ദിലീപിനെ പുറത്താക്കൽ!! AMMAക്കെതിരെ ആഞ്ഞടിച്ച് ഷമ്മി, മമ്മൂട്ടിയ്ക്കെതിരെ നടപടി സ്വീകരിക്കണം

മമ്മൂട്ടി അടക്കമുള്ളവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഷമ്മി തിലകൻ ആരോപിച്ചു.

താരസംഘടനയായ എഎംഎംഎ ദിലീപിന് അനകൂലമായി തീരുമാനം എടുത്തതിനു പിന്നാലെ മലയാള സിനിമ മേലയിൽ വൻ ചലനമണ് ഉണ്ടായത്. ദിലീപിന്റെ തിരിച്ചെടുക്കലിനെ അനുകൂലിച്ചും പ്രതികൂലിച്ചും താരങ്ങൾ ഇരു ചേരികളിലേയ്ക്ക് പിരിഞ്ഞിരുന്നു. ദിലീപിന്റെ മടങ്ങി വരവിന് കളമൊരുങ്ങിയതിനു പിന്നാലെ നടൻ തിലകന്റെ അമ്മയിലെ വിലക്ക് ചർച്ച വിഷയമായി. മരണ ശേഷമെങ്കിലും തിലകന്റെ വിലക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് മകനും നടനുമായ ഷമ്മി തിലകൻ രംഗത്തെത്തിയിരുന്നു.

വിലക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഷമ്മി എഎംഎംഎയുടെ പുതിയ പ്രസിഡന്റ് നടൻ മോഹൻലാലിന് കത്തെഴുതിയിരുന്നു. ഇപ്പോൾ അമ്മയെ കുറിച്ച് ഞെട്ടിപ്പിക്കുന്ന ആരോപണം ഉന്നയിച്ച് ഷമ്മി വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. ഇത് വീണ്ടും അടുത്ത പ്രതിസന്ധി സൃഷ്ടിക്കുമോ എന്ന് കണ്ട് തന്നെ അറിയാം.

  കത്ത് പൂഴ്ത്തി വച്ചു

കത്ത് പൂഴ്ത്തി വച്ചു

അച്ഛൻ അന്ന് നൽകിയ വിശദീകരണ കുറിപ്പ് അമ്മ ഭാരവാഹികളായ ചിലർ പൂഴ്ത്തിവെച്ചുവെന്നു ഷമ്മി പറഞ്ഞു. ഇടവേള ബാബു അടക്കുമുള്ള ചിലരാണ് കത്ത് പൂഴ്ത്തിവെച്ചതെന്ന് ഇദ്ദേഹം ആരോപിച്ചു. കൂടാതെ തിലകന് മേൽ ചുമർത്തിയിരിക്കുന്ന വിലക്ക് പിൻവലിച്ച് മാപ്പു പറയണമെന്നും താരം പറഞ്ഞു. ഇന്നസെന്റ് എഎംഎംഎയുടെ പ്രസിഡന്റായപ്പോൾ ഈ വിഷയം ധരിപ്പിച്ചിരുന്നുവെന്നും ഷമ്മി തിലകൻ കൂട്ടിച്ചേർത്തു

 ദിലീപ് വിഷയം വേറെ

ദിലീപ് വിഷയം വേറെ

ദിലീപ്-തിലകൻ വിഷയം രണ്ടു രണ്ടാണെന്ന് ഷമ്മി പറഞ്ഞു. ഇതു രണ്ടും കൂട്ടി കുഴയ്ക്കേണ്ട ആവശ്യമില്ല. കൂടാതെ നടൻ ദിവീപിനെ പുറത്താക്കിയ നടപടി നിയമപരമായി നിലനിൽക്കുന്നതല്ല. ദിലീപിനെ പുറത്താക്കിയ നടപടി നിയമപരമായി നിലനിൽക്കുന്നില്ലെന്നും താരം പറഞ്ഞു. കൂടാതെ ദിലീപിനെ പുറത്താക്കിയെന്ന പ്രസ്താവന നടത്തിയ മമ്മൂട്ടി അടക്കമുള്ളവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഷമ്മി തിലകൻ ആരോപിച്ചു.

 മോഹൻലാലിൽ വിശ്വാസം

മോഹൻലാലിൽ വിശ്വാസം

മോഹൻലാലിന്റെ നേതൃത്വത്തിലുളള പുതിയ പാനൽ അധികാരത്തിലേറിയപ്പോൾ തിലകന് മേൽ ചുമർത്തിയിരിക്കുന്ന വിലക്ക് പിൻവലിക്കണമെന്ന് അവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. കൂടാതെ അമ്മയുടെ സുവനീറിൽ മരിച്ചവരുടെ പട്ടികയിൽ പോലും തിലകന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ലെന്നും ഇതും കൂടി പരിശേധിക്കണമെന്നും ഷമ്മി തിലകൻ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. തനിയ്ക്ക് മോഹൻലാൽ നേതൃത്വത്തിൽ നല്ല വിശ്വാസമുണ്ടെന്നും ഷമ്മി പറയുന്നുണ്ട്.

വിലക്കിന് കാരണം സൂപ്പർ

വിലക്കിന് കാരണം സൂപ്പർ

സൂപ്പർ താരങ്ങൾക്കെതിരെ വിമർശനം ഉന്നയിച്ചതിനെ തുടർന്നാണ് തിലകനെ അമ്മയിൽ നിന്ന് വിലക്കിയത്. എന്നാൽ വിലക്കിനെ തുടർന്ന് തിലകൻ മോഹൻലാലിന് കത്തയച്ചിരുന്നു. സംഭവത്തിൽ തിലകന്റെ വിശദീകരണം കേൾക്കാതെയായിരുന്നു അന്ന് നടപടി സ്വീകരിച്ചതെന്ന് മകൾ ഡോ സോണിയ കഴിഞ്ഞ പറഞ്ഞിരുന്നു.

  നടിമാർക്കൊപ്പം

നടിമാർക്കൊപ്പം

അമ്മയുടെ തീരുമാനത്തിനെതിരെ നടൻ ദീലീപിനെ തിരച്ചെടുത്തു കൊണ്ടുള്ള അമ്മയുടെ നിലപാടിനെതിരെയാണ് താരം. സംഭവത്തിൽ തന്റെ പിന്തുണ നടിമാർക്കൊപ്പമാണെന്നും ഷമ്മി തിലകൻ പറഞ്ഞു. മനോരമ ഓൺലൈനോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സിനിമയിൽ തന്റെ അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോഴും അത് തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X