ദിലീപിന്റെ മാസ് എന്‍ട്രി! ബാലന്‍ വക്കീല്‍ തിയറ്ററുകളില്‍ മിന്നിക്കുന്നു, ആദ്യ ആഴ്ച മാസ് ആയി!!

കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിലൂടെ ദിലീപ് വീണ്ടും മലയാള സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിയ കമ്മാരസംഭവമായിരുന്നു ദിലീപ് നായകനായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയ അവസാന ചിത്രം. സമ്മിശ്ര പ്രതികരണങ്ങള്‍ നേടിയിരുന്നെങ്കിലും കമ്മാരസംഭവത്തിന് ബോക്‌സോഫീസില്‍ കാര്യമായ പ്രകടനം നടത്താന്‍ കഴിയാതെ പോയി.

എന്നാല്‍ ഇപ്പോഴെത്തിയ കോടതി സമക്ഷം ബാലന്‍ വക്കീല്‍ മാസ് എന്റര്‍ടെയിനറായി തിയറ്ററുകളില്‍ തരംഗം സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്. അതിനിടെ ആരാധകര്‍ക്കൊപ്പം സിനിമ കാണാനായി ദിലീപും അണിയറ പ്രവര്‍ത്തകരും തിരുവനന്തപുരത്ത് തിയറ്ററുകളിലേക്ക് എത്തിയിരുന്നു. മാസ് എന്‍ട്രിയോടെയായിരുന്നു ദിലീപ് അങ്ങോട്ടേക്ക് എത്തിയത്. ഇതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു.

 മാസ് എന്‍ട്രിയോടെ ദിലീപെത്തി...

മാസ് എന്‍ട്രിയോടെ ദിലീപെത്തി...

ഇടക്കാലത്ത് ദിലീപിന്റെ ജീവിതത്തില്‍ കേസും വിവാദങ്ങളും തലപൊക്കിയതോടെ സിനിമയില്‍ ചെറിയ ഇടവേള വന്നിരുന്നു. എന്നാല്‍ ദിലീപ് വീണ്ടും പൊതുവേദിയില്‍ സജീവമായി കൊണ്ടിരിക്കുകയാണ്. കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ പ്രചാരണത്തിനായി ദിലീപും സംഘവും തിരുവനന്തപുരത്ത് തിയറ്ററുകളില്‍ എത്തിയിരുന്നു. ആരാധകര്‍ ആവേശത്തോടെയായിരുന്നു ദിലീപിനെയും സംവിധായകന്‍ ബി ഉണ്ണികൃഷ്ണനടക്കമുള്ള മറ്റ് അണിയറ പ്രവര്‍ത്തകരെയും സ്വീകരിച്ചത്. താരത്തിനൊപ്പം നിന്ന് ഫോട്ടോ എടുക്കാനായി ആരാധകരുടെ തിക്കും ബഹളവുമായിരുന്നു.

 കോടതി സമക്ഷം ബാലന്‍ വക്കീല്‍

കോടതി സമക്ഷം ബാലന്‍ വക്കീല്‍

ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ രചന നിര്‍വഹിച്ച് സംവിധാനം ചെയ്ത കോടതി സമക്ഷം ബാലന്‍ വക്കീല്‍ തിയറ്ററുകളില്‍ ഗംഭീര പ്രകടനം നടത്തി കൊണ്ടിരിക്കുകയാണ്. ഫെബ്രുവരി 21 നായിരുന്നു സിനിമ റിലീസിനെത്തിയത്. ദിലീപിനൊപ്പം സുരാജ് വെഞ്ഞാറമൂട്, മംമ്ത മോഹന്‍ദാസ് പ്രിയ ആനന്ദ്, അജു വര്‍ഗീസ്, സിദ്ദി്ഖ്, ഹരീഷ് ഉത്തമന്‍, രഞ്ജി പണിക്കര്‍, ദിനേഷ് പണിക്കര്‍, ലെന, ബിന്ദു പണിക്കര്‍, ഗണേഷ് കുമാര്‍, സാജിദ് യഹിയ, നന്ദന്‍ ഉണ്ണി, പ്രദീപ് കോട്ടയം, ബീമന്‍ രഘു തുടങ്ങി വമ്പന്‍ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

