ദിലീപിന്റെ ആ പഴയ നായികയാണോ ഇത്? നടിയെ മനസ്സിലാകാതെ ആരാധകർ....
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി മേനോൻ. വിനയൻ സംവിധാനം ചെയ്ത രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലൂടെ ലക്ഷ്മി സിനിമയിൽ എത്തുന്നത്. സഹനടിയായിട്ടായിരുന്നു താരത്തിന്റെ അരങ്ങേറ്റം . പിന്നീട് 2012 ൽ സുന്ദരപാണ്ഡ്യൻ എന്ന തമിഴ് ചിത്രത്തിലൂടെ താരം തമിഴിൽ എത്തുകയായിരുന്നു. ഈ ചിത്രത്തിന് ശേഷം പുറത്തിറങ്ങിയ ലക്ഷ്മിയുടെ ചിത്രങ്ങൾ വൻ വിജയമായിരുന്നു. പിന്നീട് കോളിവുഡിന്റെ മിന്നും താരമായി മാറുകയായിരുന്നു. വളരെ വേഗം തന്നെ തമിഴ് സിനിമ ലോകത്ത് തന്റേതായ ചുവട് ഉറപ്പിക്കാൻ ലക്ഷ്മിക്ക് കഴിയുകയായിരുന്നു.

മലയാളത്തിലൂടെയാണ് തുക്കമെങ്കിലും മൂന്ന് ചിത്രങ്ങളിൽ മാത്രമാണ് താരം അഭിനയിച്ചത്. തുടക്കം ചിത്രമായ രഘുവിന്റെ സ്വന്തം റസിയ കൂടാതെ അലി അക്ബർ സംവിധാനം ചെയ്ത ചിത്രത്തിലും 2014 ൽ പുറത്തിറങ്ങിയ ദിലീപ് പ്രധാനവേഷത്തിലെത്തിയ അവതാരത്തിലും ലക്ഷ്മി അഭിനയിച്ചത്. പ്രതീക്ഷ വിജയം നേടാൻ ചിത്രങ്ങൾക്ക് കഴിഞ്ഞിരുന്നില്ല. സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്ത താരം വീണ്ടും മടങ്ങി എത്തിയിരിക്കുകയാണ് . തമിഴ് സിനിമയിലൂടെയാണ് മടങ്ങി വരവ്.
Recommended Video
ഇപ്പോൾ സിനിമ കോളങ്ങളിൽ വൈറലാകുന്നത് നടിയുടെ മേക്കോവർ ചിത്രങ്ങളാണ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് ലക്ഷ്മിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. പുതിയ ലുക്ക് കണ്ട് ഞെട്ടി നിൽക്കുകയാണ് പ്രേക്ഷകർ. ഇൻസ്റ്റഗ്രാമിലൂടെയാണ് നടി ചിത്രം പങ്കുവെച്ചിരിക്കുന്നത്. മെലിഞ്ഞ് ഗംഭീര ലുക്കിലാണ് നടിയുടെ രണ്ടാം വരവ. ആദ്യം കണ്ട് ലക്ഷ്മി ആണെന്ന് പറയില്ലെന്നാണ് ആരാധകർ പറയുന്നത്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
അഭിനേത്രി എന്നതിൽ ഉപരി ഗായികയും നർത്തകിയും കൂടിയാണ് ലക്ഷ്മി.2011 ൽ സംവിധായകൻ വിനയൻ ലക്ഷ്മിയുടെ ഭരതനാട്യം കാണാൻ ഇടയായി. അങ്ങനെ രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലേയ്ക്ക് അവസരം ലഭിച്ചത്. ഒരു മാഗസിന്റെ കവർ പേജിൽ ലക്ഷ്മിയുടെ ചിത്രം പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് തമിഴ് സംവിധായകൻ പ്രഭുരാമന്റെ ശ്രദ്ധയിൽ പ്പെടുകയും തുടർന്ന് ഇദ്ദേഹത്തിന്റെ ചിത്രമായ കുംകിയിൽ അവസരം ലഭിക്കുകയായിരുന്നു. ഈ ചിത്രം വിജയിച്ചതോടെ തമിഴിലെ ഭാഗ്യതാരമായി മാറുകയായിരുന്നു. പിന്നണി ഗായിക കൂടിയ ലക്ഷ്മി. മൂന്ന് ഗാനം താരം സിനിമയിൽ അലപിച്ചിട്ടുണ്ട്.
ലക്ഷ്മി മേനോൻ മേക്കോവർ ചിത്രം


Click it and Unblock the Notifications