കുഞ്ചാക്കോ ബോബനും ദിലീപും നന്നായി സഹായിച്ചിട്ടുണ്ട്, തുറന്നുപറച്ചിലുമായി മീനത്തില്‍ താലികെട്ടിലെ നായിക
ആദ്യ ചിത്രത്തിലൂടെ തന്നെ താരമായി മാറാറുണ്ട് പല നായികമാരും. ഒന്നോ രണ്ടോ ചിത്രങ്ങളില്‍ വേഷമിട്ടതിന് ശേഷം പിന്നീട് ഈ രംഗത്തുനിന്നും മാറിപ്പോയവരുമുണ്ട്. ദിലീപിന്റേയും കുഞ്ചാക്ക ബോബന്റേയും നായികയായി പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ അഭിനേത്രിയാണ് തേജാലി ഖാനേക്കര്‍. മീനത്തില്‍ താലികെട്ട്, ചന്ദാമാമ ഈ രണ്ട് സിനിമകളിലായിരുന്നു താരം വേഷമിട്ടത്.
അന്യഭാഷാ താരമായിരുന്നുവെങ്കിലും ഗംഭീര പിന്തുണയായിരുന്നു പ്രേക്ഷകര്‍ താരത്തിന് നല്‍കിയത്. കുടുംബസമേതമായി സിംഗപ്പൂരിലാണ് താരം ഇപ്പോള്‍. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചത്.
20 വര്‍ഷമായി തേജോലി മലയാളത്തില്‍ നിന്നും അപ്രത്യക്ഷയായിട്ട്. ഡിഗ്രി കഴിഞ്ഞതിന് ശേഷം നാലര വർഷത്തോളം മുംബൈയിലെ ഒരു കോർപ്പറേറ്റ് കമ്പനിയിൽ ജോലി ചെയ്തുവെന്ന് താരം പറയുന്നു. വിവാഹ ശേഷമായാണ് സിംഗപ്പൂരിലെത്തിയത്.

ബാങ്കിങ് മേഖലയില്‍ ജോലി ചെയ്തുവരികയാണ് അദ്ദേഹം. പിന്നീട് ജേണലിസത്തില്‍ പിജി ചെയ്തിരുന്നു. നാല് വര്‍ഷത്തോളം ജോലി ചെയ്തതിന് ശേഷമായാണ് ഇടവേള എടുത്തത്. രണ്ട് മക്കളുണ്ട് താരത്തിന്
മൃൺമയിയും വേദാന്തും.
ടെലിവിഷനില്‍ നിന്നുമായിരുന്നു താരം സിനിമയിലേക്കെത്തിയത്. കൊച്ചിയിലും ചെന്നൈയിലുമായി ഓഡിഷനില്‍ പങ്കെടുത്തിരുന്നു. ആഹാ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു തേജോലി അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. തെന്നിന്ത്യന്‍ സിനിമയുടെ പ്രിയതാരങ്ങളെല്ലാം അണിനിരന്ന ചിത്രമായിരുന്നു അത്. ഈ സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് ശേഷമായാണ് താരത്തിന് നിരവധി അവസരങ്ങള്‍ ലഭിച്ചത്.

Recommended Video
മീനത്തില്‍ താലികെട്ടും ചന്ദാമാമയുമടക്കം രണ്ട് മലയാള സിനിമകളിലാണ് താരം അഭിനയിച്ചത്. ദിലീപേട്ടനും കുഞ്ചാക്കോ ബോബനുമായിരുന്നു ഈ ചിത്രങ്ങളില്‍ നായകന്‍മാരായെത്തിയത്. ഇരുവരും അഭിനയത്തില്‍ എന്നെ നന്നായി സഹായിച്ചിട്ടുണ്ട്. ഇത്രയും സീനിയറായ താരങ്ങൾക്കും സംവിധായകർക്കുമൊപ്പം പ്രവർത്തിക്കാനായത് വളരെ വലിയൊരു അനുഭവമായിരുന്നു. ചിത്രീകരണ സമയത്ത് ഞാൻ മലയാളം പഠിച്ചിരുന്നു. ആ ഓർമകളൊക്കെ ഏറെ മധുരിക്കുന്നതാണെന്നും താരം പറയുന്നു.


Click it and Unblock the Notifications