 ബാലന്‍ വക്കീല്‍

ബാലന്‍ വക്കീല്‍

കരിയറില്‍ ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങള്‍ അവതരിപ്പിച്ച ദിലീപിന്റെ മറ്റൊരു മുഖമായിരുന്നു ഈ ചിത്രത്തിലേത്. വക്കീല്‍ വേഷമാണെങ്കിലും അതൊരു വിക്കന്‍ ആണെന്നുള്ളതായിരുന്നു ശ്രദ്ധേയം. സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, തുടങ്ങിയ താരങ്ങളുടെയെല്ലാം പ്രകടനം വിലയിരുത്തപ്പെട്ടിരുന്നു. തെന്നിന്ത്യന്‍ താരസുന്ദരി പ്രിയ ആനന്ദും ശ്രദ്ധിക്കപ്പെട്ടു. ബോളിവുഡിലെ പ്രമുഖ നിര്‍മാണ കമ്പനിയായ വയാകോം 18 ആദ്യമായി നിര്‍മ്മിക്കുന്ന മലയാള സിനിമയാണെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്.

  പക്കാ എന്റര്‍ടെയിനര്‍

പക്കാ എന്റര്‍ടെയിനര്‍

ഒരു വര്‍ഷത്തിനടുത്ത് ഗ്യാപ്പ് വന്നതിന് ശേഷമെത്തിയ സിനിമയായതിനാല്‍ കോടതി സമക്ഷം ബാലന്‍ വക്കീലിന് വമ്പന്‍ സ്വീകരണമായിരുന്നു റിലീസിലൂടെ ലഭിച്ചത്. കേരളത്തിലെത്തിയതിനൊപ്പം രാജ്യത്തെ വിവിധയിടങ്ങളിലും വിദേശത്തേക്കും സിനിമ എത്തിയിരുന്നു. സാധാരണ ദിലീപ് സിനിമകള്‍ പോലെ എന്റര്‍ടെയിനര്‍ മൂവിയ്ക്ക് വേണ്ട ഘടകങ്ങളും ബി ഉണ്ണികൃഷ്ണന്‍ മൂവികളിലെ ത്രില്ലര്‍ ഘടകങ്ങളുമായിരുന്നു
കോടതി സമക്ഷം ബാലന്‍ വക്കീലിനെ വ്യത്യസ്തമാക്കിയത്. പ്രേക്ഷകരെ ചിരിപ്പിക്കാനുള്ളതെല്ലാം സിനിമയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 കളക്ഷനും മോശമാക്കിയില്ല

കളക്ഷനും മോശമാക്കിയില്ല

നല്ല റിവ്യൂസ് വന്നതോടെ ആദ്യദിനങ്ങളില്‍ ബോക്‌സോഫീസില്‍ മിന്നിക്കാന്‍ കോടതി സമക്ഷം ബാലന്‍ വക്കീലിന് കഴിഞ്ഞിരിക്കുകയാണ്. ആദ്യദിനം പലയിടത്തും ഹൗസ്ഫുള്‍ ആയിരുന്നു. കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സ്, തിരുവനന്തപുരം പ്ലെക്‌സ് തുടങ്ങിയിടങ്ങളില്‍ നല്ല പ്രകടനം കാഴ്ച വെച്ച് കൊണ്ടിരിക്കുകയാണ്. ആദ്യത്തെ ആഴ്ച പിന്നിടുമ്പോള്‍ തിരുവനന്തപുരം പ്ലെക്‌സില്‍ നിന്നും 14.008 ലക്ഷമാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇപ്പോഴും പതിനഞ്ചോളം പ്രദര്‍ശനമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 15 ലക്ഷത്തിന് മുകളിലാണ് നാല് ദിവസം കൊണ്ട് വാരിക്കൂട്ടിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X