Don't Miss!
- News
അടിച്ചു മോനേ; ഭാര്യക്ക് പിറന്നാളിന് ഗിഫ്റ്റായി കൊടുത്ത ലോട്ടറിക്ക് ബംപര്‍, കോടിപതിയായി മെക്കാനിക്
- Automobiles
വേറെ നിവൃത്തിയില്ലെന്ന് മഹീന്ദ്ര, XUV700 എസ്യുവിക്ക് വില കൂട്ടി
- Lifestyle
ധനലാഭം, മനശാന്തി, അപൂര്‍വ്വ സൗഭാഗ്യം ഒഴുകിയെത്തും; ഇന്നത്തെ രാശിഫലം
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
ചെയ്യുന്ന ഏത് കാര്യത്തിലും പെര്ഫക്ഷന് ആഗ്രഹിക്കുന്ന ആളാണ് ദിലീപ്, നടനെ കുറിച്ച് ഹരിശ്രീ അശോകന്
മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം ഏറെ പ്രിയപ്പെട്ട കൂട്ടുകെട്ടാണ് ദിലീപ്-ഹരിശ്രീ അശോകന് ടീം. ഇവരുടെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. ഈ പറക്കുംതളിക, മീശമാധവന്, സിഐഡി മൂസ ഉള്‍പ്പെടെയുളള ചിത്രങ്ങളെല്ലാം ദിലീപ് ഹരിശ്രീ അശോകന് കൂട്ടുകെട്ടിന്റെതായി വലിയ വിജയം നേടിയിരുന്നു. പ്രേക്ഷകരെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച നര്‍മ്മ മൂഹൂര്‍ത്തങ്ങളുമായിട്ടാണ് ഇരുവരും മിക്ക ചിത്രങ്ങളിലും എത്തിയത്.
ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍
പഞ്ചാബി ഹൗസ് പോലുളള ഈ കൂട്ടുകെട്ടിന്റെ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ദിലീപ്-ഹരിശ്രീ അശോകന് ടീമിലുളള സിനിമകള്‍ക്കെല്ലാം എപ്പോഴും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. അതേസമയം ചെയ്യുന്ന ഏത് കാര്യത്തിലും പെര്ഫക്ഷന് ആഗ്രഹിക്കുന്ന ആളാണ് ദിലീപ് എന്ന് കൈരളിയുടെ ഒരഭിമുഖത്തില്‍ ഹരിശ്രീ അശോകന് തുറന്നുപറഞ്ഞിരുന്നു.

ഞങ്ങള്‍ തമ്മിലുളള കെമിസ്ട്രി കറക്ടാണെന്ന് നടന് പറയുന്നു. മിമിക്രിയില്‍ നിന്നും കിട്ടിയിട്ടുളള സംഭവമാണ്. ദിലീപിനെ മിമിക്രിയില്‍ വരുന്നതിന് മുന്‍പേ എനിക്ക് അറിയാം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരിചയപ്പെട്ടതാണ്. അപ്പോ പല പ്രാവശ്യവും വീട്ടില്‍ വന്നിട്ട് എന്റെ കൂടെ മിമിക്രി ചെയ്യണമെന്ന് അവന് പറഞ്ഞിട്ടുണ്ട്. അങ്ങനെ ഞങ്ങള്‍ ഒരുമിച്ച് ഹരിശ്രീയില്‍ തുടങ്ങിയപ്പോഴുളള ബന്ധമാണ്.

പിന്നെ പ്രോഗ്രാമിലൊക്കെ ഭയങ്കര ആത്മാര്‍ത്ഥയുളള ഒരാളാണ്. അത് പിന്നെ സിനിമയിലും അതേപോലെ തന്നെയാണ്. ആത്മാര്‍ത്ഥമായിട്ട് ജോലി ചെയ്യുന്ന ഒരാളാണ് ദിലീപ്. പ്രോഗ്രാമുകളുടെ സമയത്തൊക്കെ കറക്ടായിരിക്കും. അവന് എല്ലാ പ്രോഗ്രാമിനും സമയത്ത് വരികയും, സമയത്ത് പ്രോഗ്രാം നടത്തുന്നതിലും അങ്ങനെ എല്ലാത്തിലും കൃത്യനിഷ്ടയുണ്ട്.

അതുപോലെ എന്ത് അവതരിപ്പിച്ചാലും അതിന് ഭംഗിയുണ്ടാവണം. ഇപ്പോ ഒരു പ്രോഗ്രാമിനൊക്കെ കുറെ റിഹേഴ്സല്‍ ഇടലുണ്ട് ദിലീപ്. ഒരു പ്രോഗ്രാം നന്നായാലും വീണ്ടും റിഹേഴ്സല്‍ ഇടും. അവന് നയിക്കുന്ന പരിപാടികളെല്ലാം ഗംഭീരമാകണമെന്ന് അവന് നിര്‍ബന്ധമുണ്ട്. അഭിമുഖത്തില്‍ പ്രിയ സുഹൃത്തിനെ കുറിച്ച് ഹരിശ്രീ അശോകന് പറഞ്ഞു.

അതേസമയം എഴുസുന്ദര രാത്രികളാണ് ദിലീപ്- ഹരിശ്രീ അശോകന് കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപിനൊപ്പം പ്രധാന വേഷത്തിലാണ് നടന് എത്തിയത്. കഴിഞ്ഞ വര്‍ഷമാണ് സംവിധായകനായും നടന് അരങ്ങേറ്റം കുറിച്ചത്. ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറിയാണ് ഹരിശ്രീ അശോകന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം.
Recommended Video

അതേസമയം മൈ സാന്റയാണ് ദിലീപിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സുഗീത് സംവിധാനം ചെയ്ത ചിത്രം 2019ലാണ് പുറത്തിറങ്ങിയത്. കേശു ഈ വീടിന്റെ നാഥനാണ് ദിലീപിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. നാദിര്‍ഷ സംവിധാനം ചെയ്ത സിനിമ കോമഡിക്ക് പ്രാധാന്യം നല്‍കിയാണ് ഒരുക്കിയത്. ഉര്‍വ്വശിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
-
ഒരാൾ കിടന്ന ഉടനെ ഉറങ്ങും, ഒരാൾ ഇതാലോചിച്ച് ഉറങ്ങാതിരിക്കും; ഗോപി സുന്ദറും ഞാനും ഇങ്ങനെയെന്ന് അമൃത സുരേഷ്
-
'സൂര്യയുടെ അടുത്ത പത്ത് സിനിമയുടെ കഥയും രാജുവേട്ടൻ അറിഞ്ഞ് കഴിഞ്ഞൂ മക്കളെ'; വൈറലായി താരദമ്പതികളുടെ ചിത്രം!
-
'എല്ലാ ദിവസവും കുഞ്ഞുമായാണ് സെറ്റിലേക്ക് വരുന്നത്, തിരിച്ചുവരവ് എളുപ്പമായിരുന്നില്ല'; മനസ്സുതുറന്ന് മൃദുല!