പ്രസവശേഷവും അതീവ സുന്ദരിയായി കാവ്യ മാധവന്‍! പുതിയ ചിത്രം പുറത്ത്! കുഞ്ഞിന്റെ പേരിടല്‍ കഴിഞ്ഞു?

താരങ്ങളുടെ കുടുംബ കാര്യങ്ങളെ കുറിച്ച് അറിയാന്‍ ആരാധകര്‍ക്ക് വലിയ താല്‍പര്യമാണ്. പ്രത്യേകിച്ചും ദിലീപ്-കാവ്യ മാധവന്‍ കുടുംബത്തെ കുറിച്ച്. കാലങ്ങളായി ഇരുവരും ഗോസിപ്പ് കോളങ്ങളില്‍ കുടുങ്ങിയിരുന്നു. എന്നാല്‍ 2016 നവംബറില്‍ ഇരുവരും വിവാഹം കഴിച്ചതോടെ പാപ്പരാസികളുടെ വാ അടഞ്ഞു. വിദേശത്തേക്കും മറ്റും യാത്ര ചെയ്യുമ്പോഴും മറ്റും താരകുടുംബത്തിന് പിന്നാലെയായിരുന്നു ക്യാമറ കണ്ണുകള്‍.

കാവ്യ മാധവന്‍ ഗര്‍ഭിണിയാണെന്ന് ഗോസിപ്പുകളായിരുന്നു ആദ്യം പ്രചരിച്ചത്. കാവ്യയുടെ അച്ഛന്‍ ഒടുവില്‍ സത്യം പുറത്ത് കൊണ്ട് വന്നിരുന്നു. കഴിഞ്ഞ മാസം ദിലീപ്-കാവ്യ താരദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നിരുന്നു. കുഞ്ഞതിഥിയുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകരും കാത്തിരിപ്പിലാണ്. അതിനിടെയാണ് സോഷ്യല്‍ മീഡിയ വഴി കുടുംബത്തിന്റെ പുതിയ ചിത്രങ്ങള്‍ വന്നിരിക്കുന്നത്.

 താരവിവാഹം

താരവിവാഹം

മലയാളക്കരയെ അത്ഭുതപ്പെടുത്തി കൊണ്ട് 2016 നവംബര്‍ 25 നായിരുന്നു ദിലീപ്-കാവ്യ മാധവന്‍ വിവാഹം നടന്നത്. വിവാഹത്തിന്റെ അന്ന് രാവിലെയാണ് ഇരുവരുടെയും വിവാഹം പുറംലോകം അറിഞ്ഞത്. അത്രയും രഹസ്യമായിട്ടായിരുന്നു വിവാഹക്കാര്യങ്ങള്‍ ഇരുകുടുംബവും നീക്കിയത്. അച്ഛന്റെ വിവാഹത്തിന് മുന്നില്‍ നിന്നത് മകള്‍ മീനാക്ഷിയായിരുന്നു. വിവാഹത്തോടെ താരകുടുംബം അതീവ സന്തോഷത്തോടെയായിരുന്നു ജീവിച്ചിരുന്നത്. ഇടക്കാലത്ത് വലിയൊരു പ്രതിസന്ധി തേടി എത്തിയിരുന്നെങ്കിലും അതിനെല്ലാം മറികടന്നിരുന്നു.

കുഞ്ഞതിഥിയ്ക്കുള്ള കാത്തിരിപ്പ്

കുഞ്ഞതിഥിയ്ക്കുള്ള കാത്തിരിപ്പ്

കാവ്യ മാധാവനും ദിലീപും അവരുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസങ്ങളിലൂടെയാണ് കടന്ന് പോയത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കാവ്യ ഗര്‍ഭിണിയാണെന്ന വാര്‍ത്ത അടുത്തിടെയാണ് ഔദ്യോഗികമായി പുറത്ത് വന്നത്. മകള്‍ ഏട്ട് മാസം ഗര്‍ഭിണിയാണെന്ന് കാവ്യയുടെ അച്ഛനായിരുന്നു വെളിപ്പെടുത്തിയത്. കാവ്യയുടെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് വലിയൊരു സര്‍പ്രൈസുമായി ബേബി ഷവര്‍ പാര്‍ട്ടിയും നടത്തിയിരുന്നു. നിറവയറുമായി നില്‍ക്കുന്ന കാവ്യയുടെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.

 ദിലീപിന്റെ കുഞ്ഞ്

ദിലീപിന്റെ കുഞ്ഞ്

കഴിഞ്ഞ വിജയദശമി ദിനത്തിലായിരുന്നു ദിലീപ്-കാവ്യ ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നത്. എന്റെ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തി കൂടി എത്തിയിരിക്കുന്നു എന്ന വാര്‍ത്ത ഔദ്യോഗികമായി ദിലീപ് തന്നെയായിരുന്നു പുറത്ത് വിട്ടത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും. നിങ്ങളുടെ സ്നേഹവും പ്രാര്‍ത്ഥനയും എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാവണമെന്നുമായിരുന്നു ദിലീപ് അന്ന് പറഞ്ഞത്. ഇതോടെ ആരാധകരും ആവേശത്തിലായിരുന്നു.

കുഞ്ഞിന് പേരിട്ടു..?

കുഞ്ഞിന് പേരിട്ടു..?

കുഞ്ഞ് ജനിച്ച വിവരം പങ്കുവെച്ചെങ്കിലും ഒരു ചിത്രം കിട്ടാന്‍ വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. എന്നാല്‍ കഴിഞ്ഞ ദിവസമാണ് ദീലിപിന്റെയും കാവ്യയുടെയും ഏറ്റവും പുതിയ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പ്രചരിച്ചത്. കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിനിടെ എന്ന് പറഞ്ഞ് പ്രചരിച്ച ചിത്രത്തില്‍ ദിലീപും കാവ്യയും മാത്രമേയുള്ളു. മുണ്ടും ഷര്‍ട്ടും ധരിച്ച് ദിലീപും കേരള സാരിയില്‍ കാവ്യ തിളങ്ങി നില്‍ക്കുന്ന കാവ്യയുമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. പ്രസവം കഴിഞ്ഞിട്ടും കാവ്യ അതീവ സുന്ദരിയായിരിക്കുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.

പുറത്ത് വന്ന ചിത്രം

കാവ്യയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഉണ്ണിയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ കാവ്യയ്ക്കും ദിലീപിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. കാവ്യയുടെ വിവാഹത്തിന് ഒരുക്കിയ ഉണ്ണി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കുഞ്ഞുവാവയ്‌ക്കൊപ്പം ജീവിതകാലം മുഴുവന്‍ സന്തോഷത്തോടെ ജീവിക്കാന്‍ എല്ലാവിധ ആശംസകളും. 28-ാം ദിവസം കുഞ്ഞിന്റെ പേരിടല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ പറ്റിയതില്‍ സന്തോഷമാണ്. സുന്ദരിയായ മമ്മയും എന്റെ അടുത്ത സുഹൃത്തും എന്നുമാണ് ഉണ്ണി ചിത്രം പങ്കുവെച്ച് കൊണ്ട് പറഞ്ഞിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X