ചുവപ്പില്‍ തിളങ്ങി മീനാക്ഷിയും കാവ്യയും, ആയിഷയുടെ വിവാഹത്തിന് ദിലീപിന്‍റെ മാസ് എന്‍ട്രി, വീഡിയോ വൈറല്‍
നാദിര്‍ഷയുടെ മകളായ ആയിഷ നാദിര്‍ഷയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഉപ്പള സ്വദേശിയായ ബിലാലാണ് ആയിഷയെ വിവാഹം ചെയ്തത്. വിവാഹനിശ്ചയം മുതലുള്ള വിശേഷങ്ങളിലെല്ലാം കൂട്ടുകാരികളും പങ്കെടുത്തിരുന്നു.
ദിലീപും നാദിര്‍ഷയും മാത്രമല്ല ഇവരുടെ കുടുംബാംഗങ്ങളും അടുത്ത സൗഹൃദം നിലനിര്‍ത്തുന്നുണ്ട്. മീനാക്ഷി ദിലീപിന്റെ അടുത്ത കൂട്ടുകാരികളാണ് ആയിഷയും ഖദീജയും. നമിത പ്രമോദുള്‍പ്പടെയുള്ള സുഹൃത്ത് ഗ്യാങ്ങിനെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. പ്രിയ കൂട്ടുകാരിയുടെ വിവാഹവും അതിന് മുന്നോടിയായുള്ള ചടങ്ങിലുമെല്ലാം തിളങ്ങുകയായിരുന്നു ദിലീപും കുടുംബവും. കഴിഞ്ഞ ദിവസം നടന്ന നിക്കാഹ് ചടങ്ങിലെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

ആയിഷയുടെ നിക്കാഹ്
നാദിര്‍ഷയുടെ മകളായ ആയിഷയുടെ നിക്കാഹായിരുന്നു കഴിഞ്ഞ ദിവസം. ഗംഭീര ആഘോഷമായാണ് ചടങ്ങ് നടത്തിയത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊക്കെയായി നിരവധി പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്.വരനെ സ്വീകരിക്കുന്നതിന്റേയും, വധുവിന്റെ പിതാവും വരനും തമ്മിലുള്ള ഹസ്തദാനത്തിന്റേയുമൊക്കെ ചിത്രങ്ങളും വീഡിയോയുമെല്ലാം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. കറുപ്പും ചുവപ്പുമായിരുന്നു വരന്‍രേയും വധുവിന്റേയും ഡ്രസ് കോഡ്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം ഇതേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞായിരുന്നു എത്തിയത്. രാമശ്ശേരി ഇഡ്ഡലിയുള്‍പ്പടെയുള്ള വിഭവങ്ങളായിരുന്നു ഒരുക്കിയത്.

ചുവപ്പണിഞ്ഞ് മീനാക്ഷിയും കാവ്യയും
ചുവപ്പ് സാരിയണിഞ്ഞ് മുല്ലപ്പൂ വെച്ചായിരുന്നു മീനാക്ഷി എത്തിയത്.സാല്‍വാറിലായിരുന്നു കാവ്യ മാധവന്‍. ആയിഷ നാദിര്‍ഷയ്‌ക്കൊപ്പം സാരിയണിഞ്ഞുള്ള മീനാക്ഷിയുടെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഇവരുടെ സുഹൃത്തുക്കളെല്ലാം ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞാണ് എത്തിയത്. വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളിലെല്ലാം മീനാക്ഷിയും നമിത പ്രമോദുമുള്‍പ്പടെയുള്ള സംഘം സജീവമായിരുന്നു. പ്രീ വെഡ്ഡിങ്ങ് ചടങ്ങിന്റെ വീഡിയോയും ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.

ദിലീപിന്റെ മാസ് എന്‍ട്രി
കുടുംബസമേതമായി വിവാഹ വേദിയിലേക്ക് എത്തുന്ന ദിലീപിന്റെ വീഡിയോയും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.ദിലീപിന് പിന്നാലെയായാണ് മീനാക്ഷിയും കാവ്യ മാധവനും നടന്നത്. ഇവരെ വേദിക്ക് അരികിലേക്ക് എത്തിക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. ഇത്തവണയും നാദിര്‍ഷയുടെ അതേ ഡ്രസ് കോഡിലാണ് ദിലീപ് എത്തിയത്. സുഹൃത്തിനും കുടുംബത്തിനുമൊപ്പമുള്ള ദിലീപിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

മീനാക്ഷി തിളങ്ങിയ ചടങ്ങ്
അപൂര്‍വ്വമായി മാത്രമേ മീനാക്ഷി ദിലീപ് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാറുള്ളൂ.നാളുകള്‍ക്ക് ശേഷമായി താരപുത്രി തിളങ്ങിയ ചടങ്ങായിരുന്നു ആയിഷയുടെ വിവാഹം. പ്രീ വെഡ്ഡിങ് ചടങ്ങിലെല്ലാം താരപുത്രി സജീവമായി പങ്കെടുത്തിരുന്നു. വ്യത്യസ്ത മേക്കോവറുകളുമായാണ് താരപുത്രി എത്തിയത്. മീനാക്ഷിയുടെയും നമിത പ്രമോദിന്റെയും ഡാന്‍സ് വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മീനാക്ഷിയുടെ ചിത്രങ്ങളും വീഡിയോയും വൈറലായി മാറിയതോടെ താരപുത്രിയുടെ സിനിമാപ്രവേശനം വീണ്ടും ചര്‍ച്ചയാവുകയായിരുന്നു.


Click it and Unblock the Notifications











