Don't Miss!
- Lifestyle
Horoscope Today, 4 February 2023: പണം നേടാനുള്ള ശ്രമങ്ങളില്‍ വിജയം, ആഗ്രഹിച്ച ജോലിനേട്ടം; രാശിഫലം
- News
ടൂറിസം മേഖലക്കും വന്‍ കുതിപ്പേകുന്ന ബജറ്റ്: പ്രശംസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്
- Sports
ചാരുവിനെ ആദ്യം കണ്ടത് കാന്റീനില്‍ വച്ച്, പ്രണയത്തിന്റെ തുടക്കം എങ്ങനെ? സഞ്ജു പറയുന്നു
- Technology
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുകൾ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
'ഹൃദയമുള്ളവൾ, എല്ലായിപ്പോഴും നിന്നിലെ മികച്ചതാവുക'; മീനാക്ഷിക്ക് പിറന്നാൾ ആശംസകളുമായി സുഹൃത്തുക്കളും ആരാധകരും!
താരപുത്രന്മാർക്കും താരപുത്രിമാർക്കും ഒരു സിനിമയിലും മുഖം കാണിച്ചില്ലെങ്കിലും വലിയ ആരാധക വൃന്ദമുണ്ടാവുക എന്നത് സിനിമ മേഖലയിലെ സ്ഥിരം കാഴ്ചയാണ്. ബോളിവുഡിൽ മാത്രമല്ല മറ്റെല്ലാ ഭാഷകളിലും എന്തിന് മലയാളത്തിൽ അടക്കം ലക്ഷകണക്കിന് ആരാധകരുള്ള താര പുത്രന്മാരും താരപുത്രിമാരും നിരവധിയാണ്. ഇവർക്കെല്ലാം സോഷ്യൽമീഡിയയിൽ പ്രത്യേകം ഫാൻസ് പേജുകളുമുണ്ട്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദീലിപ്. ദിലീപിന്റേയും മഞ്ജു വാര്യരുടേയും ഏക മകളായതിനാൽ തന്നെ മീനാക്ഷി സിനിമാ പ്രേമികൾക്ക് പ്രിയപ്പെട്ടവളാണ്.
'കൂട്ടിന് ഒരാൾ കൂടി, മീര അനിലിന്റേയും ഭർത്താവിന്റേയും പുതിയ സന്തോഷം'; ചിത്രങ്ങൾ പങ്കുവെച്ച് മീര!
ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ഉണ്ടെങ്കിലും വല്ലപ്പോഴും മാത്രമാണ് മീനാക്ഷി പോസ്റ്റുകൾ പങ്കുവെക്കുന്നത്. 2020ൽ ആണ് മീനാക്ഷി സോഷ്യൽമീഡിയയിൽ അകൗണ്ട് തുറന്നത്. മൂന്ന് ലക്ഷത്തിനടുത്ത് ആരാധകരെ ചുരുങ്ങിയ സമയം കൊണ്ട് മീനാക്ഷി സ്വന്തമാക്കി. ഇന്ന് ഇരുപത്തിരണ്ടാം പിറന്നാൾ ആഘോഷിക്കുകയാണ് മീനാക്ഷി. രാത്രി മുതൽ തന്നെ സോഷ്യൽമീഡിയ വഴി മീനാക്ഷിക്ക് ആരാധകരുടേയും പ്രിയപ്പെട്ടവരുടേയും പിറന്നാൾ ആശംസ പ്രവാഹമാണ്.

നടിയും മീനാക്ഷിയുടെ സുഹൃത്തുമായ നമിത പ്രമോദ് അടക്കമുള്ളവർ ആശംസകൾ അറിയിച്ച് സോഷ്യൽമീഡിയയിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. 'നിന്റെ ഹൃദയത്തേയും ദയയേയും സൗമ്യതയേയും ഞാൻ ആരാധിക്കുന്നു. നീ നീയായിരിക്കുക... എല്ലായ്പ്പോഴും നിന്റെ മികച്ചതാവുക... നല്ല ആരോഗ്യവും സന്തോഷവും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ...' എന്നാണ് മീനാക്ഷിക്കായി നമിത കുറിച്ചത്. ഒപ്പം മീനാക്ഷിയെ ചുമലിലേറ്റി നിൽക്കുന്ന ചിത്രവും നമിത പങ്കുവെച്ചു. മീനാക്ഷിയെ കുറിച്ച് ചോദിച്ചാൽ വാ തോരാതെ സംസാരിക്കും നമിത. അത്രത്തോളം അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. മീനാക്ഷിയുമായുള്ള സൗഹൃദത്തെ കുറിച്ച് ഒരിക്കൽ നമിത പറഞ്ഞത് ഇങ്ങനെയായിരുന്നു. 'മിക്കവാറും കാണുന്നവരാണ് ഞങ്ങൾ. സ്ഥിരം വിളിക്കാറുമുണ്ട്. ഞങ്ങൾ തമ്മിൽ വല്ലാത്തൊരു ആത്മബന്ധമുണ്ട്' എന്നാണ്.

