ദിലീപ് അമ്മയിലേക്കില്ല, വിമര്‍ശനവും വിവാദവും നിര്‍ത്താറായില്ലേ? അല്‍പ്പമെങ്കിലും മര്യാദയാവാം!
Recommended Video

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപിന്റെ പേര് ഉയര്‍ന്നുവന്നപ്പോള്‍ ആരാധകരും കുടുംബാംഗങ്ങളും ഒരുപോലെ ഞെട്ടിയിരുന്നു. ഇത്തരമൊരു സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിയില്ലെന്ന് അവര്‍ ഉറപ്പിച്ച് പറയുന്നുണ്ടായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തപ്പോഴും അവര്‍ ഞെട്ടിയിരുന്നു. ആരോപണവിധേയനായ താരത്തിന്റെ സിനിമകള്‍ ബഹിഷ്‌ക്കരിക്കാനും തിയേറ്റര്‍ ഉപരോധവുമൊക്കെ പ്ലാന്‍ ചെയ്തപ്പോഴും ദിലീപിനെ അതൊന്നും ബാധിച്ചിരുന്നില്ല. ശക്തമായ പിന്തുണ നല്‍കി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ആരാധകരും ഒപ്പമുണ്ടായിരുന്നു.
അറസ്റ്റും ജയില്‍വാസവുമൊക്കെയായപ്പോഴേക്കും താരത്തെ അമ്മയില്‍ നിന്നും പുറത്താക്കിയിരുന്നു. പ്രത്യേക യോഗം ചേര്‍ന്നതിന് ശേഷമായിരുന്നു ഈ തീരുമാനമെടുത്തത്. എന്നാല്‍ ആ തീരുമാനത്തിന് മുന്‍പ് താരത്തിനോട് വിശദീകരണം ചോദിച്ചിരുന്നില്ല. രേഖാമൂലം പുറത്താക്കുകയാണെന്ന് അറിയിച്ചിട്ടുമില്ലായിരുന്നു. താരത്തെക്കുറിച്ച് പരാതി നല്‍കിയെന്ന് പലരും പറഞ്ഞിരുന്നുവെങ്കിലും അതുമായി ബന്ധപ്പെട്ട് ഒരു കാര്യവും തന്നോട് ചോദിച്ചിരുന്നില്ലെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. അടുത്തിടെ നടന്ന യോഗത്തിലാണ് താരത്തെ തിരികെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്. ഈ തീരുമാനവുമായി ബന്ധപ്പെട്ടുള്ള വിവാദം ഇപ്പോഴും അരങ്ങു തകര്‍ക്കുകയാണ്. എന്നാല്‍ താരം തന്നെ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തുവന്നിരുന്നു. എന്നിട്ടും വിവാദവും വിമര്‍ശനവും തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.

ദിലീപിനോടുള്ള കലിപ്പിന് പിന്നില്‍
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് ദിലീപിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായിരുന്നിട്ട് കൂടി പലരും താരത്തെ കുറ്റക്കാരനായാണ് ചിത്രീകരിച്ചത്. മാത്രവുമല്ല അമ്മയെന്ന സംഘടനയില്‍ നിന്നും താരത്തെ പുറത്താക്കണമെന്ന ആവശ്യവും തുടക്കം മുതലേ ശക്തമായിരുന്നു. പ്രത്യേക യോഗം ചേര്‍ന്നതിന് പിന്നാലെയാണ് നിര്‍ണ്ണായകമായ ആ തീരുമാനമെടുത്തത്. തന്നെ സംഘടനയില്‍ നിന്നും പുറത്താക്കിയെന്നുള്ള യാതൊരറിയിപ്പും താരത്തിന് ലഭിച്ചിരുന്നുമില്ല.

വിശദീകരണം പോലും ചോദിച്ചില്ല
ക്രിമിനല്‍ കേസിലെ പ്രതികളോട് പോലും വിശദീകരണം ചോദിക്കുന്ന രീതി പിന്തുടരുന്ന പാര്‍ട്ടി സംവിധാനം വരെ നിലവിലുണ്ട്. എന്നാല്‍ ദിലീപിന് തന്റെ വിശദീകരണം നല്‍കാനുള്ള അവസരം പോലും നിഷേധിക്കുന്ന രീതിയായിരുന്നു അമ്മയുടേത്. അറസ്റ്റിനെക്കുറിച്ച് കേട്ടപ്പോള്‍ തന്നെ അടിയന്തരയോഗം ചേരുന്നു, താരത്തെ പുറത്താക്കിയെന്ന് വാര്‍ത്താസമ്മേളനത്തിലൂടെ അറിയിക്കുന്നു. ഇതായിരുന്നു അന്ന് നടന്നത്.

പുറത്താക്കിയത് വാക്കുകളിലൂടെ
അമ്മയുടെ പ്രത്യേക യോഗത്തില്‍ ഭരണസമിതിയിലെ മുഴുവന്‍ അംഗങ്ങള്‍ പോലും പങ്കെടുത്തിരുന്നില്ല. വാക്കുകളിലൂടെയാണ് താന്‍ ഇക്കാര്യത്തെക്കുറിച്ച് അറിഞ്ഞതെന്ന് ദിലീപ് തന്നെ വ്യക്തമാക്കിയിരുന്നു. രേഖാമൂലമുള്ള ഒരറിയിപ്പും തനിക്ക് ലഭിച്ചിരുന്നില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. താരത്തെ പുറത്താക്കിയ തീരുമാനം തെറ്റായിരുന്നുവെന്ന് ചിലര്‍ വ്യക്തമാക്കിയിരുന്നു.

തിരിച്ചെടുക്കുന്നുവെന്ന് പറഞ്ഞപ്പോഴും രേഖകളില്ല
നാളുകള്‍ക്ക് ശേഷം ചേര്‍ന്ന യോഗത്തിനിടയിലാണ് ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. ഊര്‍മ്മിള ഉണ്ണിയായിരുന്നു ഈ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. തിരിച്ചെടുക്കാന്‍ തീരുമാനിച്ചുവെന്നറിഞ്ഞപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയയിലൂടെ ഈ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. തിരിച്ചെടുക്കാനും മാത്രം എന്ത് കാര്യമാണ് ഇപ്പോള്‍ സംഭവിച്ചതെന്നായിരുന്നു പ്രധാന വിമര്‍ശനം. തിരിച്ചെടുക്കുന്നുവെന്ന വാര്‍ത്തയെക്കുറിച്ച് ദിലീപും അറിഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് രേഖാമൂലമുള്ള അറിയിപ്പ് തനിക്ക് ലഭിച്ചിട്ടില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു.

നിലപാട് വ്യക്തമാക്കി ദിലീപെത്തി
തന്നെച്ചൊല്ലിയുള്ള വിവാദവും വിമര്‍ശനവും അരങ്ങുതകര്‍ക്കുന്നതിനെക്കുറിച്ച് ദിലീപിനും കൃത്യമായ ധാരണയുണ്ടായിരുന്നു. മണിക്കൂറുകള്‍ നൂണ്ട കാത്തിരിപ്പിനൊടുവില്‍ ഫേസ്ബുക്കിലൂടെയാണ് താരം തന്റെ നിലപാട് അറിയിച്ചത്. കുറ്റവാളിയല്ലെന്ന് തെളിയിക്കപ്പെടുന്നത് വരെ ഒരു സംഘടനയിലേക്കും താനില്ലെന്ന നിലപാടിലാണ് താരം. ഇതുമായി ബന്ധപ്പെട്ട് അമ്മയ്ക്ക് നല്‍കിയ കത്തും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

സോഷ്യല്‍ മീഡിയയുടെ വിചാരണ തുടരുന്നു
ദിലീപ് നിലപാട് വ്യക്തമാക്കിയിട്ടും സോഷ്യല്‍ മീഡിയയിലെ സംവാദം അവസാനിച്ചിട്ടില്ല. റേറ്റിങ്ങിനായി ചാനലുകള്‍ ഈ വിഷയം തന്നെ ചര്‍ച്ചയ്‌ക്കെടുക്കുകയാണ്. കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടും താരത്തെ ആക്രമിക്കുന്നതിന് പിന്നിലെ പ്രധാന കാരണം റേറ്റിങ്ങാണെന്ന് ആരാധകരും വ്യക്തമാക്കിയിരുന്നു.

