മധു വാര്യര്‍ പറഞ്ഞത് മീനാക്ഷി അനുസരിച്ചു, മഞ്ജു വാര്യരെ ആശ്വസിപ്പിച്ച് ദിലീപിനൊപ്പം മടങ്ങി!
Recommended Video

ജീവിതത്തില്‍ എല്ലാമെല്ലാമായി കൂടെ നിന്നവര്‍ പെട്ടെന്നൊരു ദിവസം വിടവാങ്ങുമ്പോള്‍ മുന്‍പില്‍ ബാക്കിയാവുന്നത് വലിയൊരു ശൂന്യതയാണ്. ആ യാഥാര്‍ത്ഥ്യം അത്ര പെട്ടെന്ന് അംഗീകരിക്കാന്‍ പലര്‍ക്കും പറ്റിയെന്ന് വരില്ല. പ്രിയപ്പെട്ടവരുടെ വിയോഗത്തില്‍ വേദനിക്കുന്നവരെ ആശ്വസിപ്പിക്കുകയെന്ന കാര്യം മാത്രമാണ് മറ്റുള്ളവര്‍ക്ക് ചെയ്യാനുള്ളത്. എല്ലാ പിണക്കവും ഇതിന് മുന്നില്‍ മാറി നില്‍ക്കും. അത്തരത്തിലൊരു കാര്യമാണ് കഴിഞ്ഞ ദിവസം നടന്നത്. മാധവ വാര്യരുടെ വിയോഗത്തില്‍ തളര്‍ന്നിരിക്കുന്ന മഞ്ജു വാര്യരെ ആശ്വസിപ്പിക്കാനായി മകള്‍ മീനാക്ഷി എത്തിയിരുന്നു. മഞ്ജു വാര്യരും ദിലീപും വിവാഹബന്ധം വേര്‍പെടുത്തിയപ്പോള്‍ അച്ഛനോടൊപ്പം പോവാനാണ് ഈ താരപുത്രി താല്‍പര്യം പ്രകടിപ്പിച്ചത്.
അപ്പൂപ്പന്റെ വിയോഗവാര്‍ത്ത അറിഞ്ഞതിന് പിന്നാലെയാണ് അച്ഛനൊപ്പം താരപുത്രി പുള്ളിലെ വീട്ടിലേക്കിയത്. ഇവരുടെ അപ്രതീക്ഷിത സന്ദര്‍ശനത്തെക്കുറിച്ച് ആര്‍ക്കും അറിവുണ്ടായിരുന്നില്ല. ബോളിവുഡിലെ അതേ ശൈലി പിന്തുടര്‍ന്ന ദിലീപിന്റെ തീരുമാനത്തിന് ശക്തമായ പിന്തുണ അറിയിച്ച് ആരാധകര്‍ രംഗത്തുവന്നിരുന്നു. മഞ്ജു വാര്യരുടെ വീട്ടിലേക്കെത്തിയ ദിലീപിന്റെയും മകളുടെയും വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മഞ്ജു വാര്യരേയും മധു വാര്യരേയും മറ്റ് കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചതിന് ശേഷമാണ് ഇരുവരും മടങ്ങിയത്. ഇവരുടെ വരവിനെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന കാര്യങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

മഞ്ജു വാര്യരുടെ അച്ഛന്റെ വിയോഗം
യുവജനോത്സവ വേദിയില്‍ നിന്നുമാണ് മഞ്ജു വാര്യര്‍ സിനിമയിലേക്കെത്തിയത്. നൃത്തവേദികളില്‍ നിന്ന് മകള്‍ സിനിമയിലേക്കെത്തിയപ്പോള്‍ അച്ഛനായിരുന്നു കൂടുതല്‍ സന്തോഷമെന്ന് മുന്‍പ് താരം വ്യക്തമാക്കിയിരുന്നു. മകളുടെ കലാജീവിതത്തിലും വ്യക്തി ജീവിതത്തിലും ശക്തമായ പിന്തുണ നല്‍കി കൂടെയുണ്ടായിരുന്നു മാധവ വാര്യര്‍. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിനിടയിലാണ് അദ്ദേഹം യാത്രയായത്. അവസാന സമയത്ത് മകളും മകനും അടുത്തുണ്ടായിരുന്നു. മഞ്ജു വാര്യര്‍ എന്ന മകളിലൂടെ മാധവ വാര്യരെയും എല്ലാവര്‍ക്കും അറിയാമായിരുന്നു.

