മീനാക്ഷിയുടെ അനിയത്തി മഹാലക്ഷ്മി! മകളുടെ പേരിടല്‍ ചടങ്ങ് ഗംഭീരമാക്കി കാവ്യയും ദിലീപും! കാണൂ!

ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളായ ദിലീപിന്റെയും കാവ്യ മാധവന്റെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത് അടുത്തിടെയാണ്. മീനാക്ഷിക്ക് ശേഷം കുടുംബത്തിലേക്ക് മറ്റൊരു കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കുവെച്ചത് ദിലീപ് തന്നെയായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കാവ്യ മാധവന്‍ പ്രസവിച്ചിവെന്നും അമ്മയും മകളും സന്തോഷകരമായിരിക്കുന്നുവെന്നും താരം അറിയിച്ചത്. താരത്തിന്റെ പേസ്ബുക്ക് പോസ്റ്റ് വൈറലായി മാറിയിരുന്നു. കാവ്യ മാധവന്‍ ഗര്‍ഭിണിയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നുവെങ്കിലും താരപിതാവ് ഇക്കാര്യത്തില്‍ സ്ഥിരീകരണം നടത്തിയതോടെയാണ് ആരാധകരുടെ സന്തോഷം ഇരട്ടിച്ചത്.

ദിലീപിനൊപ്പമുള്ള ആദ്യ പിറന്നാളും കാവ്യ ഗംഭീരമാക്കിയിരുന്നു. പിറന്നാളും ബേബി ഷവര്‍ ആഘോഷവും ഒരുമിച്ചായിരുന്നു നടത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ വൈറലായിരുന്നു. നാളുകള്‍ പിന്നിടുന്നതിനിടയിലാണ് കുഞ്ഞതിഥി എത്തിയെന്ന് ദിലീപ് സ്ഥിരീകരിച്ചത്. മീനാക്ഷി മെഡിക്കല്‍ പഠനത്തിനായി ചെന്നൈയിലേക്ക് പോയെന്നും താരകുടുംബം വ്യക്തമാക്കിയിരുന്നു. പത്മസരോവരത്തിലെ കുഞ്ഞതിഥിയെ കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. കഴിഞ്ഞ ദിവസമായിരുന്നു കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ് നടന്നത്. ചടങ്ങിനിടയിലെ കൂടുതല്‍ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. വിശേഷങ്ങളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

കുഞ്ഞിന് പേരിട്ടു

കുഞ്ഞിന് പേരിട്ടു

അടുത്തിടെയായിരുന്നു ദിലീപും കാവ്യയ്ക്കും പെണ്‍കുഞ്ഞ് ജനിച്ചത്. കാത്തിരിപ്പിനൊടുവിലെത്തിയ മകളെക്കുറിച്ച് ഇരുവരും വാചാലരായിരുന്നു. മകളുടെ പേരിടല്‍ ചടങ്ങായിരുന്നു കഴിഞ്ഞ ദിവസം നടത്തിയത്. ചടങ്ങിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലെ തരംഗമായി മാറിയിരുന്നു. അപ്രതീക്ഷിതമായി ചില പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിരുന്നുവെങ്കിലും നാളുകള്‍ക്ക് ശേഷം നഷ്ടമായ സന്തോഷം തിരിച്ചുവന്നതിന്റെ ആശ്വാസത്തിലാണ് കുടുംബാഗംങ്ങള്‍. പ്രതിസന്ധി ഘട്ടത്തില്‍ ശക്തമായ പിന്തുണയായിരുന്നു താരത്തിനും കുടുംബത്തിനും ലഭിച്ചത്.

മീനാക്ഷിയും മഹാലക്ഷ്മിയും

മീനാക്ഷിയും മഹാലക്ഷ്മിയും

മീനാക്ഷിക്ക് പിന്നാലെയെത്തിയ മകള്‍ക്ക് മഹാലക്ഷ്മിയെന്നാണ് പേര് നല്‍കിയിട്ടുള്ളത്. വിജയദശമി ദിനത്തിലായിരുന്നു മകള്‍ ജനിച്ചത്. ദിലീപായിരുന്നു മകള്‍ എത്തിയ സന്തോഷം പങ്കുവെച്ച് രംഗത്തെത്തിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും എന്നും നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയും ഞങ്ങള്‍ക്കൊപ്പമുണ്ടാവണമെന്നും താരം പറഞ്ഞിരുന്നു. നാളുകള്‍ക്ക് ശേഷമാണ് മകളുടെ പേരിടല്‍ ചടങ്ങ് നടത്തിയത്.

