ആദ്യമായി ലഭിക്കുന്ന ശമ്പളം 1000 രൂപ!! ദിലീപിന്റെ ആ സിനിമ പ്രവേശന കഥ പങ്കുവെച്ച് സുരേഷ് കുമാർ
അന്നും ഇന്നും മലയാളികളുടം ജനപ്രീയനടൻ ആരാണെന്ന് ചോദിച്ചാൽ പ്രായഭേദമില്ലാതെ എല്ലാവരും പറയുന്ന പേരാണ് ദിലീപിന്റേത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ ദിലീപിന്റെ ഫാൻസ് ലസ്റ്റിലുണ്ട്. മുതിർന്നവരേയും കുട്ടികളേയും ഒരുപോലെ പിടിച്ചിരുത്താവുന്ന ചേരുവയുമായിട്ടാണ് ഓരേ ദിലീപ് ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തുന്നത്. സിഐഡി മൂസ, പാണ്ടിപ്പട, തുടങ്ങിയ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്.
മിമിക്രിയിലൂടെ സിനിമയിൽ എത്തിയ കലാകാരനാണ് ദിലീപ്. കലഭാവനിലൂടെയായിരുന്നു ദിലീപിന്റെ സിനിമ യാത്ര. പിന്നീട് സിനിമയിൽ സഹസംവിധായകനായി പ്രവർത്തിച്ചു. ഇപ്പോഴിത ദിലീപിന്റെ സിനിമ പ്രവേശനത്ത കുറിച്ച് നിർമ്മാതാവ് സുരേഷ് കുമാർ വെളിപ്പെടുത്തുകയാണ്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ സിനിമ പ്രവേശത്തിനെ കുറിച്ച് സുരേഷ്കുമാർ പറഞ്ഞത്.

ക്യാമറയ്ക്ക് പിന്നിൽ എത്തിയത്
ക്യാമറയ്ക്ക് പിന്നിലൂടെയായിരുന്നു താരത്തിന്റെ തുടക്കം. സിനിമയിൽ സഹസംവിധായകനായി പ്രവർത്തിക്കുകയും പിന്നീട് ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ താരം നിലയയുറപ്പിക്കുകയായിരുന്നു. മോഹൻലാൽ ചിത്രമായ വിഷ്ണു ലോകത്തിലൂടെയാണ് കമലിന്റെ സഹസംവിധായകനായി ദിലീപ് തുടങ്ങിയത്. ചിത്രത്തിന്റെ നിർമ്മാതാവ് സുരേഷ് കുമാർ ആയിരുന്നു.

ആദ്യം ഒഴിവാക്കി
ദിലീപ് ആദ്യം സഹസംവിധായകനാകുന്നത് വിഷ്ണു ലേകം എന്ന കമൽ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രത്തിലൂടെയായിരുന്നു. അസിസ്റ്റന്റസ് കൂടുതൽ ആയതിനാൽ കമലിന് ആദ്യം ദിലീപിനെ കൂടെ കൂട്ടാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് നോക്കാമെന്ന് പറഞ്ഞ് തിരികെ അയക്കുകയായിരുന്നു. എന്നാൽ പിന്നീട് എന്റെ ബന്ധു കൂടിയായ അനിയൻക്കുട്ടൻ ദിലീപുമായി എന്റെ അടുത്ത വരുകയായിരുന്നു. ഞാൻ സമ്മതിച്ചാൽ നിർത്തമെന്ന് കമൽ പറഞ്ഞിരുന്നു- സുരേഷ് കുമാർ പറഞ്ഞു.

ദിലീപിന് നൽകിയ ആദ്യ ശമ്പളം
ആദ്യ കൂടിക്കാഴ്ചയിൽ തന്നെ എന്തോ ഒരു തെളിച്ചം ദിലീപിൽ കണ്ടിരുന്നു. നിന്നോട്ടെ എനന് ഞാനും പറഞ്ഞു. സിനിമയിൽ ദിലീപിന് ആദ്യം ശമ്പളം കൊടുക്കുന്നത് ഞാനാണ്. ആയിരം രൂപയാണ് ആദ്യമായി നൽകുന്നത്. അന്നത്തെ ആ സൗഹൃദം ഇപ്പോഴും തുടരുകയാണ്- സുരേഷ് കുമാർ അഭിമുഖത്തിൽ പറയുന്നു.

പ്രതിസന്ധിയിൽ അനുകൂലിച്ചു
ദിലീപ് ഒരു പ്രതിസന്ധിയിൽ അകപ്പെട്ടപ്പോൾ വളരെ അധികം സങ്കടം തോന്നിയിരുന്നു. ആദ്യം ദിലീപിനെ അനുകൂലിച്ച് സംസാരിച്ചതും ജയിലിൽ പോയി ആദ്യം കണ്ടതും താനാണ്. കൂടാതെ ദിലീപിനു വേണ്ടി സംസാരിക്കാൻ പലർക്കും ധൈര്യം കൊടുത്തും താനായിരുന്നു എന്നും സുരേഷ് കുമാർ പറഞ്ഞു. കൂടാതെ ഇങ്ങനെയൊരു മണ്ടത്തരം ദിലീപ് ഒരിക്കലും കാണിക്കില്ല, ഇക്കാര്യത്തിൽ തനിയ്ക്ക് പൂർണ്ണ വിശ്വാസം ഉണ്ടെന്നും അഭിമുഖത്തിൽ ഇദ്ദേഹം പറയുന്നുണ്ട്.


Click it and Unblock the Notifications