കാന്‍സര്‍ രോഗത്തെ തുടര്‍ന്ന്
കാന്‍സര്‍ രോഗത്തിന് കീഴടങ്ങിയാണ് മാധവ വാര്യര്‍ വിടവാങ്ങിയത്. ദീര്‍ഘനാളായി അദ്ദേഹം ചികിത്സയില്‍ കഴിയുകയായിരുന്നു. അമ്മയ്ക്കും ഇതേ അസുഖമാണെങ്കിലും അടുത്തിടെ അവര്‍ അസുഖത്തില്‍ നിന്നും മുക്തയായിരുന്നു. മാതാപിതാക്കളുടെ അസുഖത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയതിനാലാവണം ഇത്തരം പരിപാടികളില്‍ മഞ്ജു വാര്യര്‍ സജീവമായി പങ്കെടുത്തിരുന്നു. അഭിനയത്തില്‍ മാത്രമല്ല ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും താരം സജീവമായി പങ്കെടുക്കാറുണ്ട്.

അവസാനമായി കാണാനെത്തി
മാധവ വാര്യുടെ വിയോഗത്തെക്കുറിച്ച് അറിഞ്ഞതിന് പിന്നാലെയാണ് ദിലീപും മീനാക്ഷിയും മഞ്ജു വാര്യരുടെ വീട്ടിലേക്ക് എത്തിയത്. മുത്തച്ഛന് ആദരാഞ്ജലി അര്‍പ്പിക്കുന്നതിന് വേണ്ടിയായിരുന്നു മീനാക്ഷി എത്തിയത്. ഇരുവരുടെയും സന്ദര്‍ശനത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. അമ്മയേയും മാമനെയും ആശ്വസിപ്പിക്കുന്നതിനോടൊപ്പം മറ്റുള്ളവരോടും സംസാരിച്ചതിന് ശേഷമാണ് ഇരുവരും മടങ്ങിയത്.

മാമന്‍ പറഞ്ഞത് പോലെ
മുത്തച്ഛന്റെ കാല്‍തൊട്ട് വന്ദിക്കാന്‍ മധു വാര്യര്‍ സഹോദരപുത്രിയോട് ആവശ്യപ്പെട്ടിരുന്നു. മാമന്‍ പറഞ്ഞത് പോലെ തന്നെ മീനാക്ഷി ചെയ്തുവെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. സംസ്‌കാര ചടങ്ങുകള്‍ക്കായി പോയ മധു വാര്യര്‍ തിരികെ വന്നതിന് ശേഷം അദ്ദേഹത്തെ ആശ്വസിപ്പിച്ചാണ് ഇരുവരും മടങ്ങിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഒരു മണിക്കൂറോളം സമയം ഇരുവരും അവിടെ ചെലവഴിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ദിലീപിന്റെ തീരുമാനത്തിന് നിറഞ്ഞ കൈയ്യടി
ബോളിവുഡിലെ എവര്‍ഗ്രീന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗത്തിന് മുന്നില്‍ ബോണി കപൂറും മക്കളും തളര്‍ന്നു നിന്നപ്പോള്‍ പിണക്കം മറന്ന് ഓടിയെത്തി അവരെ ചേര്‍ത്തുപിടിക്കാനെത്തിയ അര്‍ജുന്‍ കപൂറിനെ സോഷ്യല്‍ മീഡിയ ഒന്നടങ്കം അഭിനന്ദിച്ചിരുന്നു. അതേ വഴിയാണ് ദിലീപും സഞ്ചരിച്ചത്. താരത്തിന്റെ സന്ദര്‍ശനത്തെക്കുറിച്ച് അധികമാര്‍ക്കും അറിവുണ്ടായിരുന്നില്ല.

സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും
അച്ഛന്റെ വിയോഗത്തില്‍ തളര്‍ന്നുപോയ മഞ്ജു വാര്യരെ ആശ്വസിപ്പിക്കാന്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും എത്തിയിരുന്നു. സംവിധായകന്‍ സത്യന്‍ അന്തിക്കാടുള്‍പ്പടെ നിരവധി പേരാണ് പുള്ളിലെ വീട്ടിലെത്തി താരപിതാവിന് അന്തിമോപചാരം അര്‍പ്പിച്ചത്. അതിനിടയിലാണ് അപ്രതീക്ഷിതമായി അമ്മയെ ആശ്വസിപ്പിക്കാനായി മകളും എത്തിയത്.
വൈറലായ വീഡിയോ
ദിലീപിന്റെയും മീനാക്ഷിയുടെയും സന്ദര്‍ശനത്തിനിടയിലെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. വീഡിയോ കാണൂ.


Click it and Unblock the Notifications











