ലക്ഷ്മി മേനോന്‍ പ്രണയത്തിലാണ്, നാണം കൊണ്ട് മുഖം മറച്ച് താരം.. ആള് ആരാണ്??
മലയാളത്തെക്കാള്‍ തമിഴ് സിനിമാ ലോകത്താണ് ലക്ഷ്മി മേനോന്‍ സുപരിചിത. ഒരിടയ്ക്ക് തമിഴിലെ ഭാഗ്യ നായിക എന്നാണ് ലക്ഷ്മി മേനോനെ വിളിച്ചിരുന്നത്. കുംമ്കി, സുന്ദര പാണ്ഡിയന്‍, കുട്ടി പുലി, ജിഗര്‍താണ്ട, മഞ്ച പൈ, കൊമ്പന്‍, റെക്ക അങ്ങനെ തൊടുന്ന സിനിമകളെല്ലാം മികച്ച വിജയം. റെക്ക എന്ന വിജയ് സേതുപതി ചിത്രത്തിന് ശേഷം സിനിമയില്‍ നിന്ന് നീണ്ട ഇടവേള എടുത്ത ലക്ഷ്മി ഇപ്പോള്‍ മടങ്ങി വരവിനൊരുങ്ങുകയാണ്.
പഠനത്തിനായി സിനിമയില്‍ നിന്നും വിട്ടു നിന്ന ലക്ഷ്മി മേനോന്‍ പെച്ചി എന്ന ചിത്രത്തിലൂടെയാണ് മടങ്ങിയെത്തുന്നത്. സണ്‍ പിക്‌ചേഴ്‌സ് നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ വിക്രം പ്രഭുവാണ് നായകന്‍. മുത്തിയയ്യ സിനിമ സംവിധാനം ചെയ്യുന്നു. അതിനിടയില്‍ തിരിച്ചുവരവിന്റെ ഭാഗമായി ലക്ഷ്മി ആരാധകരുമായി സോഷ്യല്‍ മീഡിയ ചാറ്റിങ് നടത്തിയിരുന്നു.

സമൂഹ മാധ്യമങ്ങളില്‍ വളരെ അധികം സജീവമായ ലക്ഷ്മി മേനോന്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയവെ തന്റെ സ്വകാര്യ ജീവിതത്തിലെ ചെറിയ ചില രഹസ്യങ്ങള്‍ കൂടെ പരസ്യപ്പെടുത്തുകയുണ്ടായി. സിനിമയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിയ്ക്കുന്നതിനിടെയാണ് ഒരു ആരാധകന്‍ ലക്ഷ്മി പ്രണയത്തിലാണോ എന്ന് ചോദിച്ചത്. ഒട്ടും അമാന്തിക്കാതെ അല്ല എന്ന് നടി മറുപടി കൊടുത്തു.
താന്‍ സിംഗിള്‍ അല്ല എന്ന് മാത്രമല്ല, മുഖം മറച്ച് നാണിച്ചു നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രം കൂടെ മറുപടിയായി ലക്ഷ്മി നല്‍കുകയുണ്ടായി. ആരാണ് ആ കാമുകന്‍ എന്നാണ് ഇപ്പോള്‍ പാപ്പരാസികള്‍ അന്വേഷിച്ചുകൊണ്ടിരിയ്ക്കുന്നത്. നേരത്തെ ഒരു മലയാളി ബിസ്‌നസ്സുകാരനുമായി ലക്ഷ്മി മേനോന്‍ പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാവുമെന്നും ഗോസിപ്പുകളുണ്ടായിരുന്നു. പൊതുവെ അത്തരം പ്രണയ ഗോസിപ്പുകളോട് പ്രതികരിക്കാത്ത താരമാണ് ലക്ഷ്മി.
സിനിമാ സഹപ്രവര്‍ത്തകരുമായി ലക്ഷ്മിയെ സംബന്ധിച്ച പ്രണയ ഗോസിപ്പുകള്‍ പൊതുവെ കുറവാണ്. മുന്‍പൊരു അഭിമുഖത്തില്‍ ചിമ്പു ലക്ഷ്മി മേനോനെ പോലൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാനാണ് ആഗ്രഹം എന്ന് പറഞ്ഞത് വാര്‍ത്തയായിരുന്നു. ചിമ്പുവിനെ ഇഷ്ടമാണെന്ന് ലക്ഷ്മിയും പറഞ്ഞെങ്കിലും അതൊരു ഗോസിപ്പിലേക്കൊന്നും കൊണ്ടു പോയിരുന്നില്ല.
Recommended Video
അതേ സമയം സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി സംവധിയ്ക്കവെ തനിയ്ക്ക് ഇഷ്ടപ്പെട്ട നടന്‍ ധനുഷാണെന്ന് ലക്ഷ്മി മേനോന്‍ വെളിപ്പെടുത്തുകയുണ്ടായി. അഭിനയിച്ചതില്‍ ഏറ്റവും പ്രിയപ്പെട്ട ചിത്രം ജിഗര്‍താണ്ടയാണത്രെ.


Click it and Unblock the Notifications