മീനാക്ഷിയുമായി മാത്രമല്ല കാവ്യ മാധവനും ദിലീപുമായും അടുത്ത ബന്ധമുണ്ട് നമിതയ്ക്ക്. പുറത്ത് പോവുമ്പോൾ ഇടയ്ക്ക് പർദ്ദ ഉപയോഗിക്കാറുണ്ട് താനെന് നമിത പറഞ്ഞിരുന്നു. ഇതേക്കുറിച്ച് പറഞ്ഞ് തന്നത് കാവ്യ മാധവനായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. ഇടയ്ക്ക് ഈ മാർഗം താനും പ്രയോഗിക്കുമെന്നുമായിരുന്നു നമിത അന്ന് പറഞ്ഞത്. മീനാക്ഷിയുടെ കുട്ടിക്കാലം മുതലുള്ള ഫോട്ടോകൾ കോർത്തിണക്കിയാണ് ആരാധകർ പിറന്നാൾ ആശംസകൾ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷവും മീനാക്ഷിക്കായി ദിലീപ് ആഘോഷമായ ബർത്ത് ഡേ പാർട്ടി നടത്തിയിരുന്നു. ദിലീപിനും കാവ്യയ്ക്കും പുറമെ മീനാക്ഷിയുടെ സുഹൃത്തുക്കളും പാർട്ടിയിൽ പങ്കെടുത്തിരുന്നു.

അച്ഛനേയും അമ്മയേയും പോലെ കലയോട് താൽപര്യമുള്ളയാളാണ് മീനാക്ഷിയും. തുടക്കത്തിൽ നാദിർഷയുടെ മക്കൾക്കൊപ്പവും നമിതയ്ക്കൊപ്പുമെല്ലാം അച്ഛൻ ദിലീപിന്റെ സിനിമയിലെ കോമഡി സീനുകൾക്ക് ഡബ്സ്‌മാഷ് ചെയ്ത് മീനാക്ഷി പങ്കുവെക്കാറുണ്ടായിരുന്നു. അന്ന് വലിയ പ്രശംസയും മീനാക്ഷിക്ക് ലഭിച്ചിരുന്നു. അഭിനയത്തിൽ മീനാക്ഷിക്കും ഒരു കൈ നോക്കാവുന്നതാണ് എന്നാണ് അന്ന് വീഡിയോ കണ്ട് പ്രേക്ഷകരിലേറെയും കുറിച്ചത്. അഭിനയത്തിന് പുറമെ നൃത്തത്തിലും കേമിയാണ് മീനാക്ഷി. മീനാക്ഷിയുടെ കോറിയോഗ്രാഫിയെക്കുറിച്ച് നമിത പ്രമോദ് നൃത്തം ചെയ്യുന്ന വീഡിയോ വലിയ രീതിയിൽ വൈറലായിരുന്നു. കൂടാതെ പദ്മാവതിലെ ഗാന്തതിന് ചുവട് വെക്കുന്ന വീഡിയോയും മീനാക്ഷി തന്നെ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.
Recommended Video

നമിതയ്‌ക്കൊപ്പം നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹത്തിനും മീനാക്ഷിയും ഡാൻസ് ചെയ്തിരുന്നു. ക്ഷണനേരം കൊണ്ടായിരുന്നു മീനാക്ഷിയുടെ ഡാൻസ് വീഡിയോ തരംഗമായി മാറിയത്. മീനാക്ഷിയുടെ സിനിമാപ്രവേശനം ആരാധകരടക്കം എല്ലാവരും കാത്തിരിക്കുന്നുണ്ട്. മകൾക്ക് അഭിനയത്തോടുള്ള താൽപര്യത്തെ കുറിച്ച് ചോദിച്ചപ്പോൾ അവൾ ഇപ്പോൾ പഠിക്കുകയാണെന്നാണ് ദിലീപ് പറഞ്ഞത്. വല്ലപ്പോഴും മാത്രം സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുന്നതിനാൽ തന്നെ വളരെ വേഗം മീനാക്ഷിയുടെ സോഷ്യൽമീഡിയ പോസ്റ്റുകളും വൈറലാകാറുണ്ട്.
-
വസ്ത്രത്തിന്റെ പേരിൽ ബന്ധുക്കളുടെ അർത്ഥം വെച്ച സംസാരങ്ങൾ; ബുർഖ ധരിക്കേണ്ടവർക്ക് അത് ധരിക്കാം; മാളവിക
-
'ഫേയ്മസ് ആകുന്നതിനൊപ്പം എനിക്ക് അധികാരവും വേണം, എങ്കിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും'; റോബിൻ പറയുന്നു
-
മമ്മൂക്ക മാത്രം എന്തുകൊണ്ട് ഇത്ര നല്ല സിനിമള്‍ ചെയ്യുന്നു? ദുല്‍ഖര്‍ നല്കിയ മറുപടി പറഞ്ഞ് ഐശ്വര്യ