Don't Miss!
- Finance
കെഎസ്എഫ്ഇയിൽ നിന്ന് ചിട്ടിത്തുക സ്വന്തമാക്കാൻ സ്വർണം ജാമ്യമായി നൽകാം; നേട്ടങ്ങളറിയാം
- News
സഹോദര പുത്രിയെ ജഡ്ജിയാക്കാനുള്ള നീക്കം തടയണം: ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ കെടി ജലീല്‍
- Automobiles
ഷൈൻ ചെയ്യാൻ ഹീറോ സൂം, വാങ്ങുംമുമ്പ് അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ
- Sports
World Cup 2023: ഞാന്‍ ടീമിലെടുക്കുക അവനെ, ഇന്ത്യന്‍ സ്പിന്നറെ ചൂണ്ടിക്കാട്ടി മുന്‍ സെലക്ടര്‍
- Technology
ഒരു കൈ നോക്കുന്നോ? ജിയോ, എയർടെൽ, വിഐ കമ്പനികളുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്രീപെയ്ഡ് പ്ലാൻ
- Lifestyle
ഫെബ്രുവരി സമ്പൂര്‍ണ നക്ഷത്രഫലം: 27 നാളിനും അശ്വതി-രേവതി കൈവരും മഹാഭാഗ്യം
- Travel
ഭയവും കൗതുകവും ഒരുപോലെ! ഉത്തരാഖണ്ഡിലെ ഈ ഗ്രാമങ്ങൾ അതിശയിപ്പിക്കും!
'സ്നേഹമുള്ള ഭാര്യ, പെർഫെക്ട് മാച്ച്...'; ദിലീപിനൊപ്പം ചേർന്ന് നിന്ന് കാവ്യ മാധവൻ, വിവാഹത്തിൽ തിളങ്ങി താരങ്ങൾ!
ദിലീപും കാവ്യ മാധവനും അന്നും ഇന്നും മലയാളികളുടെ പ്രിയപ്പെട്ട താര ജോഡികളാണ്. കാവ്യ മാധവൻ വിവാഹിതയാകും മുമ്പ് ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള ഗോസിപ്പ് ദിലീപും കാവ്യ മാധവനും പ്രണയത്തിലാണ് ഉടൻ വിവാഹിതരാകും എന്നാണ്.
മഞ്ജുവിനെ ദിലീപ് വിവാഹം ചെയ്ത് ഒരു കുഞ്ഞ് പിറന്നശേഷവും നിരന്തരമായി ഇത്തരം ഗോസിപ്പുകൾ വരാറുണ്ടായിരുന്നു. കാവ്യ മാധവൻ നിഷാൽ ചന്ദ്രയെ വിവാഹം ചെയ്ത ശേഷം ഇത്തരം ഗോസിപ്പുകൾ വരുന്നത് നിന്നു.
പിന്നീട് കാവ്യ മാധവൻ വിവാഹമോചിതയായതോടെ ദിലീപ്-കാവ്യ പ്രണയം വീണ്ടും ഗോസിപ്പകളിൽ നിറയുകയായിരുന്നു. നിഷാൽ ചന്ദ്രയുമായി പിരിഞ്ഞ ശേഷമാണ് ഗോസിപ്പുകൾ സത്യമായി എന്നപോലെ ദിലീപും കാവ്യ മാധവനും 2016ൽ വളരെ ചെറിയ ചടങ്ങിൽ വെച്ച് വിവാഹിതരായത്.
താൻ കാരണം ഏറ്റവും കൂടുതൽ ഗോസിപ്പുകൾ കേട്ട നടിയാണ് കാവ്യയെന്നും അതിനാലാണ് കാവ്യയെ തന്നെ ജീവിത സഖിയാക്കാമെന്ന് തീരുമാനിച്ചത് എന്നുമാണ് ദിലീപ് വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തി പറഞ്ഞത്.

ഇപ്പോഴും ഇരുവരും ഒരുമിച്ച് തൊണ്ണൂറുകളിലും രണ്ടായിരത്തിലും ചെയ്ത് തിയേറ്ററുകളിലെത്തിച്ച സിനിമകളെല്ലാം വലിയ ഹിറ്റാണ്. വിവാഹം കഴിഞ്ഞ് ആറ് വർഷം പിന്നിടുമ്പോൾ ഇരുവർക്കും മഹാലക്ഷ്മിയെന്നൊരു മകളുണ്ട്.
മഞ്ജുവുമായുള്ള ബന്ധത്തിൽ ദിലീപിന് പിറന്ന മകൾ മീനാക്ഷിയും ദിലീപിനൊപ്പമാണ് താമസം. വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന കാവ്യ മാധവൻ കുടുംബ ജീവിതത്തിനാണ് ഇപ്പോൾ പ്രാധാന്യം കൊടുക്കുന്നത്.

സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നതിനാൽ കാവ്യയുടെ വിശേഷങ്ങൾ ആരാധകർ അറിയുന്നത് സോഷ്യൽമീഡിയ പേജുകൾ വഴിയാണ്. ദിലീപും മീനാക്ഷിയുമെല്ലാം ഇടയ്ക്കിടെ കാവ്യയുടെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. അതേസമയം ഇപ്പോഴിത കാവ്യയുടേയും ദിലീപിന്റേയും പുതിയ കപ്പിൾ ഫോട്ടോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
നിർമാതാവ് സജി നന്ത്യാട്ടിന്റെ മകന്റെ വിവാഹത്തിലാണ് ദിലീപും കാവ്യയും ഒന്നിച്ച് എത്തിയത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരേയും പൊതുചടങ്ങില്‍ ഒന്നിച്ചുകാണുന്നത്.

സജി നന്ത്യാട്ടിന്റെ മകന്‍ ജിമ്മിയുടെ വിവാഹത്തിനാണ് താരദമ്പതികൾ ഒന്നിച്ചെത്തിയത്. സാറയാണ് ജിമ്മിയുടെ വധു. ഉണ്ണി മുകുന്ദൻ, വിജയ് ബാബു, ദിലീപിന്റെ അനുജനും സംവിധായകനുമായ അനൂപ് പദ്മനാഭൻ എന്നിവരും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
പള്ളിയിൽ വെച്ചു നടന്ന ചടങ്ങിൽ വിജയ് ബാബു, ലിസ്റ്റിൻ സ്റ്റീഫന്‍, ആല്‍വിൻ ആന്റണി തുടങ്ങിയവർ പങ്കെടുത്തു. ദിലീപിന്റേയും കാവ്യയുടേയും കപ്പിൾ ഫോട്ടോ വൈറലായതോടെ നിരവധി ആരാധകർ കമന്റുമായി എത്തി.

പെർഫെക്ട് മാച്ച് എന്നാണ് ആരാധകരിൽ ഏറെയും ഫോട്ടോയ്ക്ക് കമന്റ് ചെയ്തത്. സിനിമാക്കാരുടെ സ്പെഷ്യൽ ഫങ്ഷനുകളിൽ മാത്രമാണ് കാവ്യ മാധവൻ ദിലീപിനൊപ്പം എത്താറുള്ളത്. അല്ലാത്തപക്ഷം അഭിമുഖത്തിൽ പോലും കാവ്യ പ്രത്യക്ഷപ്പെടാറില്ല.
അതേപോലെ തന്നെ ദിലീപിന്റെ മകൾ മീനാക്ഷിക്ക് കാവ്യ സ്വന്തം അമ്മയെപ്പോലെയാണ്. കാവ്യയുടെ പിറന്നാളിനൊക്കെ ഹൃദയം നിറഞ്ഞ സ്നേഹത്തോടെയുള്ള പിറന്നാൾ കുറിപ്പുകളാണ് മീനാക്ഷി പങ്കുവെക്കാറുള്ളത്.

കട്ടത്താടി ലുക്കിലുള്ള ദിലീപിനെയാണ് പുതിയ വൈറൽ കപ്പിൾ ചിത്രത്തില്‍ കാണുന്നത്. ജിമിക്കിയിട്ട് ചിരിച്ച മുഖത്തോടെയായാണ് കാവ്യയും പോസ് ചെയ്തത്. നാളുകള്‍ക്ക് ശേഷമായാണ് കാവ്യയെ ഇത്രയും സന്തോഷത്തില്‍ കാണുന്നതെന്നും ആരാധകർ കുറിച്ചു.
കാവ്യ മാധവന്‍ ലേറ്റസ്റ്റ് എന്ന് പറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം ഫാന്‍സ് ഗ്രൂപ്പുകളില്‍ കാവ്യയുടെ ഒരു ചിത്രം വൈറലായിരുന്നു. ഒരു കല്യാണത്തിന് വധൂ വരന്മാര്‍ക്കൊപ്പം നില്‍ക്കുന്ന കാവ്യയുടെ ചിത്രമായിരുന്നു അത്. കേരള സാരിയുടുത്ത് നിറഞ്ഞ പുഞ്ചിരിയോടെയാണ് കാവ്യ ചിത്രത്തില്‍ എത്തിയത്. വലിയ മാറ്റങ്ങളൊന്നും കാവ്യയ്ക്ക് വന്നിട്ടില്ല എന്നാണ് കമന്റുകളിലൂടെ ആരാധകർ പറഞ്ഞത്.