ദിലീപിനൊപ്പം മഹാലക്ഷ്മി! അച്ഛനെപ്പോലെ തന്നെ മകളുമെന്ന് ആരാധകര്‍! ചിത്രം വൈറലാവുന്നു!

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് ദിലീപും കാവ്യ മാധവനും. സിനിമയ്ക്കപ്പുറത്ത് ജീവിതത്തിലും ഒന്നാവാന്‍ താരങ്ങള്‍ തീരുമാനിച്ചപ്പോള്‍ ഏറെ സന്തോഷിച്ചതും ആരാധകരായിരുന്നു. ഒരു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ ജീവിതത്തിലേക്ക് മഹാലക്ഷ്മി എത്തിയത്. മീനാക്ഷിക്ക് ശേഷം കുടുംബത്തിലേക്ക് മറ്റൊരു കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കുവെച്ചത് ദിലീപ് തന്നെയായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കാവ്യ മാധവന്‍ പ്രസവിച്ചുവെന്നും അമ്മയും മകളും സന്തോഷകരമായിരിക്കുന്നുവെന്നും താരം അറിയിച്ചത്. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി മാറിയിരുന്നു.

ഒന്നാം പിറന്നാള്‍ ദിനത്തിലായിരുന്നു മകളുടെ ഫോട്ടോ ഇവര്‍ പുറത്തുവിട്ടത്. ഗംഭീരമായാണ് പിറന്നാള്‍ ആഘോഷിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ വൈറലായിരുന്നു. ദിലീപിനൊപ്പമുള്ള മഹാലക്ഷ്മിയുടെ ഫോട്ടോയാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഫോട്ടോ പ്രചരിച്ചത്. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്‍റുകളുമായി എത്തിയിട്ടുള്ളത്. പിറന്നാളിന് ശേഷം ഇപ്പോഴാണ് മഹാലക്ഷ്മിയെ കാണുന്നതെന്നായിരുന്നു ചിലരുടെ കമന്‍റ്.

ചിത്രത്തിന് കടപ്പാട്: ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജ്

മഹാലക്ഷ്മിയും ദിലീപും

മഹാലക്ഷ്മിയും ദിലീപും

പുതിയ സിനിമയ്ക്കായി വ്യത്യസ്തമായ മേക്കോവറാണ് ദിലീപ് നടത്തിയത്. കേശു ഈ വീടിന്‍റെ നാഥനെന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. സിനിമയുടെ പോസ്റ്ററുകളെല്ലാം വൈറലായി മാറിയിരുന്നു. ഈ സിനിമയ്ക്കായി ദിലീപ് മൊട്ടയടിച്ചിരുന്നു. ദിലീപിന് അരികിലിരിക്കുന്ന മഹാലക്ഷ്മിയുടെ ചിത്രമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജിലായിരുന്നു ഫോട്ടോ പോസ്റ്റ് ചെയ്തത്.

അച്ഛനെപ്പോലെ

അച്ഛനെപ്പോലെ

അച്ഛനെപ്പോലെയാണല്ലോ മകള്‍ എന്നുള്ള കമന്‍റുകളും ഫോട്ടോയ്ക്ക് കീഴിലുണ്ട്. കാവ്യ മാധവനെവിടെയെന്നായിരുന്നു ചിലരുടെ ചോദ്യം. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത കാവ്യ മാധവന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കുടുംബ ജീവിതവുമായി മുന്നേറാനാണ് തന്‍റെ തീരുമാനമെന്നായിരുന്നു താരം പറഞ്ഞത്. സിനിമയില്‍ സജീവമല്ലെങ്കിലും ഇടയ്ക്ക് പൊതുപരിപാടികളിലും മറ്റുമായി താരമെത്താറുണ്ട്.

പേരിന് പിന്നില്‍

പേരിന് പിന്നില്‍

മീനാക്ഷിക്ക് പിന്നാലെയെത്തിയ മകള്‍ക്ക് മഹാലക്ഷ്മിയെന്ന പേരായിരുന്നു ദിലീപ് നല്‍കിയത്. ഈ പേരിന് പിന്നിലെ കാരണത്തെക്കുറിച്ച് ഇരുവരും തുറന്നുപറഞ്ഞിരുന്നു. വിജയദശമി ദിനത്തിലായിരുന്നു മകള്‍ ജനിച്ചത്. അതിനാലാണ് ഈ പേര് നല്‍കിയതെന്ന് ഇവര്‍ പറഞ്ഞിരുന്നു. സിനിമാലോകത്തുനിന്നും നിരവധി പേരായിരുന്നു പിറന്നാളാഘോഷത്തില്‍ പങ്കെടുത്തത്.

പുതിയ സിനിമ

പുതിയ സിനിമ

ദിലീപും നാദിര്‍ഷയും എന്നാണ് ഒരു സിനിമയ്ക്കായി ഒരുമിക്കുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായാണ് കേശു ഈ വീടിന്‍റെ നാഥനായി ഇരുവരും ഒരുമിച്ചത്. ഉര്‍വശിയാണ് ചിത്രത്തിലെ നായിക. കരിയറില്‍ ഇന്നുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രവുമായാണ് ദിലീപ് എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X