കാവ്യ മാധവന്റെയും ദിലീപിന്റെയും മകളെ കണ്ടിട്ടുണ്ടോ? മഹാലക്ഷ്മിയുടെ പിറന്നാള്‍, സര്‍പ്രൈസായി ഫോട്ടോ?
ജനപ്രിയ നടന്‍ ദിലീപിന്റെ പ്രിയതമ കാവ്യ മാധവന്റെയും ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളിലൊന്നാണ് ഒക്ടോബര്‍ പത്തൊന്‍പത്. കഴിഞ്ഞ വര്‍ഷം ഈ ദിവസമാണ് താരദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറക്കുന്നത്. വിജയദശമി ദിനത്തില്‍ ജനിച്ചതിനാല്‍ മകള്‍ക്ക് മഹാലക്ഷ്മി എന്നായിരുന്നു പേരിട്ടത്. മീനാക്ഷിയ്ക്ക് കൂട്ടിനായി കുഞ്ഞനിയത്തി വന്ന കാര്യം സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു ദിലീപ് അറിയച്ചത്.

മകളുടെ ഇരുപത്തിയെട്ട് കെട്ട് ചടങ്ങ് വിപുലമായി ആഘോഷിച്ചെങ്കിലും പിന്നീട് കാര്യമായ ആഘോഷം പുറത്തറിഞ്ഞില്ല. ഇതുവരെ മഹാലക്ഷ്മിയുടെ ഫോട്ടോ പുറത്ത് വിട്ടാതെ സര്‍പ്രൈസ് ആക്കി വെച്ചിരിക്കുകയാണ് ദിലീപും കാവ്യയും. താരപുത്രിയുടെ ഒന്നാം പിറന്നാള്‍ അതിഗംഭീരമായി ആഘോഷിക്കുമെന്നാണ് ഇപ്പോള്‍ അറിയുന്നത്.
അതോടെ പിറന്നാള്‍ ദിവസമെങ്കിലും താരപുത്രിയെ പുറം ലോകത്തിന് കാണിക്കുമോ എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇക്കാര്യം പലപ്പോഴായി ആരാധകര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇക്കാര്യത്തെ കുറിച്ച് ദിലീപോ കാവ്യയോ പ്രതികരിച്ചിട്ടില്ല. പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയതൊക്കെയും മകളെ കൂട്ടാതെ ആയിരുന്നു. അതിനാല്‍ ആരാധകരുടെ ആവശ്യം ഇതുവരെയും നടന്നിട്ടില്ല. കുഞ്ഞനയിത്തിയ്ക്ക് വേണ്ടി മീനാക്ഷിയുടെ സര്‍പ്രൈസ് സമ്മാനം ഉണ്ടാവുമോ എന്നും വൈകാതെ അറിയാം.


Click it and Unblock the Notifications