»   » ഈ സിനിമകളില്‍ കാവ്യയും ദിലീപും ഒന്നിക്കാതിരുന്നത് എന്തായിരുന്നു... 5 സിനിമകള്‍ ഇതാ

ഈ സിനിമകളില്‍ കാവ്യയും ദിലീപും ഒന്നിക്കാതിരുന്നത് എന്തായിരുന്നു... 5 സിനിമകള്‍ ഇതാ

By: Rohini
Subscribe to Filmibeat Malayalam

അങ്ങനെ ഏറെ ഗോസിപ്പുകള്‍ക്കൊടുവില്‍ കാവ്യ മാധവനും ദിലീപും വിവാഹിതരായി. തന്റെ ആദ്യ നയകനെ തന്നെ കാവ്യ ജീവിതത്തിലെ നായകനാക്കി. പ്രേം നസീറും ഷീലയും കഴിഞ്ഞാല്‍ മലയാളത്തില്‍ ഏറ്റവും അധികം ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചത് കാവ്യ മാധവനും ദിലീപുമാണ്.

ചന്ദ്രനുദിക്കുന്ന ദിക്കു മുതല്‍ പിന്നെയും വരെ -മികച്ച കെമിസ്ട്രി ഇനി ജീവിതത്തിലും

21 ഓളം ചിത്രങ്ങളില്‍ കാവ്യയും ദിലീപും ഒന്നിച്ചഭിനയിച്ചു. എന്നാല്‍ അതില്‍ അഞ്ച് ചിത്രങ്ങളില്‍ ഇരുവരും പ്രണയ ജോഡികള്‍ ആയിരുന്നില്ല. നോക്കാം, കാവ്യയും ദിലീപും ജോഡികളായി അഭിനയിക്കാത്ത ആ അഞ്ച് ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന്...

ഡാര്‍ലിങ് ഡാര്‍ലിങ് (2000)

ദിലീപ് നെഗറ്റീവ് വേഷത്തിലെത്തിയ ചിത്രമാണ് ഡാര്‍ലിങ് ഡാര്‍ലിങ്. കാവ്യ അവതരിപ്പിയ്ക്കുന്ന പദ്മജ എന്ന കഥാപാത്രത്തെ ദിലീപ് (കാര്‍ത്തിക്) പ്രണയിക്കുന്നുണ്ടെങ്കിലും പദ്മജ പ്രണയിക്കുന്നത് കൊച്ചുകുറുപ്പി(വിനീത്)നെയാണ്. കാവ്യയും വിനീതുമാണ് ചിത്രത്തിലെ നായികാ നായകന്മാര്‍.

ദോസ്ത് (2001)

2001 ല്‍ പുറത്തിറങ്ങിയ ദോസ്ത് എന്ന ചിത്രത്തില്‍ ദിലീപിന്റെ സഹോദരിയായിട്ടാണ് കാവ്യ മാധവന്‍ എത്തിയത്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ കാവ്യയുടെ കാമുകന്റെ വേഷത്തില്‍ അഭിനയിച്ചത്.

പെരുമഴക്കാലം (2004)

കമല്‍ സംവിധാനം ചെയ്ത പെരുമഴക്കാലം എന്ന ചിത്രത്തില്‍ കാവ്യ മാധവനും മീര ജാസ്മിനും തകര്‍ത്തഭിനയിക്കുകയായിരുന്നു. രണ്ട് സ്ത്രീകളുടെ കഥയാണ് ചിത്രം. മീര ജാസ്മിന്റെ ഭര്‍ത്താവായിട്ടാണ് ദിലീപ് ചിത്രത്തിലെതതിയത്. കാവ്യയുടെ നായകനായി വിനീത് അഭിനയിച്ചു.

ട്വന്റി 20 (2008)

മലയാളത്തിലെ എല്ലാ താരങ്ങളും ഒന്നിച്ച ചിത്രമാണ് ട്വന്റി 20. ദിലീപ് നിര്‍മിച്ച ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. എന്നാല്‍ കാവ്യ വളരെ ചെറിയൊരു വേഷത്തില്‍ അതിഥി താരമായി എത്തുകയായിരുന്നു. മോഹന്‍ലാലിന്റെ പെങ്ങളായി അഭിനയിക്കുന്ന നാടക നടിയാണ് ചിത്രത്തില്‍ കാവ്യ. ഭാവനയാണ് ദിലീപിന്റെ ജോഡിയായി അഭിനയിച്ചത്

ചൈന ടൗണ്‍ (2011)

ദിലീപ്, ജയറാം, മോഹന്‍ലാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റാഫി - മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത ചിത്രമാണ് ചൈന ടൗണ്‍. ചിത്രത്തിലെ കേന്ദ്ര നായികയായി എത്തിയ കാവ്യ മോഹന്‍ലാലിന്റെ ജോഡിയായിട്ടാണ് അഭിനയിച്ചത്.

English summary
Dileep and Kavya Madhavan have acted together in good number of movies. From that list of movies, do you know the films in which they weren't paired opposite each other?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam