For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയുടെ കണ്ണീരൊപ്പാന്‍ അച്ഛനൊപ്പമെത്തിയ മീനാക്ഷിക്ക് നിറഞ്ഞ കൈയ്യടി! ബോളിവുഡ് മാതൃക മലയാളത്തിലും!!!

  |
  മീനാക്ഷിക്ക് സോഷ്യൽ മീഡിയ പിന്തുണ | filmibeat Malayalam

  മരണമെന്ന സത്യത്തിന് മുന്നില്‍ പകച്ച് നില്‍ക്കാനെ മനുഷ്യന് കഴിയൂ. ഉറ്റവരെയും ഉടവരെയും തനിച്ചാക്കി പെട്ടെന്നൊരു സുപ്രഭാതത്തില്‍ പ്രിയപ്പെട്ടവര്‍ യാത്രയാകുമ്പോള്‍ ആ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനായി സമയമെടുക്കാറുണ്ട്. അത്തരമൊരു ഘട്ടത്തില്‍ മറ്റെല്ലാ വൈരാഗ്യവും മാറ്റിവെച്ച് അവര്‍ക്ക് സാന്ത്വനമേകാനാണ് കൂടെയുള്ളവര്‍ ശ്രമിക്കേണ്ടത്. പിണക്കവും ശത്രുതയുമൊക്കെ മരണത്തിന് മുന്നില്‍ നിഷ്പ്രഭമാവാറുണ്ട്. സിനിമാതാരങ്ങളും സാധാരണക്കാരും ഇക്കാര്യത്തില്‍ സമാന ചിന്താഗതിക്കാരാണ്.

  മഞ്ജു വാര്യരെ ആശ്വസിപ്പിക്കാന്‍ മീനാക്ഷിയെത്തി, ഒപ്പം ദിലീപും, വീഡിയോ വൈറലാവുന്നു, കാണാം!

  ബോളിവുഡിലെ എക്കാലത്തെയും മികച്ച അഭിനേത്രികളിലൊരാളായ ശ്രീദേവിയുടെ അപ്രതീക്ഷിത വേര്‍പാടിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ മറ്റെല്ലാ തിരക്കുകളും വൈരാഗ്യവുമൊക്കെ മാറ്റിവെച്ച് അര്‍ജ്ജുന്‍ കപൂര്‍ ഓടിയെത്തിയിരുന്നു. ബോണി കപൂറിന്റെ ആദ്യ ഭാര്യയായ മോണയുടെ മകനായ അര്‍ജുന് ശ്രീദേവിയെ ഇഷ്ടമല്ലായിരുന്നു. ശ്രീദേവിയെ ബോണി കപൂര്‍ വിവാഹം ചെയ്തതിന് ശേഷം അര്‍ജുനും അന്‍ഷുലയും അമ്മയോടൊപ്പം പോവുകയായിരുന്നു. നേരിട്ട് കാണുമ്പോള്‍ പോലും താരപുത്രന്‍ ശ്രീദേവിയോട് സംസാരിച്ചിരുന്നില്ല. എന്നാല്‍ അതെല്ലാം പാടേ മറന്ന് അവസാന നിമിഷം അന്ത്യയാത്ര നല്‍കാന്‍ അര്‍ജുന്‍ ഓടിയെത്തിയെന്ന് മാത്രമല്ല താരകുടുംബത്തിന് ശക്തമായ പിന്തുണ നല്‍കി ഇപ്പോഴും കൂടെയുണ്ട്. അതേ ശൈലി തന്നെയാണ് ദിലീപും മീനാക്ഷിയും ഇപ്പോള്‍ പിന്തുടര്‍ന്നത്. ബോളിവുഡിലെ നല്ല കീഴ് വഴക്കങ്ങള്‍ മലയാളസിനിമയും തുടരുന്നതില്‍ സിനിമാപ്രേമികളും സംതൃപ്തരാണ്.

  അമ്മയുടെ ഭാരവാഹിത്വത്തിന് പിന്നാലെ ഭീഷണി! നിങ്ങളെ ചതിക്കുമെന്ന്, ആരുടെയും വക്താവല്ലെന്ന് ശ്വേതയും!!!

  മഞ്ജുവിന്റെ കണ്ണീരൊപ്പാനായി ഓടിയെത്തി

  മഞ്ജുവിന്റെ കണ്ണീരൊപ്പാനായി ഓടിയെത്തി

  മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരജോഡികളിലൊന്നാണ് മഞ്ജു വാര്യരും ദിലീപും. ഒരുകാലത്തെ മിന്നും താരങ്ങളായ ഇരുവരും ഇടയ്ക്ക് ജീവിതത്തിലും ഒരുമിച്ചു. 17 വര്‍ഷത്തിന് ശേഷം ഇരുവരും വഴിപിരിയുകയും ചെയ്തു. എങ്കിലും ഇന്നും ഇവരെ രണ്ടുപേരെയും സിനിമാപ്രേമികള്‍ക്ക് ഇഷ്ടമാണ്. മകളായ മീനാക്ഷിയും സിനിമാപ്രേമികള്‍ക്ക് പ്രിയപ്പെട്ട താരപുത്രിയാണ്. അപ്രതീക്ഷിതമായി അച്ഛനെന്ന തണല്‍ നഷ്ടമായതിന്റെ നടുക്കത്തിലാണ് മഞ്ജു വാര്യര്‍. മാധവ വാര്യരുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നിരവധി പേര്‍ എത്തിയിരുന്നു. അതിനിടയിലാണ് അമ്മയെ ആശ്വസിപ്പിക്കാനായി മകളും എത്തിയത്.

