ദിലീപും മഞ്ജുവും ഞെട്ടിച്ചു, പക്ഷെ ബിജുവും സംയുക്തയും അങ്ങിനെയല്ല: കമൽ പറയുന്നു

മലയാള സിനിമയ്ക്ക് താര പ്രണയങ്ങളും വിവാഹങ്ങളും ഒരു പുതിയ കാര്യമല്ല. പ്രത്യേകിച്ച്, 1990കളിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട താര ജോഡികളായിരുന്നു ആദ്യം ദിലീപും മഞ്ജു വാര്യരും, പിന്നീട് ബിജു മേനോനും സംയുക്ത വർമ്മയും. രസകരമായ കാര്യം, ഇരുവരും പ്രണയജോഡികളായി എത്തിയ ചില പ്രധാന ചിത്രങ്ങൾ ഒരുക്കിയത് സീനിയർ സംവിധായകൻ കമൽ ആണെന്നുള്ളതാണ്. മുൻപ് മൈൽസ്റ്റോൺ മേക്കേഴ്‌സ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഈ രണ്ടു താര പ്രണയങ്ങളുടെയും പിന്നാമ്പുറ കഥകൾ കമൽ ഓർത്തെടുത്തിരുന്നു.

ദിലീപും മഞ്ജുവും പറ്റിച്ചു, പക്ഷെ ബിജുവും സംയുക്തയും അങ്ങിനെയല്ല

കുറച്ചു കാലം മുൻപ് മൈൽസ്റ്റോൺ മേക്കേഴ്‌സ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കമൽ തന്റെ സിനിമ സെറ്റുകളിൽ അരങ്ങേറിയ രണ്ടു പ്രണയകഥകളെ കുറിച്ച് ഓർത്തെടുത്തിരുന്നു. ദിലീപും മഞ്ജു വാര്യരും ഒരിക്കലും പിടി തരാതെ നടന്നവരായിരുന്നു എന്നാണ് സംവിധായകൻ വെളിപ്പെടുത്തിയത്. എന്നാൽ, ബിജു മേനോനും സംയുക്ത വർമയും അങ്ങനെ ആയിരുന്നില്ല.

Samyuktha Varma and Biju Menon  Manju Warrier and Dileep
Photo Credit: Saina Music / Matinee Now

"എന്നെ ഏറ്റവും ഞെട്ടിച്ച കാര്യം എന്താണെന്ന് വച്ചാൽ, ദിലീപും മഞ്ജു വാര്യരും തമ്മിൽ പ്രണയത്തിലായി എന്നതായിരുന്നു. കാരണം, അവർ തമ്മിൽ അങ്ങനെ പ്രണയത്തിലാകുമെന്ന് ഞാൻ വിചാരിച്ചതേയില്ലയിരുന്നു. അത് പിന്നെ കുറെ കഴിഞ്ഞാണ് ഞാൻ അറിയുന്നത്," കമൽ ഓർത്തെടുത്തു. സല്ലാപം എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ദിലീപും മഞ്ജു വാര്യരും സുഹൃത്തുക്കളായത്. പിന്നീട്, ഈ സൗഹൃദം പ്രണയമായി വളരുകയായിരുന്നു.

"പക്ഷെ ബിജു മേനോനും സംയുക്ത പെട്ടെന്ന് തന്നെ ഞാൻ കണ്ടു പിടിച്ചു എന്നുള്ളതാണ് തമാശ. അന്ന് വിജയനോട് ചോദിക്കുകയും ചെയ്തു, എന്താണ് എന്ന്. മധുരനൊമ്പരക്കാറ്റ് ലൊക്കേഷനിലാണ് അത്. അതിന് ശേഷമാണ് അത് തുടങ്ങിയത്, അതിന്റെ ഇടക്ക് എപ്പോഴോ. അതിന് ശേഷമാണ് അവർ മഴ എന്ന് പറഞ്ഞ സിനിമ. അതിന് ശേഷം എന്റെ മേഘമൽഹാറിൽ അഭിനയിക്കാൻ അവർ വന്നു. മേഘമൽഹാറിൽ അഭിനയിക്കാൻ വന്നപ്പോഴേക്കും ഇവർ തമ്മിൽ നല്ല പ്രണയത്തിലായിരുന്നു," ഒരു ചിരിയോടെ കമൽ പറഞ്ഞു.

Samyuktha Varma and Biju Menon  Manju Warrier and Dileep
Photo Credit: OneIndia

"അത് ആ സിനിമയ്ക്ക് ഒരുപാട് ഗുണം ചെയ്തു. അവരോട് ചോദിക്കുമ്പോൾ അവരും പറയാറുണ്ട്, ഈ കറക്‌ടേഴ്‌സ് അവരെ സ്വാധീനിക്കുന്നുണ്ടായിരിക്കും, എന്ന്. നേരത്തെ പറഞ്ഞില്ലേ, ഈ പ്രണയ സിനിമകൾ കൂടുതൽ ചെയ്തിട്ടുള്ളത് കൊണ്ട് കഥാപാത്രങ്ങൾ അവരുടെ ഉള്ളിലേക്കും തോന്നൽ ഉണ്ടാക്കിയിട്ടുണ്ടാവാം," പ്രശസ്ത സംവിധായകൻ പറഞ്ഞു നിർത്തി. എന്തായാലും, മേഘമൽഹാർ പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ ബിജു മേനോനും സംയുക്ത വർമ്മയും തമ്മിലുള്ള പ്രണയം പ്രേക്ഷകർ ആഘോഷിച്ചു തുടങ്ങിയിരുന്നു. അധികം വൈകാതെ ഇരുവരും വിവാഹിതരാവുകയും ചെയ്തു.

അതീവ രഹസ്യമായി പ്രണയിച്ച ദിലീപും മഞ്ജു വാര്യരും, സല്ലാപം, ഈ പുഴയും കടന്ന്, കുട മാറ്റം, എന്നീ ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചു. അധികം വൈകാതെ, ഇരുവരുടെയും വിവാഹവും നടന്നു. ആരെയും ഒന്നും അറിയിക്കാതെ, ഒരു നാൾ പുലർച്ചെ കലാഭവൻ മണി അടക്കമുള്ള സുഹൃത്തുക്കളെ കൂട്ടി മഞ്ജുവിന്റെ വീട്ടിൽ എത്തിയ ദിലീപ്, നടിയെ വിളിച്ചിറക്കി കൊണ്ട് പോയി താലി ചാർത്തുകയായിരുന്നു. വെറും പത്തിൽ താഴെ അതിഥികൾ മാത്രമാണ് അതീവ രഹസ്യമായി നടന്ന വിവാഹത്തിൽ പങ്കെടുത്തത്. പലരും, പ്രശസ്ത താരങ്ങൾ തമ്മിൽ പ്രണയമായിരുന്നു എന്ന് അറിഞ്ഞത് പോലും അന്നാണ്. പിന്നീട്, 2014ൽ ഇരുവരും പരസ്പര സമ്മതത്തോടെ, നിയമപരമായി വേർപിരിഞ്ഞു.

Read more about: dileep manju warrier biju menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X