാക്ഷി നിറഞ്ഞുനിന്നിരുന്നു.

പാപ്പരാസികളുടെ പ്രചാരണം

പാപ്പരാസികളുടെ പ്രചാരണം

കാവ്യാ മാധവനും മീനാക്ഷിയും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലെന്ന തരത്തില്‍ പാപ്പരാസികള്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ദിലീപിനും കാവ്യയ്ക്കുമൊപ്പം സന്തോഷവതിയായി നില്‍ക്കുന്ന മീനാക്ഷിയുടെ ഫോട്ടോ പുറത്തുവന്നതോടെ കുപ്രചാരണങ്ങള്‍ അവസാനിച്ചു. അമേരിക്കന്‍ ഷോയില്‍ ഇവര്‍ക്കൊപ്പം മീനാക്ഷിയുമുണ്ടായിരുന്നു. അനാവശ്യമായ യാതൊരുവിധ പ്രശനങ്ങളുമില്ലാതെ സന്തോഷത്തോടെയാണ് ഇവര്‍ കഴിഞ്ഞുപോരുന്നതെന്ന് മനസ്സിലാക്കിയതോടെ പാപ്പരാസികള്‍ പിന്‍വാങ്ങുകയായിരുന്നു.

പ്രതിസന്ധിഘട്ടത്തിലെ പിന്തുണ

പ്രതിസന്ധിഘട്ടത്തിലെ പിന്തുണ

ദിലീപിന്റെ വ്യക്തി ജീവിതത്തിലെ പ്രതിസന്ധിയില്‍ അച്ഛന് ശക്തമായ പിന്തുണ നല്‍കി മീനൂട്ടി ഒപ്പമുണ്ടായിരുന്നു. കുഞ്ഞുമനസ്സിനെ തളരാതെ പിടിച്ചുനിര്‍ത്താന്‍ കാവ്യാ മാധവനും കഴിഞ്ഞിരുന്നു. കുടുംബാംഗങ്ങളും ആരാധകരും നല്‍കിയ ശക്തമായ പിന്തുണയാണ് ദിലീപിന്റെ ശക്തമായ തിരിച്ചുവരവിലേക്ക് നയിച്ചത്. ദിലീപിനെ കാണാനായി പോയപ്പോള്‍ അനാവശ്യമായ വികാരപ്രകടനങ്ങളൊന്നുമില്ലാതെ പക്വതയോടെയാണ് ഈ താരപുത്രി പെരുമാറിയത്.

  പിറന്നാള്‍ ദിനത്തിലെ ചിത്രങ്ങള്‍

പിറന്നാള്‍ ദിനത്തിലെ ചിത്രങ്ങള്‍

ദിലീപിന്‍രെ ഫാന്‍സ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്ത ആശംസയിലൂടെയാണ് ഇന്ന് മീനാക്ഷിയുടെ പിറന്നാളാണെന്ന് ആരാധകര്‍ക്ക് മനസ്സിലായത്. നിരവധി പേരാണ് താരപുത്രിക്ക് ആശംസ നേര്‍ന്ന് രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു.

 മഹാലക്ഷ്മിയുടെ വരവ്

മഹാലക്ഷ്മിയുടെ വരവ്

കാവ്യ മാധവനുമായുള്ള വിവാഹം കഴിഞ്ഞ് അധികം പിന്നിടുന്നതിനിടയില്‍ത്തന്നെ കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ കാവ്യ മാധവന്റെ അച്ഛന്‍ ഈ സന്തോഷവാര്‍ത്ത പങ്കുവെച്ചപ്പോഴാണ് ആരാധകര്‍ക്ക് സന്തോഷമായത്. കാവ്യ മാധവന്‍ എട്ടുമാസം ഗര്‍ഭിണിയാണെന്നും ആലുവയിലെ വീട്ടില്‍ സുഖമായിരിക്കുകയാണെന്നും താരപിതാവ് വ്യക്തമാക്കിയിരുന്നു. വിജയദശമി ദിനത്തിലായിരുന്നു കുഞ്ഞതിഥി എത്തിയത്. മഹാലക്ഷ്മി എന്ന പേര് തിരഞ്ഞെടുത്തതിന് പിന്നില്‍ മീനാക്ഷിയാണെന്ന റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു.

സിനിമയല്ല ലക്ഷ്യം

സിനിമയല്ല ലക്ഷ്യം

മാതാപിതാക്കള്‍ക്ക് പിന്നാലെ മീനാക്ഷിയും സിനിമയിലേക്കെത്തുമോയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ അരങ്ങേറിയിരുന്നു. അഭിനയത്തോടല്ല ആതുരസേവനത്തോടാണ് മകള്‍ക്ക് താല്‍പര്യമെന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു. . ചെന്നൈയില്‍ മെഡിക്കല്‍ ബിരുദപഠനത്തിന്റെ തിരക്കുകളിലാണ് മീനാക്ഷി.

ശുഭരാത്രിയുടെ തിരക്കില്‍

ശുഭരാത്രിയുടെ തിരക്കില്‍

വ്യാസന്‍ സംവിധാനം ചെയ്യുന്ന ശുഭരാത്രിയിലാണ് ദിലീപ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അനു സിത്താര നായികയായി എത്തുന്ന സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയൊരുക്കുന്ന സിനിമയാണിത്. കൈനിറയെ സിനിമകളുമായി ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് ജനപ്രിയ നായകന്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X