  ദിലീപിന്റെ കൈപിടിച്ച് മീനാക്ഷി

  ദിലീപിന്റെ കൈപിടിച്ച് മീനാക്ഷി

  അച്ഛന്റെ കൈപിടിച്ചാണ് മകള്‍ അമ്മയെ കാണാനെത്തിയത്. മുത്തശ്ശന് അന്ത്യോപചാരം അര്‍പ്പിച്ചതിന് ശേഷം ഒരു മണിക്കൂറോളം സമയം അവിടെ ചെലവഴിച്ചതിന് ശേഷമാണ് ഇരുവരും മടങ്ങിയത്. മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി വര്‍ഷങ്ങള്‍ പിന്നിടുന്നതിനിടയിലാണ് ദിലീപ് കാവ്യ മാധവനെ ജീവിതസഖിയാക്കിയത. മീനാക്ഷിയായിരുന്നു ഈ വിവാഹത്തിന് മുന്‍കൈ എടുത്തത്. മകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മൗനമായിരുന്നു മഞ്ജു വാര്യരുടെ മറുപടി. അതിനിടയിലാണ് അച്ഛനും മകളും കുടുംബത്തിലെ ആപത്ഘട്ടത്തില്‍ ആശ്വസിപ്പിക്കാനായി എത്തിയത്.

  കുടുംബാംഗങ്ങളോട് സംസാരിച്ചു

  കുടുംബാംഗങ്ങളോട് സംസാരിച്ചു

  അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട് ആകെ തകര്‍ന്നുപോയ മധു വാര്യറിനോടും മറ്റു കുടുംബാംഗങ്ങളോടും സംസാരിച്ചതിന് ശേഷമാണ് ദിലീപും മീനാക്ഷിയും തിരിച്ചുപോയത്. ദിലീപിന്റെ വരവിനിടയിലെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ നേരത്തെ തന്നെ വൈറലായിരുന്നു. തൃശ്ശൂര്‍ പുള്ളിലെ വീട്ടിലെത്തിയാണ് ഇരുവരും അന്ത്യോപചാരം അര്‍പ്പിച്ചത്.

  ജനപ്രിയന്റെ തീരുമാനത്തിന് പിന്തുണ

  ജനപ്രിയന്റെ തീരുമാനത്തിന് പിന്തുണ

  മഞ്ജു വാര്യരുടെ കുടുംബത്തിലെ അപ്രതീക്ഷിത വിയോഗത്തില്‍ ഒപ്പം ചേരാന്‍ സന്‍മനസ്സ് കാണിച്ച ദിലീപിന്റെ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ച് ആരാധകരും രംഗത്തെത്തിയിരുന്നു. എല്ലാം മറന്ന് ഓടിയെത്താനായി താരം കാണിച്ച മനസ്സിന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വ്യക്തി ജീവിതത്തിലെ വലിയ പ്രതിസന്ധി നേരിടുന്നതിനിടയില്‍ ഒരിക്കല്‍പ്പോലും ലേഡി സൂപ്പര്‍ സ്റ്റാര്‍ ജനപ്രിയനെ വിമര്‍ശിച്ചിരുന്നില്ല. ചോദ്യങ്ങളെ നിശബ്ദമായാണ് താരം നേരിടാറുള്ളത്.

  മീനാക്ഷിക്ക് കൈയ്യടി

  മീനാക്ഷിക്ക് കൈയ്യടി

  കൊച്ചുകുട്ടിയില്‍ നിന്നും പക്വമതിയായി മാറിയിരിക്കുകയാണ് മീനാക്ഷിയെന്ന താരപുത്രി. ജീവിതത്തില്‍ മുന്‍പൊരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രതിസന്ധികളിലൂടെ സഞ്ചരിക്കുമ്പോഴും മനോധൈര്യം കൈവിട്ടിരുന്നില്ല. അനാവശ്യമായ വികാരപ്രകടനമില്ലാതെ വളരെ പക്വതയോടെയാണ് മീനാക്ഷി കാര്യങ്ങളെ സമീപിക്കാറുള്ളത്. ഇത് ഒരിക്കല്‍ക്കൂടി വ്യക്തമായിരിക്കുകയാണ് ഇപ്പോള്‍. അച്ഛന്റെ കൈ പിടിച്ച് പുള്ളിലേക്കെത്തിയ താരപുത്രിയുടെ തീരുമാനത്തിന് ശക്തമായ പിന്തുണയാണ് ലഭിക്കുന്നത്.

  പരസ്പര ബഹുമാനവും നിശബ്ദ പിന്തുണയും

  പരസ്പര ബഹുമാനവും നിശബ്ദ പിന്തുണയും

  വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളെല്ലാം അവസാനിപ്പിച്ച് സിനിമയിലേക്ക് തിരിച്ചുവരാന്‍ തീരുമാനിച്ച് മഞ്ജു വാര്യര്‍ക്ക് ശക്തമായ പിന്തുണയാണ് ലഭിച്ചത്. പതിവിന് വിപരീതമായി വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെയാണ് താരത്തിന് രണ്ടാംവരവില്‍ ലഭിച്ചത്. സിനിമയില്‍ തന്റേതായ സ്ഥാനം നിലനിര്‍ത്തിയാണ് ഇരുവരും മുന്നേറുന്നത്. അന്യോന്യം വിമര്‍ശനത്തിനോ പിന്തുണയ്‌ക്കോ ഇരുവരും പോവാറില്ലെന്നുള്ളതാണ് മറ്റൊരു പ്രധാനപ്പെട്ട വസ്തുത. പരസ്പരം ബഹുമാനിച്ചും നിശബ്ദ പിന്തുണ നല്‍കിയുമാണ് ഇരുവരും മുന്നേറുന്നത്.

  English summary
  Dileep and Meenakshi gets social media support, here is the reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X