ദിലീപ് ഓണ്‍ലൈനിന്റെ പ്രസക്തി
ദിലീപുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കാര്യങ്ങളുടെ യഥാര്‍ത്ഥ വശം വ്യക്തമാക്കിയാണ് ദിലീപ് ഓണ്‍ലൈന്‍ രംഗത്തുവരാറുള്ളത്. ഈ പേജില്‍ പ്രത്യക്ഷപ്പെടുന്ന പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലാവാറുള്ളത്. വിമര്‍ശനങ്ങളും വിവാദങ്ങളുമായി ബന്ധപ്പെട്ട് ദിലീപ് പ്രതികരിക്കാതെ നില്‍ക്കുമ്പോള്‍ ഈ പേജിലൂടെ വരുന്ന വിശദീകരണം ശ്രദ്ധിക്കപ്പെടാറുമുണ്ട്. സിനിമയില്‍ നിന്നും താരത്തെ പുറത്താക്കാനും ഒറ്റപ്പെടുത്താനുമുള്ള നീക്കം നടക്കുമ്പോള്‍ ശക്തമായ പ്രതിരോധം തീര്‍ത്ത് ഈ പേജ് നിലയുറപ്പിച്ചതോടെ ഇത് ദിലീപിന്റെ അനൗദ്യോഗിക പേജായി മാറുകയായിരുന്നു.

ദിലീപിന്റെ നാവല്ല
നേരത്തെ തന്നെ ഈ പേജുണ്ടായിരുന്നുവെങ്കിലും പ്രതിസന്ധി ഘട്ടത്തില്‍ താരത്തിന് പിന്തുണ നല്‍കി ശക്തമായി നിന്നപ്പോഴാണ് പലരും പേജിനെ ശ്രദ്ധിച്ചുതുടങ്ങിയത്. ദിലീപിന്റെ നാവായി പ്രവര്‍ത്തിക്കുന്ന പേജല്ല ഇത് മറിച്ച് അദ്ദേഹവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിലെ വാസ്തവം വ്യക്തമാക്കുകയെന്ന ലക്ഷ്യമാണ് പേജിനുള്ളതെന്ന് അഡ്മിന്‍ റിയാസ് പറയുന്നു. ആരോപണങ്ങളേയും പ്രതിസന്ധികളേയും തരണം ചെയ്ത് പൂര്‍വ്വാധികം ശക്തിയോടെ ദിലീപ് എത്തുന്നത് വരെ ശക്തമായ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറയുന്നു.

ഇനിയെങ്കിലും അവസാനിപ്പിച്ചൂടേ?
അമ്മയിലേക്കില്ലെന്ന് ദിലീപ് വ്യക്തമാക്കി. ഇനിയെങ്കിലും ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിച്ചൂടേയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ദിലീപിന്റെ തിരിച്ചുവരവായിരുന്നല്ലോ ചര്‍ച്ചകളിലെ പ്രധാന വിഷയം. അതേക്കുറിച്ച് കൃത്യമായ പ്രതികരണം ലഭിച്ചതിന് ശേഷവും സോഷ്യല്‍ മീഡിയയുടെ വിചാരണ അതേ പോലെ തുടരുകയാണ്. ഇതല്‍പ്പം കടുത്ത പ്രവര്‍ത്തിയല്ലേയെന്നാണ് ആരാധകരുടെ ചോദ്യം.


Click it and Unblock the Notifications