ചിത്രങ്ങളും പുറത്തുവന്നു

ചിത്രങ്ങളും പുറത്തുവന്നു

ചടങ്ങിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. കുഞ്ഞിന്റെ ചിത്രങ്ങള്‍ പുരത്തുവിടരുതെന്ന് ദിലീപ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. സെറ്റ് സാരിയണിഞ്ഞ് അതീവ സന്തോഷവതിയായി ദിലീപിനൊപ്പം നില്‍ക്കുന്ന കാവ്യ മാധവന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. താരത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റും ഇന്‍സ്റ്റഗ്രാമിലൂടെ ഫോട്ടോ പുറത്തുവിട്ടിരുന്നു. മകള്‍ക്കൊപ്പം ഒരുപാട് വര്‍ഷം കഴിയാനാവട്ടയെന്നും അദ്ദേഹം ആശംസിച്ചിരുന്നു.

കാവ്യ മാധവന്‍ അതീവ സുന്ദരി

കാവ്യ മാധവന്‍ അതീവ സുന്ദരി

ശാലീന സൗന്ദര്യവുമായി സിനിമയിലേക്കെത്തിയതാണ് കാവ്യ മാധവന്‍. മലയാളികളുടെ സൗന്ദര്യ സങ്കല്‍പ്പങ്ങളെക്കുറിച്ച് ചോദിക്കുമ്പോള്‍ ഈ താരത്തിനെക്കുറിച്ച് നിരവധി പേര്‍ പറയാറുണ്ട്. പ്രസവത്തിന് ശേഷം അതീവ സുന്ദരിയായിരിക്കുകയാണ് താരം. താരപത്‌നിയുടെ സൗന്ദര്യത്തിന് തെല്ലും മങ്ങലേറ്റിട്ടില്ലെന്നാണ് ആരാധകരും പറഞ്ഞത്. സെറ്റ് സാരി ധരിച്ചുള്ള ചിത്രങ്ങളായിരുന്നു പുറത്തുവന്നത്.

മീനാക്ഷിയെവിടെ?

മീനാക്ഷിയെവിടെ?

കുഞ്ഞനിയത്തിയുടെ പേരിടല്‍ ചടങ്ങിനായി മീനൂട്ടിയെത്തിയില്ലേയെന്നായിരുന്നു ആരാധകരുടെ ചോദ്യം. മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ മീനാക്ഷി ചെന്നൈയിലാണെന്നും അച്ഛന്റെയും അമ്മയുടെയും സന്തോഷത്തില്‍ പങ്കുചേരാന്‍ അടുത്തില്ലെന്നും നേരത്തെ കാവ്യ മാധവന്റെ പിതാവ് പറഞ്ഞിരുന്നു. കുഞ്ഞനിയത്തിയെക്കാണാനായി താരപുത്രി എത്തിയില്ലേയെന്നും ചിത്രങ്ങളിലൊന്നും കണ്ടില്ലേയെന്നുമൊക്കെയാണ് ആരാധകരുടെ ചോദ്യം.

കുഞ്ഞിന്റെ ചിത്രം

കുഞ്ഞിന്റെ ചിത്രം

കുഞ്ഞിന്റെ ചിത്രം കാണാനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ അടുത്തെങ്ങും ആ ആഗ്രഹം സഫലമാവുന്ന ലക്ഷണങ്ങളില്ല. കുഞ്ഞിന്റെ ചിത്രം പുറത്തുവിടരുതെന്ന തരത്തിലുള്ള നിര്‍ദേശം താരം നല്‍കിയിരുന്നതായി നേരത്തെ പലരും പറഞ്ഞിരുന്നു. പേരിടല്‍ ചടങ്ങിനിടയിലെ ചിത്രങ്ങള്‍ക്കിടയിലും കുഞ്ഞിനെക്കാണാന്‍ കഴിയാത്തതിന്റെ നിരാശയിലാണ് ആരാധകര്‍. പേര് പുറത്തുവിട്ടേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു.

സുഹൃത്തുക്കളും ബന്ധുക്കളും

സുഹൃത്തുക്കളും ബന്ധുക്കളും

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു പേരിടല്‍ ചടങ്ങില്‍ പങ്കെടുത്തത്. പ്രൊഫസര്‍ ഡിങ്കന്റെ ചിത്രീകരണത്തിനായി വിദേശത്തേക്ക് പോവാനുള്ള തയ്യാറെടുപ്പിലാണ് ദിലീപ്. ആക്ഷന്‍ രംഗങ്ങളും ഗാനചിത്രീകരണവുമൊക്കെയാണ് ഇനി ബാക്കിയുള്ളത്. വിഖ്യാത ആക്ഷന്‍ കോറിയോഗ്രാഫറായ കെച്ച കെംബഡ്കിയാണ് ചിത്രത്തിനായി ആക്ഷനൊരുക്കുന്നത്. ജനുവരി 15 വരെ വിദേശത്ത് ചിത്രീകരണത്തിനായി പോവുന്നതിനുള്ള അനുമതി താരത്തിന് ലഭിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X